സഹന ശക്തി ഉള്ളൊരു മാത്രം നോക്കുക..

warning:പ്രാകല്ലേ വായിച്ചിട്ട്



7.9.10

ഒരൊന്നൊന്നര പ്രാക്ക്...

രണ്ടു കൊല്ലാതെ കഠിന പ്രവാസം(കരിമല കേറ്റം ഇത്രേം കഠിനമല്ലയ്യപ്പാ !!! ) കഴിഞ്ഞു നാട്ടില്‍ ലീവിന് എത്തി.. എല്ലാരേം കണ്ടപ്പോള്‍ മനസ്സിനു എവിടുന്നോ ഒരു ഉണരവോക്കെ  കിട്ടി.. രണ്ടു കൊല്ലം ചത്തതിനൊക്കുമേ  ജീവിച്ചിരിക്കിലും എന്ന രീതിയില്‍ കിടന്ന പിഞ്ചു മനസ്സാണ്.. ഉത്സവം കൂടാന്‍ വേണ്ടിയാണ് ആ സമയത്ത് തന്നെ പോയത്.. ഉത്സവമോക്കെ പരമാവധി അലമ്പി അര്‍മാദിച്ചു( രണ്ടു കൊല്ലത്തെ കുറവ് തീര്‍ത്തെന്ന് തന്നെ പറയാം), നാട്ടില്‍ എവിടൊക്കെ ഉത്സവമുണ്ടോ(പത്രതില്‍ കണ്ടാല്‍ മതി ദൂരം പ്രശ്നമല്ല ) )  അവിടൊക്കെ പോയി ആദ്യത്തെ ഒരു മാസം തകര്‍ത്തു നടന്നു.. പക്ഷെ അപ്പോളും പഴേ സ്ഥിരം പരിപാടിയായ ടൂര്‍ പോക്ക് ഒന്നും നടന്നില്ല.. ആര്‍ക്കും അതിന് നേരമില്ല.. വൈകിട്ട് എല്ലാരും കൂടുമ്പോള്‍ ഈ കാര്യം പറയുമെങ്കിലും ആര്‍ക്കും സമയം ഇല്ല.. ഒടുവില്‍ ഒരു ദിവസംഎങ്ങോട്ടെലും പോകാന്‍ തീരുമാനിച്ചു  .. അപ്പോള്‍ വേണ്ടും പ്രശ്നമായി എങ്ങോട്ട് പോകും? പല സ്ഥലങ്ങളും പറഞ്ഞു ഒടുവില്‍ ഒരു മഹാന്‍ പറഞ്ഞു നമുക്ക് ചെങ്കോട്ട വരെ പോകാം. അവിടെ ആരും പോയിട്ടില്ല  . കൊല്ലം ചെങ്കോട്ട മീറ്റര്‍ ഗേജ് ട്രെയിന്‍ സര്‍വീസ്  ഉടനെ നിര്‍ത്തും അത് കൊണ്ട് അതിന് മുന്നേ അതിലും ഒന്ന് യാത്ര ചെയ്തെന്നും ആകും അത് പോകുന്ന വഴി കാണാനും മനോഹരമാണ്..  എല്ലാര്‍ക്കും സമ്മതം.. 

എല്ലാര്‍ക്കും സമ്മതം ആണ് എല്ലാര്‍ക്കും വരണമേന്നുമുണ്ട് പക്ഷെ കാള പോലെ വളര്‍ന്നിട്ടും വീട്ടില്‍ എന്ത് പറയുമെന്ന് പേടി ഉള്ളൊരു കൂട്ടത്തില്‍ ഇപ്പോളും ഉണ്ട്( ഒന്ന് അപ്പുറത്തെ വീട്ടില്‍ വരെ പോവാന്ന് പറഞ്ഞിട്ട് ആ സമയം കൊണ്ട് ഏറണാകുളം വരെ പൊയിട്ടു വരൂന്നവന്മാരാണ് അത് വേറെ കാര്യം) .അവര്‍ക്കും വരണം. ഒടുവില്‍ എന്തേലുമൊക്കെ പറഞ്ഞു വരാമെന്നേറ്റു.. എന്റെ വീട്ടില്‍ പ്രശ്നമൊന്നുമില്ല എവിടെ വേണേലും പോകാം,  ഞാന്‍ വീട്ടില്‍ കാര്യം പറഞ്ഞു അപ്പോള്‍ ആരൊക്കെ ഉണ്ടെന്നും ചോദിച്ചു എല്ലാരടേം പേരും പറഞ്ഞു.. വരുന്നൊരു രാവിലെ വേണമെങ്കില്‍ ജങ്ക്ഷനില്‍  വരണം 6 മണിക്ക് മുന്നേ വരുന്നൊരു പോകും .. എന്നും തീരുമാനിച്ചു.. എല്ലാര്‍ക്കും സമ്മതം.. 

 പോകുന്ന ദിവസം എത്തി, 
 രാവിലെ ബസ്‌ സ്റ്റോപ്പില്‍ എത്തിയത് മുതല്‍ ചിരി തുടങ്ങി..എല്ലാരും കുളിച്ചൊരുങ്ങി കുട്ടപ്പന്മാരായാണ് വന്നിരിക്കുന്നത്.. കറങ്ങാന്‍ പോന്നെന്റെ സന്തോഷം എല്ലാരുടെയും മുഖത്തുണ്ട് .കൂട്ടത്തില്‍  സിമ്പിള്‍ ഡ്രസ്സ്‌ ഒക്കെ ഇട്ടു വന്ന സുഹൃത്തിനെ കളിയാക്കികൊണ്ട്‌ യാത്ര ആരംഭിച്ചു മൊത്തം  7 പേരുണ്ട് (ബാക്കി ഉള്ലോന്മാര് വന്നില്ല അവരുടെ ഭാഗ്യം (ഭാഗ്യം എന്താന്ന് താഴോട്ട് വായിക്കുമ്പോള്‍ പിടികിട്ടിക്കോളും ) ) , ബസ് സ്റ്റോപ്പ് തൊട്ടു സിമ്പിള്‍ ഡ്രസ്സ്‌ ഇട്ടു വന്ന മഹാന്റെ തോളില്‍ എല്ലാരും കേറാന്‍ മത്സരിച്ചു .. അങ്ങനെ ജോളി  ആയിട്ട്  പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി.. 


