സഹന ശക്തി ഉള്ളൊരു മാത്രം നോക്കുക..

warning:പ്രാകല്ലേ വായിച്ചിട്ട്



29.4.11

പണിക്കര്‍ പുരാണം..

നാട്ടിലെ പൊതുപ്രവര്‍ത്തനങ്ങളില്‍ എന്നും പണിക്കരുമുണ്ടാകും.. അങ്ങനെ ഒരു ആക്സിഡന്റ് കേസില്‍ പെട്ട ആള്‍ക്ക് ബ്ലഡ്‌ കൊടുക്കനായ് പോയി .. അവിടെ ബ്ലഡ്‌ ബാങ്കിന് മുന്നില്‍ മറ്റു പലരും ഇരിപ്പുണ്ട് പണിക്കരും കൂട്ട് പോയ സുഹൃത്തും ഒരു സീറ്റില്‍ സ്ഥാനം പിടിച്ചു.. donor ആരാ.. സിസ്റ്റര്‍ പുറത്തേക്കു തലയിട്ടു വിളിച്ചു.. തന്നെയാണ് വിളിച്ചെന്ന  കാര്യം മനസ്സിലാകാതെ പണിക്കര്‍ സുഹൃത്തിനോട്  "ഇപ്പോളത്തെ പിള്ളേരടെ ഒക്കെ ഓരോ പേരുകള്‍ കേട്ടില്ലെട ഡോണര്‍" .. 

ഒരു ദിവസം ഉച്ച നേരം അടുത്തുള്ള  ഫാന്‍സി കടയില്‍ സ്ഥിരം എത്താറുള്ള പണിക്കരെ കട ഏല്‍പ്പിച്ചു മൊതലാളി പുറത്തേക്കിറങ്ങി.. ' ഡാ പണിക്കരെ കടേല്‍ ഒന്ന് നിക്കണേ ഞാന്‍ ഇപ്പൊ വരാം.. ആരേലും വന്നാല്‍ എന്താ വേണ്ടെന്നു ചോദിച്ചു എടുത്തു കൊടുത്തേര് '.. പണിക്കര്‍ എല്ലാം സമ്മതിച്ചു. പത്ത് മിനിറ്റ്  കഴിഞ്ഞു ഒരു ചേച്ചി വന്നു ചോദിച്ചു eyebrow പെന്‍സില്‍ ഉണ്ടോ .. പണിക്കര്‍ ആദ്യം അന്തം വിട്ടു ഈശ്വര ഇതെന്തു കുന്തം .. നല്ലോണം ആലോചിച്ചു ചോദിച്ചു ഉണ്ടല്ലോ  "റബ്ബര്‍ ഉള്ളത് വേണോ ? അതോ റബ്ബര്‍ ഇല്ലാത്തതു വേണോ? "

പണിക്കര്‍ അങ്ങനെ കാര്‍ ഓടിക്കാനുള്ള ലൈസെന്‍സും ടാക്സി ഓടിക്കാനുള്ള ബാഡ്ജും എടുത്തു . അടുത്ത ആഴ്ച തന്നെ ടാക്സി സ്റ്റാന്‍ഡില്‍ ഡ്രൈവറും ആയി.. ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ എല്ലാ ഡ്രൈവര്‍മാരുടെയും  ചാകര ആയ എയര്‍പോര്‍ട്ട് ഓട്ടം തന്നെ പണിക്കരെ തേടിയെത്തി.. ആദ്യമായ് പോകുന്നോന്ണ്ട്  തിരുവനന്തപുരം എയര്‍പോടിലെക്കുള്ള  എല്ലാ വഴിയും ഒരാഴ്ച കൊണ്ട് പണിക്കര്‍ മറ്റുല്ലോരോട് ചോദിച്ചു മനപാടമാക്കി.. രാത്രീലാണ് പോക്ക് .. നൂറനാട് വഴി നേരെ തെക്കോട്ട്‌ പോയാല്‍ കൊട്ടിയത്ത് എത്തി nh47 വഴി എളുപ്പത്തില്‍  എയര്‍പോര്‍ട്ടിലെത്താം  തിരിച്ചു വരുമ്പോള്‍ എളുപ്പം വഴി മനസിലാക്കാന്‍ പോണ വഴിയിലെല്ലാം ഓരോ അടയാളങ്ങള്‍ കണ്ടു വെച്ചാണ്‌ പോക്ക് .. അങ്ങനെ കൊട്ടിയതെത്തിയപ്പോള്‍  സമയം വെളുപ്പാം കാലം .. ഒരുകണക്കിന് എയര്‍പോര്‍ടില്‍ എത്തി .. ആളിനെ കെട്ടി വിട്ടു.. തിരിച്ചു വന്നു വീണ്ടും കൊട്ടിയം വഴി തന്നെ .സമയം 9 മണി .  അങ്ങോട്ട്‌ പോയപ്പോള്‍ കാണാത്ത പലസ്ഥലങ്ങളും പണിക്കര്‍ കണ്ടു തുടങ്ങി .. ഇനി വഴി തെറ്റിയോ ആവോ.. എന്തായാലും വണ്ടി കൊട്ടിയം കഴിഞ്ഞു കൊല്ലം ആവാറായി.. പണിക്കര്‍ മനസില്‍ സൂക്ഷിച്ച അടയാളങ്ങള്‍ ഒന്നും കാണാതായി .. ഒടുവില്‍ കൊല്ലത്തെത്തി അവിടെ വഴിയില്‍ കണ്ട ഒരാളോട് ചോദിച്ചു ഈ കൊട്ടിയം എവിടാണെന്ന് .. അത് ഒരു 20 കിലോമീറ്റര്‍ ഓളം പിന്നിലായിയിരുന്നു ...  ആരോ ചോദിച്ചു എന്ത് പറ്റി.. ഏയ്‌  നമ്മള്‍ തിരിയണ്ട സ്ഥലം തെറ്റിപ്പോയി . കാവ്യാമാധവന്റെ പടം ഷട്ടറില്‍ ഉള്ള ഒരു കട ആണ് പണിക്കര്‍ അടയാളം ആക്കി വെച്ചിരുന്നത് അതും വെളുപ്പാം കാലത്ത്.. ഇപ്പൊ സമയം ഒമ്പതുമണി കടകള്‍ എല്ലാം തുറന്നു..