അവിടെത്തിയപ്പോള്‍ ട്രെയിന്‍ വരാന്‍ കുറെ സമയം എടുക്കും..  അപ്പോള്‍ ഒട്ടും സമയം കളയണ്ട കയ്യിലെ ക്യാമറ( പ്രവാസ ജീവിതത്തില്‍ സ്വന്തമായിട്ട് മേടിച്ച ഏക കാര്യം) എടുത്തു ഫോട്ടോസ് എടുക്കാന്‍ തുടങ്ങി (cameromania ഉള്ളവരാണ്  ഒക്കെയും).. ചഞ്ഞും ചരിഞ്ഞും കിടന്നും  ഓടിയും ചാടിയും എന്റമ്മോ!! തല കുത്തി കിടന്നു വരെ പോസ് ചെയ്തു  ഫോട്ടോ എടുക്കാന്‍ തുടങ്ങി... ആകെ കുറച്ചു പേരെ സ്റെഷനില്‍ ഉള്ളൂ..  അവരൊക്കെ ഇത്തരം  ഈ അപൂര്‍വ  ജീവികളെ ആദ്യമായിട്ട് കാണുന്ന വിധത്തില്‍ നോക്കി ഇരിക്കുന്നുമുണ്ട്.. ആര് അതൊക്കെ മൈന്‍ഡ് ചെയ്യാന്‍ .. ഫോട്ടോക്ക് പോസ് ചെയ്യാന്‍ മത്സരം ഫോട്ടോ എടുക്കാന്‍ ആര്‍ക്കും വയ്യ..ഒടുവില്‍ ബാറ്ററി തീര്‍ക്കെന്ടന്നു വെച്ചു അത് നിര്‍ത്തി.. 


കുറെ പ്രായമുള്ളോരും അവരുടെ കൂടെ വന്ന കുറെ കൊച്ചു പിള്ളാരും അങ്ങിങ്ങായി ഇരിപ്പുണ്ട് .. ആര്‍ക്കും ഒരു ഉത്സാഹം തോന്നിയില്ല.. സമയം കൊല്ലാന്‍ പോലും ഒരു കളര്‍ അവിടെങ്ങും ഇല്ല.. അപ്പോളാണ് കൂട്ടത്തിലുല്ലൊരു മഹാന്‍ അവിടൊക്കെ ഒന്ന് ചുറ്റിയടിച്ചിട്ടു  ഒരു പെണ്ണ്  അവിടെ ഒറ്റക്കിരിപ്പുണ്ട് എന്ന് പറഞ്ഞു വന്നത്. അപ്പോളേക്കും എല്ലാര്‍ക്കും ഒരു ഉത്സാഹം (മരുഭുമിയില്‍ പൂക്കാലം ).. കുറെ പേര് ചാടി പ്പോയ് നോക്കി.. വല്യ ഗുണമില്ല എന്ന് ഫസ്റ്റ് റിപ്പോര്‍ട്ട്‌ വന്നു.. ഫസ്റ്റ് റിപ്പോര്‍ട്ട്‌ ഈസ്‌ ദി ബെസ്റ്റ് റിപ്പോര്‍ട്ട്‌ എന്നുള്ളത് അപ്പോള്‍ കാര്യമാക്കിയില്ല ..ആ കടവിലേക്ക്  പോയേക്കാം എന്ന് ഞങ്ങളും തീരുമാനിച്ചു.. പക്ഷെ അവിടെ ചെന്നപ്പോള്‍ അവള്‍ ആരോടോ മൊബൈലില്‍ സംസാരിക്കുകയാണ് .. സംസാരം പത്തു മിനിറ്റ് ആയിട്ടും നിര്‍ത്തുന്നില്ല.. അപ്പോള്‍ കൂട്ടത്തിലാരുടെയോ സെക്കന്റ്‌ റിപ്പോര്‍ട്ട്‌ വന്നു അളിയാ നോക്കണ്ട ലൈന്‍ ഉള്ള ടീം ആണ്.. അപ്പോളാണ് കുറച്ച ദൂരെ ഒരു പയ്യന്‍ നിന്നു മൊബൈലില്‍ സംസാരിക്കുന്നത് കണ്ടത് അവനും ഫോണ്‍ താഴെ വെച്ചിട്ടില്ല .. ഇടയ്ക്കു ഇവര് തമ്മില്‍ തമ്മില്‍ നോക്കുന്നുമുണ്ട്.. എന്തോ പന്തികേടുണ്ടെന്ന് അപ്പോളെ തോന്നി.. ഞങ്ങടെ ഉള്ളിലെ സേതുരാമയ്യരും, ഷെര്‍ലക് ഹോംസും ഒക്കെ കൂട്ടത്തോടെ പുറത്തു വന്നു .. കാര്യം എന്തെന്ന് അറിഞ്ഞിട്ടേ ഉള്ളു ബാക്കി കാര്യം.. അപ്പോളെ കൂട്ടത്തിലെ ജയിംസ് ബോണ്ടിനെ അവന്റെ അടുത്തേക്ക് വിട്ടു, അവന്‍ ഓസ്കാര്‍ കിട്ടുന്ന മുഖഭാവങ്ങള്‍ കാഴ്ച വെച്ചു കൊണ്ട് ചാരപണി ആരംഭിച്ചു..  ഒടുവില്‍ ഫൈനല്‍ റിപ്പോര്‍ട്ട്‌ എത്തി(അവന്‍ ആള് പുലിയാണ് ) . അവര് ഒരുമിച്ചു ചെങ്കോട്ട കാണാന്‍ പോവാന്‍ തീരുമാനിച്ച കാമുകീ കാമുകന്‍മാരാണ്.അറിയാവുന്ന ആരേലും കാണാതിരിക്കാനാണ് ഇങ്ങനെ മാറി നില്‍ക്കുന്നത്(കഷ്ടപ്പെട്ട് പ്രേമിക്കുന്നോര്‍ക്കെ ആ പാടറിയൂ ). ഞങ്ങള്‍ക്ക് കാര്യം പിടി കിട്ടിയെന്നുഅവര്‍ക്ക് മനസ്സിലായി .. പാവങ്ങള് ആകെ വല്ലതയെന്നു മനസ്സിലായി..


(8.15am).ഒടുവില്‍ ട്രെയിന്‍ വന്നു . ആ സമയം ആയപ്പോഴേക്കും സ്റെഷനില്‍  നല്ല തിരക്കായി ഞങ്ങള്‍ ഏഴും ഒരു കമ്പാര്‍ട്ട്മെന്റില്‍  കേറി .. കേറിയപ്പോഴേ അലമ്പ് തുടങ്ങി .. പ്രണയ ജോടികള്‍ അവരുടെ കഷ്ടകാലത്തിന് കേറിയത്‌ ഞങ്ങളുടെ  അതെ കമ്പാര്‍ട്ട്മെന്റില്‍ തന്നെ ആയിപ്പോയി.. അവര് ഞങ്ങളെ കണ്ടത് ട്രെയിന്‍ വിട്ടു കഴിഞ്ഞതിനു ശേഷമാണ്(അപ്പോളത്തെ അവരുടെ മുഖഭാവം വളരെ ദയനീയമായിരുന്നു ) പാട്ട് പാടലും. ഫോട്ടോ എടുപ്പും ഒക്കെ ആരംഭിച്ചു.. ഇടയ്ക്കു ഓരോരുത്തര് വീതം വാതിലിനെ അടുത്ത് പോകും അവര്‍ രണ്ടു പേരും എന്ത് ചെയ്യുവനെന്നറിയാന്‍  തന്നെ ആണ് പോകുന്നത്.. അവരെ കളിയാക്കി കൊണ്ടുള്ള പാട്ടുകളും , കമന്റുകളും ഒക്കെ അനര്‍ഗ നിര്‍ഗളമായ് ഞങ്ങളുടെ ഇടയില്‍ നിന്നും പുറത്തു വരാന്‍  തുടങ്ങി.(ആ കമ്പാര്‍ട്ട്മെന്റില്‍ തന്നെ  കേറിയതിനു ബാക്കി ഉള്ളോര്‍ സ്വയം പ്രാകി കാണും അതുറപ്പാണ് , അത്രയ്ക്ക് അലമ്പായിരുന്നു)  , അതെ കമ്പാര്‍ട്ട്മെന്റില്‍ ഞങ്ങള്‍ക്ക് തൊട്ടടുത്തായി കാണാന്‍ വല്യ തെറ്റില്ലാത്ത ഒരു പെണ്ണ് ഇരിക്കുന്നത് കണ്ടപ്പോള്‍ എല്ലാരുടെയും നോട്ടം അങ്ങോട്ടായി. ഓരോ സ്റേഷന്‍ കഴിയുംതോറും ആള്‍ക്കാര് കൂടി വന്നു. 


ട്രെയിന്‍ പോകുന്ന വഴി കാണാന്‍ നല്ല ഭംഗിയാണ്. ഇതിനിടക്ക്‌ ഒരു മഹാന്‍ മറ്റേ പെണ്ണുമായി സംസാരിക്കാന്‍ തുടങ്ങി.. അപ്പോള്‍ മറ്റൊരു മഹാന് അത് സഹിച്ചില്ല .. അവനാണ് ആദ്യം നോക്കാന്‍ തുടങ്ങിയത്  അത് തന്നെ കാരണം . ആ പെണ്ണൊരു വായാടി ടൈപ്പ് ആണ്.. പെട്ടന്ന് എല്ലാരോടും അടുക്കുന്ന തരത്തിലുള്ള (തെറ്റിദ്ധരിക്കണ്ട നല്ല രീതിയില്‍ തന്നെ ആണ് ) സംസാരം ആണ്.. പക്ഷെ ഇതിന്റെ ഇടയ്ക്കും പ്രണയ ജോടികളെ വെറുതെ വിടാന്‍ ഉദ്ധേശമുണ്ടായിരുന്നില്ല അവരെ സാമാന്യം നല്ല രീതിയില്‍ തന്നെ ശല്യം ചെയ്തു കൊണ്ടിരുന്നു.. ഇതിനിടക്കും ഫോട്ടോ എടുപ്പ് തക്രിത്യായി നടപ്പുണ്ട്.. ഒടുവില്‍ ട്രെയിന്‍ ചെങ്കോട്ടയില്‍ എത്തി . അവരെ ശല്യം ചെയ്യാന്‍ ഇനി പറ്റില്ലല്ലോ എന്ന വിഷമവും ചെങ്കോട്ട എത്തിയല്ലോ ഇനി കാണാന്‍ ഇഷ്ടം പോലെ ഉണ്ടാകും എന്നുള്ള സന്തോഷവും മനസ്സിലിട്ടു ഞങ്ങളെല്ലാം ഇറങ്ങി.. .ദൈവമേ  ഇതാണോ ചെങ്കോട്ട എന്ന് സ്റേഷന്‍ കണ്ടപ്പോഴേ തോന്നിപ്പോയി.. ഇവിടേയ്ക്ക് വരാന്‍ ഉത്സാഹം കാണിച്ച മഹാനുള്‍പ്പടെ എല്ലാരും തമ്മില്‍ തമ്മില്‍ നോക്കിപ്പോയ് , തനി പട്ടിക്കാട് ആണ് .. അവിടെങ്ങും ഒന്നും കാണാനും ഇല്ല.. കാണാന്‍ ഉള്ളത് അടുത്ത് കുറ്റാലം വെള്ളച്ചാട്ടം  ഉണ്ട് . അതും കുറച്ചു ദൂരെയാണ്.. 


ഒടുക്കത്തെ ചൂട് .. ട്രെയിന്‍ ഇനി വൈകിട്ടെ ഉള്ളു തിരിച്ച് പോവാന്‍. അത് വരെ എന്ത് ചെയ്യും, ആര്‍ക്കും ഒരു പിടിയും ഇല്ല.. എങ്കില്‍ കുറ്റാലം പോയേക്കാം എന്നായി എല്ലാരുടെയും തീരുമാനം. ഓട്ടോയെ ഉള്ളു അങ്ങോട്ട്‌ പോകാന്‍.. അവ്ര്‍ക്കണേല്‍ ഒടുക്കത്തെ ചാര്‍ജും ..ഒടുവില്‍ ആളൊന്നിനു 10 രൂപ വെച്ചു ഒരുത്തന്‍ സമ്മതിച്ചു.. അതില്‍ കേറി .. ഓട്ടോ വിടാന്‍ തുടങ്ങിയപ്പോള്‍  ധാ പോകുന്നു പ്രണയ ജോടികള്‍ അപ്പോള്‍ കൂട്ടത്തില്‍ ആരോ ഒരൊറ്റ കൂവല്‍.. അവരാകെ വല്ലാതായി.. പാട്ടും ബഹളവുമോക്കെയായി ഒടുവില്‍ ഓട്ടോ കുറ്റാലതെത്തി . എങ്കില്‍ ഒന്ന് വിസ്തരിച്ചു കുളിക്കാം എന്നുള്ള സന്തോഷം എല്ലാരുടെയും മുഖത്തുണ്ട്.. വിവിധ തരത്തിലുള്ള ഫോട്ടോസ് എടുക്കാം. ആകെ സന്തോഷം സ്റെഷനില്‍ ഇറങ്ങിയപ്പോള്‍ ഉണ്ടായ ദുഖമോക്കെ മാറി സന്തോഷത്തോടെ ഓട്ടോയില്‍ നിന്നിറങ്ങി നടന്നു.. എല്ലാരും സൂക്ഷിച്ചോണം എന്ന് നേരത്തെ അവിടെ വന്നിട്ടുള്ള മഹാന്‍ മുന്നരിയിപ്പോക്കെ തന്നു.. 


ദൂരേന്നു നോക്കിയപ്പോള്‍ ഒരു മൊട്ടക്കുന്നു കാണാം. എവിടെ വെള്ളച്ചാട്ടം എന്നൊരുത്തന്‍ ചോദിച്ചു. ഡാ മിണ്ടാതിരിക്കെന്നു സിമ്പിള്‍ ഡ്രെസ്സിന്റെ വക വഴക്ക് അവനു കേട്ടു.. അടുത്ത് ചെല്ലുംതോറും എല്ലാരുടെ മനസ്സിലും അതെ ചോദ്യം ഉണ്ടാവാന്‍ തുടങ്ങി.. സിമ്പിള്‍ ഡ്രെസ്സിന്റെ വായിലിരിക്കുന്നത് കേക്കണ്ടാന്നു  പേടിച്ചു ആരും ഒന്നും മിണ്ടിയില്ലെന്ന് മാത്രം. ഒടുവില്‍ അവനും ചോദിക്കേണ്ടി വന്നു  എവിടാടെ വെള്ളച്ചാട്ടം കോര്‍പ്പറെഷന്‍ ടാപ്പീന്നു വെള്ളം വരുന്നപോലെ( കൊച്ചിന്‍ ഹനീഫ പറഞ്ഞപോലെ കാറ്റടിച്ചാല്‍ ഒന്നോ രണ്ടോ തുള്ളി ) മുകളീന്ന് വെള്ളം താഴോട്ട് വീഴുന്നുണ്ട്.. നല്ല വൃത്തികെട്ട വെള്ളം . സൂക്ഷിച്ചു നോക്കിയപ്പോള്‍ മുകളീന്ന് പൈപ്പ് ഇട്ടു താഴേക്ക്‌ വെള്ളം ഒഴിക്കുന്നതാണ് (ഇങ്ങനെയും ആള്‍ക്കാരെ പറ്റിക്കാം. പുണ്യ വെള്ളം ആണല്ലോ അവിടുതെത് എന്നാണല്ലോ വിശ്വാസം അത് കൊണ്ട് വരുന്നവരെ നിരാശരാക്കാതിരിക്കാനുള്ള  പണി ആണ്  . ഞങളെ പോലെ വെള്ളമില്ലെന്നു അറിയാതെ വന്നവരാണെന്ന് തോന്നുന്നു കുറെ പേര് ഏതായാലും ഉള്ള വെള്ളം തീരും മുന്നേ കുളിച്ചു പുണ്യം തേടുന്നത് കണ്ടപ്പോള്‍ സത്യത്തില്‍ ചിരി വന്നു). 


ഏതായാലും വന്നു എങ്കില്‍ ഫോട്ടോ എടുപ്പ് ആരംഭിക്കാം ഇഷ്ടം പോലെ കുരങ്ങന്മാരുണ്ട്  അവരെ പോലും നാണിപ്പിക്കുന്ന വിധത്തില്‍ മനോഹരമായ പലപല പോസുകളില്‍ ഞങ്ങള്‍ ഫോട്ടോസ് എടുക്കാന്‍ തുടങ്ങി.. ഇതെന്തു ജീവികള്‍ എന്ന് പാവം കുരങ്ങന്മാരു വരെ ചിന്തിച്ചു പോയി കാണും.. സമയം പോകാന്‍ വേറെ എന്തെടുക്കാന്‍ . അവിടെങ്ങും വേറെ ഒരു കുന്തോം ഇല്ല. ഒരു കണക്കിനു ഉച്ചയായി.. അടുത്തെങ്ങും ഒരു ഹൊട്ടെലുമില്ല .. ചൂടിനൊരു കുറവുമില്ല.. ആരുടെ കയ്യിലും കാശും അധികം ഇല്ല.. എങ്കില്‍ ഒരു നാരങ്ങ വെള്ളം കുടിക്കാമെന്ന് കരുതി ചെന്ന് വില കേട്ടു ഞെട്ടി..സാധാ നാരങ്ങ വെള്ളത്തിന്‌ 8 രൂപ, സോഡാ നാരങ്ങവെള്ളം 12 (ചന്ദ്രണ്ണന്‍ 7രൂപയ്ക്കു തരുന്ന അതെ സാധനം. കേരളത്തില്‍ നാരങ്ങ വരുന്നത് ഇതേ തമിഴ്നാട്ടില്‍ നിന്നാണ് ..വന്‍ നഷ്ടം സഹിച്ചും നമുക്കൊക്കെ നാരങ്ങവെള്ളം തരുന്ന  മഹാനാണ് ചന്ദ്രണ്ണന്‍ എന്ന് ഒരു നിമിഷം വിചാരിച്ചു പോയി  .ചന്ദ്രണ്ണന്‍ കീ ജയ്‌.. ) . ഏതായാലും ഒടുക്കത്തെ ദാഹം ഉണ്ട് കുടിച്ചല്ലേ പറ്റു.. എല്ലാരും വാങ്ങി കുടിച്ചു.. 


അവിടൊക്കെ ചുറ്റി പറ്റി നടന്നപ്പോള്‍ എല്ലാര്‍ക്കും വിശപ്പായി തുടങ്ങി(കൂട്ടത്തില്‍ ഒന്നുരണ്ടു പേരൊഴികെ ബാക്കി എല്ലാരും വിശപ്പിന്റെ അസുഖം ഉള്ളോരാണ്) നാരങ്ങ വെള്ളത്തിന്‌ ഇത്രേം ആയെങ്കില്‍ ഊണിനു ഇവടെ എത്ര ആകും എന്ന് ആരൊക്കെയോ പറയുന്നുണ്ട്..എന്നാലും കഴിച്ചല്ലേ പറ്റു.. എങ്കില്‍ ഒരു കാര്യം ചെയ്യാം നേരെ ചെന്കൊട്ടയിലോട്ടു തന്നെ പോകാം കുറ്റാലം പോക്ക് ഭാരതപ്പുഴ കാണാന്‍ പോയപോലായി അത് കൊണ്ട് ഇവിടെ ഇനി നിന്നിട്ടും കാര്യമില്ല.. വീണ്ടും ഓട്ടോ പിടിച്ചു റെയില്‍വേ സ്റെഷന്റെ അടുത്തുള്ള ജങ്ഷനില്‍ ഇറങ്ങി അവിടെ കണ്ട എട്ടോവും വലിയ സ്റ്റാര്‍ ഹോട്ടലില്‍ തന്നെ കേറി.. ഫൈവ് സ്റ്റാര്‍ ഭക്ഷണം തന്നെ കഴിച്ചു( 3 കൂട്ടം തോട്കറി, ചോറ്, സാംബാര്‍ മൊത്തം 5 കൂട്ടം ഐറ്റംസ് )  ഉണ്ടാരുന്നു  . വിശപ്പാണല്ലോ ഏറ്റോം നല്ല കറി അത് കൊണ്ട് രുചി ഒന്നും നോക്കിയില്ല തട്ടി വിട്ടു.. (ഭക്ഷണം കഴിച്ച ഉടനെ തന്നെ എല്ലാരും ട്രെയിനിലെ toiletil വെള്ളമുണ്ടാകനെ എന്ന് മനമുരുകി പ്രാര്‍ഥിക്കാന്‍ തുടങ്ങി അത് വേറെ കാര്യം.. ) 


 5 ആകും ട്രെയിന്‍ വരാന്‍ ഇപ്പോള്‍ സമയം ഏതായാലും അവിടെ നിന്നിട്ടും വല്യ കാര്യമൊന്നുമില്ല സമയം രണ്ടു കഴിഞ്ഞതെ ഉള്ളു.. എങ്കില്‍ റെയില്‍വേ സ്റെഷനിലേക്ക് പോയേക്കാം എന്നായി ഒടുവില്‍ തീരുമാനം.. നേരെ സ്റെഷനിലോട്ടു വെച്ചു പിടിച്ചു .വഴിയില്‍ ഇടയ്ക്കു തന്നിമാത്തന്‍ വിക്കുന്ന കടയില്‍ കേറി അവിടെയും വിലക്ക് മാത്രം ഒരു കുറവുമില്ല.. ഒരു പീസ്‌ മേടിക്കും ചക്ക കൂട്ടാന്‍ കണ്ടമാതിരി അതിനെ എല്ലാരൂടെ ആക്രമിക്കും.. കടക്കാരന്‍ ഇത് കണ്ടു വായും പൊളിച്ചു നിന്നു പോയി.. പോന്നു ചേട്ടാ ഇത്തരം അലമ്പുകള്‍ ഞങ്ങളുടെ സ്ഥിരം പരിപാടിയാണെന്ന് തമിഴില്‍ പറഞ്ഞു കൊടുക്കാന്‍ ആര്‍ക്കും അറിയില്ലാ. അവിടുത്തെ അലമ്പ് കഴിഞ്ഞു ഒരു കണക്കിന് വേയിലിനേം പ്രാകി കൊണ്ട് സ്റെഷനില്‍ എത്തി.. 5 നു തിരിച്ച് പോവാനുള്ള ട്രെയിന്‍ ഇപ്പോഴേ അവിടെ കിടപ്പുണ്ട്..  എങ്കില്‍ ട്രയിനുള്ളില്‍  തന്നെ വിശ്രമിക്കാം എന്ന് കരുതി ഒരു കമ്പര്ടുമെന്റില്‍ ചാടി കേറിയതും രണ്ടു ചോരമയം ഇല്ലാത്ത മുഖങ്ങള്‍ കണ്ടതും ഒരുമിച്ചായിരുന്നു.. രാവിലത്തെ യുവ മിഥുനങ്ങള്‍ ധാ ഇരിക്കുന്നു അതെ കമ്പാര്‍ട്ട്മെന്റില്‍ അവരാണേല്‍ തീയില്‍ ചവിട്ടിയപോലത്തെ മുഖഭാവവുമായി ഞങ്ങളെ ദയനീയമായൊന്നു നോക്കി..ഏതായാലും അപ്പോള്‍ അവരെ വെറുതെ വിടാന്‍ തീരുമാനിച്ചു(കുറച്ചു പേര് മാത്രം  ) ..   


ചൂട് കൊണ്ടും നടന്നും ഒരു പരുവമായി ഞങ്ങള്‍ രണ്ടു മൂന്നു പേര്‍ ഒരു കമ്പാര്‍ട്ട്മെന്റില്‍ കേറി കിടന്നു.. കേറിയ പാടെ ഉറക്കമായി.. ബാക്കി ഉള്ളവര് ഫോട്ടോ എടുപ്പും പ്രണയിനികളെ ശല്യപ്പെടുത്തിയുമൊക്കെ സമയം കളഞ്ഞു കൊണ്ടിരുന്നു.. ഉറങ്ങി പോയത് കൊണ്ട് ഇടയ്ക്കു നടന്നതൊന്നും എനിക്കോര്‍മയില്ല .. ഏതായാലും 5 ആയി എല്ലാരും ഇണക്കുരുവികളുടെ കമ്പാര്‍ട്ട്മെന്റില്‍ തന്നെ കേറിക്കൂടി.. രാവിലെ കണ്ട പെണ്ണും അതില്‍ തന്നെ വന്നു കേറി.. എല്ലാര്‍ക്കും സന്തോഷം രാവിലത്തെ പോലെ തന്നെ അലമ്പുകളും ശല്യപ്പെടുത്തലുകളും ഒക്കെ നടത്തി ജോളിയായി തിരികെ യാത്ര ആരംഭിച്ചു .. മറ്റേ പെണ്ണുമായി കൂടെയുള്ള മഹാന്‍ നല്ല കമ്പനിയായി.. ബാക്കിയുല്ലോര്‍ക്ക് ഇതിലല്‍പ്പം അസൂയയും ഇല്ലാതില്ല.. അവര് അത് കൊണ്ട് ഒരു മനസ്സമാധാനം കിട്ടാന്‍ വേണ്ടി  ഇണക്കുരുവികളെ തിരഞ്ഞു പിടിചാക്രമിച്ചു കൊണ്ടിരുന്നു ,.. പുനലൂര്‍ അടുക്കാറായി അപ്പോഴേക്കും ഇടയ്ക്കു കുഅര്ച്ചു നേരം നിര്‍ത്തി വെച്ചിരുന്ന ഫോട്ടോ എടുപ്പ് വീണ്ടും ആരംഭിചെക്കാം എന്ന് ഞാന്‍ വിചാരിച്ചു.. ഉറങ്ങുന്നതിനു മുന്പ് ക്യാമറാ കയ്യില്‍ കൊണ്ട് നടന്നോനോട് ഡാ അതിങ്ങോട്ടു തന്നെ എന്ന് ചോദിച്ചപ്പോള്‍ എന്റെ കയ്യിലില്ല എന്ന് പറഞ്ഞു.. അടുത്താളോട്  ചോദിച്ചപ്പോഴും ഇതേ മറുപടി.. "ക്യാമറാ കാണാനില്ല" എന്ന് പെട്ടന്ന് തന്നെ എനിക്ക് പിടി കിട്ടി.. ആര്‍ക്കും അതെവിട വെച്ചെന്ന് ഒരു ഓര്‍മയുമില്ല.. അവസാനം സിമ്പിള്‍ ഡ്രെസ്സും മറ്റുമാണ് സ്റെഷനില്‍ വെച്ചു ഫോട്ടോ എടുത്തത്.. ഉറങ്ങിപ്പോയത് കാരണം എനിക്കറിയില്ല.. ട്രെയിന്‍ മൊത്തം അരിച്ചു പെറുക്കി.. ക്യാമറ പോന്നതിളല്ല എനിക്ക് വിഷമം അതിലുള്ള ഫോട്ടോസ്.. ചാഞ്ഞും ചരിഞ്ഞും പല രീതിയില്‍ പല ഭാവങ്ങളില്‍ ഞങ്ങളുടെ വിവിധ തരം ഫോട്ടോസ് അതിലുണ്ടായിരുന്നു.. ആകെ അവിടെ വരെ പോയത് കൊണ്ട് ആയ ഒരു ഗുണമേ ഉണ്ടായിട്ടുള്ളൂ.. ഒടുവില്‍ ഇപ്പൊ ധാ ഇങ്ങനെയുമായി.. ദൈവം ഇപ്പൊ കമ്പ്യൂട്ടര്‍ സെറ്റ് അപ്പ്‌ ആണ് അപ്പോഴപ്പോഴാണ് പണി തരുന്നത്.. മറ്റുള്ളോരെ ശല്യപ്പെടുതിയെന്റെ  ഫലം.. പിന്നീടുള്ള യാത്ര ശോകമൂകമായിരുന്നു..  ഇടയ്ക്കു മറ്റേ പെണ്ണ് ഇതുപോലെ എന്തോ ഡയലോഗ് പറഞ്ഞു അതൂ കേട്ടതും  ഒരു പൊട്ടിത്തെറി  ഉണ്ടായതും ഒരുമിച്ച്ചാരുന്നു ..ആകെ കലി കേറി ഇരുന്ന  സിമ്പിള്‍ ഡ്രെസിന്റെ വായിലിരിക്കുന്നത് കേട്ടതും അവളുടെ മുഖത്ത് ഒരായിരം ഭാവങ്ങള്‍ മിന്നിമറയുന്നതും കണ്ടപ്പോള്‍ ആ ശോകമൂകമായ അന്തരീക്ഷത്തിലും എല്ലാവര്ക്കും ചിരി വന്നു.. 


ഏതായാലും പോയത് പോയി . ട്രെയിന്‍ ഒടുവില്‍ പുനലൂര്‍ എത്തി.. അങ്ങോട്ട്‌ പോയപ്പോഴുള്ള ഉത്സാഹം ആര്‍ക്കുമില്ല.. ഏതായാലും ആദ്യം കണ്ട ബസില്‍ ചാടിക്കേറി ,, അപ്പോള്‍ അതാ ഓടി വന്നു അതില്‍ തന്നെ കേറുന്നു രണ്ടു പേര്. പഴേ ഇണക്കുരുവികള്‍ തന്നെ ..അവരന്നു ദൈവത്തിനോട് ഏതൊക്കെ രീതിയില്‍ പ്രാകിക്കാണുമെന്നു ദൈവത്തിനും പിന്നെ അവര്‍ക്കുമേ അറിയൂ.. ksrtc ബസ്‌ സ്റ്റാന്‍ഡില്‍ ചെന്നപ്പോള്‍ അവര് രണ്ടും അവിടെയും നിപ്പുണ്ട്.. രണ്ടു പേരും ദൂരെ മാറി നിന്നു മൊബൈല്‍ വഴിയായി സംസാരം.. അപ്പോള്‍ തന്നെ രണ്ടിനും പോവണ്ടത് രണ്ടു വഴിക്കാണെന്ന് പിടി കിട്ടി. ഞങ്ങള്‍ നിക്കുന്നോണ്ട് യാത്ര പറയാനും ഒരു വഴിയുമില്ല.. പാവങ്ങള്‍ അത് കൊണ്ട് മൊബൈല്‍ വഴി ബൈ  ചോദിക്കേണ്ടി വന്നു. പെണ്ണ് ഒരു ബസില്‍ കേറി ഒടുവില്‍.. കാമുകന്‍ ഞങ്ങള് കേറിയ ബസിലും .. ഈ തക്കത്തിനു ഞങ്ങടെ  കൂട്ടതിലുള്ളവന്മാര് രണ്ടു പേര്  ഇതുടെ കണ്ടിട്ട് സഹിക്കാതെ  അവള് കേറിയ ബസില്‍ അവളിരിക്കുന്ന സീറ്റിന്റെ അപ്പുറത്ത്  ചെന്നിട്ടു ഒരാള്‍ ഒരാളെ ഉപദേശിക്കുന്ന രീതിയില്‍ പത്ത് പഞ്ച് ഡയലോഗ്.. 
" കഷ്ടപ്പെട്ട് ബുദ്ധിമുട്ടി വീട്ടുകാര് പഠിപ്പിക്കാന്‍ വിടും നീ  ഒക്കെ ഇങ്ങനെ കണ്ടവന്മാരുടെ കൂടെ കറങ്ങി നടക്കും,, നിനക്കൊക്കെ മൊബൈല്‍ മേടിച്ചു തന്ന അവരറിയുന്നുണ്ടോ നീ ഇങ്ങനെ നടക്കുവാണെന്ന്.. നിന്നെ ഒക്കെ ഓലമടല് വെട്ടി അടിക്കണം.. നിന്നെ ഒക്കെ പഠിക്കാന്‍ ആണെന്നും പറഞ്ഞു വിട്ടവര് ഇത് വല്ലതും അറിയുന്നുണ്ടോ? "  ഇത് കേട്ടു മറ്റവന്‍ നിന്നു പരുങ്ങുന്ന രീതിയില്‍ ഉഗ്രന്‍ അഭിനയം കാഴ്ചവെക്കുന്നു. ഞങ്ങള്‍ക്ക് ചിരി അടക്കാന്‍ വയ്യാതെ ഇത് കണ്ടോണ്ടിരുന്നു..  ആ പെണ്ണ് ആകെ വല്ലാതായി മറ്റെവനെ വിളിച്ചു കാര്യം പറഞ്ഞെന്നു തോന്നുന്നു ഇത്രേം പേരെ അവന്‍ എന്ത് ചെയ്യാനാണ്.. ഏതായാലും കൂടുതല്‍ കേക്കേണ്ടി വന്നില്ല അവള് കേറിയ ബസ് എന്തോ ഭാഗ്യത്തിന് അപ്പോള്‍ തന്നെ പോയി.. ഞങ്ങളുടെ ബസില്‍ ഇരുന്ന കാമുകന്റെ മുഖത്തും അതിന്റെ ആശ്വാസം ഉണ്ടായത് ഞങ്ങള്‍ കണ്ടു.. പാവത്തിന് ഒറ്റയ്ക്ക് എന്ത് ചെയ്യനോക്കും.


. ഞങ്ങളുടെ റൂട്ടില്‍ തനെയാണ്‌ അവനും .. അവന്‍ ഇടക്കൊക്കെ ഞങ്ങളെ നോക്കുന്നുണ്ട് എന്നിട്ട് ഫോണില്‍ ആരോടൊക്കെയോ സംസാരിക്കുന്നുമുണ്ട്..  ആ ഒരു പേടി എല്ലാര്ക്കുമുണ്ട്   ഇനി ഇവന്‍ എവടെ ഇറങ്ങും ? അവിടെ ആള്‍ക്കരുണ്ടാകുമോ? ഞങ്ങളെ തല്ലാന്‍ ആരോടെങ്കിലും പറഞ്ഞു വെക്കുവാണോ? എന്നൊക്കെ ഒരു പേടി എല്ലാര്ക്കുമുണ്ട് .. പുലിവാലാകുമോ? അവന്‍ ഇറങ്ങുന്നത് വരെ ഈ ടെന്‍ഷന്‍ ഉണ്ടാരുന്നു.. അവന്‍ എന്തായാലും ഇടയ്ക്കു ഇറങ്ങി ഒന്നും സംഭവിച്ചില്ല.. എല്ലാര്‍ക്കും വീണ്ടും ആശ്വാസം ..


ഒരുകണക്കിന് തിരിച്ച് നൂറനാട് എത്തി.. ക്യാമറ പോയത് കൊണ്ട് വിഷമം(ഒടുവില്‍ അവരുടെ പ്രാക്ക് കാരണമാണ് ക്യാമറാ പോയതെന്ന് അന്തിമ വിശകലനത്തിലെത്തി സമാധാനിച്ചു  ..ഓര്‍കുട്ടിലും ഫെസ്ബുക്കിലും ഉള്ലോരുടെ പ്രാക്ക് കൂടി ഏറ്റതാവും.. അവരല്ലേ അതൊക്കെ അല്ലെങ്കില്‍ കണ്ടു സഹിക്കേണ്ടി വരുന്നത് :D  ) .. സ്ഥലം കാണാന്‍ പൊയിട്ടു ചൂട് കൊണ്ടത്‌ മാത്രം മിച്ചം.. അങ്ങനെ മറക്കാനാവാത്ത ഒരു ചെങ്കോട്ട യാത്ര അവസാനിച്ചു.. 
. .     ... 
ഇടയ്ക്കു മൊബൈലില്‍ എടുത്തവ.. 










പിന്കുറിപ്പ്.. കുറെ നാളെടുത്തു ഇതൊന്നെഴുതി തീര്‍ക്കാന്‍..ലീവിന് വന്ന എന്നെ  അവിടെ ഒരു പണിയും ഇല്ലാത്തപ്പോള്‍ അത്യാവിശ്യമായി തിരിച്ച് വിളിപ്പിച്ചു  വെറുതെ ഓഫീസില്‍ ഇരുത്തിയ ഞങ്ങടെ DMനും PMനും ഈ ബ്ലോഗ്‌ സമര്‍പ്പിക്കുന്നു.. അവിടെ എത്തീട്ട് ഒരു പണിയും  ഇല്ലാതിരുന്ന രണ്ടു മാസം കൊണ്ടാണ് ഞാന്‍ ബ്ലോഗര്‍ ആയതും ഇത്രയൊക്കെ എഴുതിയതും ....അവിടുന്ന് ക്യാന്‍സല്‍ ചെയ്തു വന്നത് കാരണം ആണ് ഇത് ഇത്രേം നീണ്ടു പോയത്.. അതിന്റെ കാരണം പുറകെ വരുനുണ്ട് 
  ' രാജിക്കത്ത് പറയാന്‍ ഉദ്ദേശിച്ചത്" എന്ന അടുത്ത ബ്ലോഗിലൂടെ ... wait and see :D  ,, 

15.8.10

കണി കണി കണി ....

വിരസമായ  ഗള്‍ഫ്‌ ജീവിതം ഒരു പരിധി വരെ ആസ്വദിക്കാന്‍ സാധിച്ചിരുന്നത് ഒരേ തരക്കാരായ ഒരേ പ്രായക്കാരായ കുറെ സുഹൃത്തുക്കളേ കിട്ടിയത് കാരണമാണ് .. പല റൂമുകളില്‍ ആണ് താമസമെങ്കിലും എല്ലാരും തമ്മില്‍ നല്ല സഹകരണമൊക്കെ   ആയിരുന്നു ഞാന്‍ വന്ന സമയത്ത്.. നാട്ടില്‍ നിന്ന് പോന്നെന്റെ ദുഖമോക്കെ ഒരു പരിധി വരെ മറന്നത് എല്ലാരുമോതുതുള്ള ചിരിയം കളിയുമോകെ കാരണമാണ്..  ഇതിനിടയില്‍ വില്ലനായി ഒരാളെത്തി.. "ലാപ്ടോപ്" 




  ഒരാള് ഒന്നിന്  പോയാല്‍ ഞാനും പോകും, അയലത്ത് കാരന്‍ കാറ്‌ വാങ്ങിയാല്‍ കിടപ്പാടം വിറ്റിട്ടായാലും ഒന്ന് വാങ്ങും തുടങ്ങിയ മലയാളിയുടെ പൊതുസ്വഭാവം എവിടെ ചെന്നാലും മാറില്ലല്ലോ . ഒരാള്‍ ലാപ്ടോപ് എടുത്തപ്പോള്‍ എല്ലാരും എടുക്കാന്‍ തുടങ്ങി അതോടെ ജോലി കഴിഞ്ഞു വന്നാലുടന്‍ അതിന്റെ മുന്നിലിരിപ്പായി പ്രധാന പണി. ജോലിക് പോന്നത് തന്നെ വൈകിട്ട് ഇങ്ങനെ ലാപിന്റെ മുന്നിളിരിക്കനാണ് എന്ന രീതിയിലായി കാര്യങ്ങള്‍.. ചിരിയും കളിയുമൊക്കെ അതോടെ ഇല്ലാതായി..

 വേറെ എന്തെടുക്കണം എന്ന ചോദ്യമാണ് എല്ലാര്‍ക്കും . ലാപ്‌ കിട്ടിയാതോടെ ഓര്‍കുട്ടും ഫെസ്ബുകിലും യാഹൂവിലും ഒക്കെ  ആയി എല്ലാരും.. സ്വന്തം വീട്ടു കാരെ വിളിച്ചില്ലെങ്കിലും ഓണ്‍ലൈന്‍ വഴി ഫ്രണ്ട്സ് ആയവരോട് സംസാരിക്കാനും ചാറ്റ് ചെയ്യാനും അവര് അപ്‌ലോഡ്‌ ചെയ്യുന്ന ഏതു കൂതറ  ഫോട്ടൊസിനും  കമന്റിടാനും ഒക്കെ വേണ്ടിയാണ് മിക്കവാറും ഇതിന്റെ മുന്നില്‍ ചടഞ്ഞു കുത്തിയിരിക്കുന്നത് എന്ന് എല്ലാര്ക്കും അറിയാം..  പെണ്ണിന്റെ പേര് കണ്ടാല്‍ അപ്പൊള്‍ തന്നെ  ADD AS A FRIEND അറിയാതെ അടിച്ചു പോകുമെന്നാണ് ഈയിടെ ഒരു സുഹൃത്ത് ദയനീയമായി പറഞ്ഞത്..അതൊരു രോഗമായോന്നു  ഇപ്പൊ അവനു സംശയമുണ്ടെന്ന് കൂടി പറഞ്ഞു.. ഇത് കേട്ടപ്പോള്‍ ഇതിനൊക്കെ മരുന്നോന്നെ ഉള്ളു നല്ല ഓല മടല്  വെട്ടി അടി എന്ന് ഇത്തരം പരിപാടിക്ക് ഒന്നും ഇത് വരെ ഇറങ്ങാത്ത  ഒരു മഹാനും അരുളിച്ചെയ്തു..(മനസ്സിലുള്ളത് വേറെയാ..  അസൂയ)   ..  ഡാ ഇതൊക്കെ യഥാര്‍ത്ഥ പെണുങ്ങള്‍ തന്നാണോ (എനിക്കത് ചോദിക്കാം കാരണം എനിക്ക് പെണ്ണിന്റെ പേരില്‍ കുറെ ID ഉണ്ട്..ഇത് പോലുള്ള ഞരമ്പുകള്‍ക്കു വേണ്ടി ഉണ്ടാക്കിയതാണ് ..നമുക്കും വേണ്ടേ ഒരു ടൈം പാസ്‌ .. ഈ പറയുന്നവനും അതിലൊരു ഇരയാണ്.. ഇവനൊക്കെ എന്നോട് ഒലിപ്പിക്കുന്നത് കേട്ട്  ചിരിച്ചു ചിരിച്ചു ശ്വാസം മുട്ടല്‍ വരെ ഉണ്ടായിട്ടുണ്ട്) )  എന്ന് ചോദിച്ചപ്പോള്‍ അളിയന്‍ പിന്നെ എല്ലാരേം ഞാന്‍ വിളിക്കുന്നതല്ലേ എല്ലാം നമ്മുടെ കക്ഷിക്കരാണ് .. ഞാനില്ലാതെ അവര്‍ക്കിപ്പോള്‍ ജീവിതമില്ല എന്നൊക്കെ യാണ് പറഞ്ഞത്(ചുമ്മാ ജാട പറയുവാണ്  കക്ഷി  ഉള്ളില്‍ ചിരി വന്നു അത് കേട്ട് ..എന്നോട് ഈ മഹാന്‍  ചാറ്റ് ചെയ്തതൊക്കെ ഞാന്‍ സേവ് ചെയ്തു വെച്ചിട്ടുണ്ട് അതൊരു ബ്ലോഗ്‌ ആയി ഉടന്‍ വരുന്നതാരിക്കും അത് വായിച്ചു ചിരിച്ചു ശ്വാസം മുട്ടി മരിച്ചാല്‍ ഞാന്‍ ഉത്തരവാദി അല്ല എന്ന് ഇപ്പോളെ പറഞ്ഞേക്കാം  )  ..   ആരായാലെന്താ ഫീമെയില്‍   അല്ലെ എന്നാണു അവന്റെ പ്രമാണം , അത് കൊണ്ട് കണ്ണടച്ച് റിക്വസ്റ്റ് അയക്കലാണ് അവന്റെ മെയിന്‍ പണി ..
ഇതൊക്കെ കണ്ടിട്ട് എന്റെ സഹ മുറിയനും  കല്ശായ ആഗ്രഹം മൂത്ത് ഒരു ലാപ്‌ടോപ്‌ വാങ്ങി..
അത് വാങ്ങും മുന്പ് 10 മണി എന്നൊരു മണിയുണ്ടെങ്കില്‍ അപ്പൊള്‍ ഉറങ്ങുന്ന മഹാന്‍ ആണ് ..ചാറ്റിംഗ് ഒന്നും നേരത്തെ അധികം ചെയ്തിട്ടില്ല .എന്നാലും എല്ലാരും ചെയ്യുന്നു ഞാനായിട്ടെന്തിനാ കുറയ്ക്കുന്നെ  ചിലപ്പോള്‍ ബിരിയാണി നമുക്കും കിട്ടിയാലോ ?  അളിയന്‍ ഓര്‍കുട്ടിലും  ഫെസ്ബുക്കിലും  മഴ കാത്തു നിക്കുന്ന വേഴാമ്പലിനെ പോലെ റിക്വസ്റ്റ് അയപ്പും അത് അയച്ചു കഴിഞ്ഞുള്ള കാത്തിരിപ്പും തുടങ്ങി..ജോലി കഴിഞ്ഞു വന്നാലുടന്‍ തന്നെ വേറൊരു പരിപാടിക്കും നിക്കാതെ  ഇതിനു മുന്നിലിരുപ്പായി. കട്ടില് കണ്ടാല്‍ ശവമായിരുന്ന കക്ഷി ഇപ്പൊ കട്ടിലിനെയും വെറുത്തു( അത്  കാണുമ്പോഴാണ്‌ ഉറക്കം വരുന്നതെന്നാണ് ഇപ്പൊ അവന്റെ പരാതി  അത് കൊണ്ട് കട്ടിലിനു എതിരെ ഇരുന്നു വരെ ആക്കി ചാറ്റിംഗ്.. ഫിലിപ്പീനികളും, FAKE ID കളും അവന്റെ ഉറക്കം കളയാന്‍ തുടങ്ങി..)  കണ്ണില്‍ എണ്ണയും കരിയോയിലും ഒക്കെ  ഒഴിച്ച് ഓരോ അവളുമാരുമായി യാഹൂ വിലും  ചാറ്റിംഗ്  തുടങ്ങി..(അളിയന്‍ ഒറ്റാഴ്ച്ച കൊണ്ട് നെറ്റിനു  അടിമയായി) 
 ആദ്യത്തെ ആഴ്ചയില്‍ തന്നെ അളിയന് പണി കിട്ടി .. ഞങ്ങടെ സ്വന്തം സുഹൃത്ത് ഒരു മിത്ര മണിക്കുട്ടനായി   വന്നു അളിയന്റെ ഉറക്കം കളയാന്‍ തുടങ്ങി..  ഒരേ സൈറ്റില്‍ വര്‍ക്ക് ചെയ്യുന്നോരാണ് ഒഴിവു സമയങ്ങളില്‍ അപുറത്തും ഇപ്പുറത്തും ഇരുന്നു ചാറ്റ് ചെയ്യാന്‍   തുടങ്ങി.. ഒരു എഫ്ഫക്റ്റ്‌ കിട്ടാന്‍ വേണ്ടി നാട്ടില്‍ നിന്നും ഏതോ പെണ്ണിനെ കൊണ്ട് സംസാരിപ്പിക്കുകേം ചെയ്തപ്പോള്‍ സഹമുറി ഫ്ലാറ്റ്.. പക്ഷെ ഒടുവില്‍ കൈവിട്ടു പോകുമെന്നയപ്പോള്‍  സഹതാപം തോന്നി അവന്‍ കാര്യം പറഞ്ഞു ..അപ്പൊള്‍ സഹമുറിയുടെ മുഖം എന്തോ തിന്ന എന്തിനെപോലെയോ ആയി.. രണ്ടു ദിവസത്തേക്ക് വീണ്ടും പത്ത് മണിക്കായി ഉറക്കം(ഈ നശിച്ചവന്മാരോക്കെ പറ്റിക്കുവാണ് ഇനി മേലില്‍ ഞാനീ പണിക്കില്ലാ എന്നൊക്കെ പറയുന്നത് കേട്ട് ഞങ്ങള്‍ കളിയാക്കി ചിരിച്ചു  ) ..  ഒരു പണി കിട്ടിഎന്ന് വെച്ച് എല്ലാരും അങ്ങനാവില്ലല്ലോ എന്ന് പറഞ്ഞു മൂന്നാം ദിവസം വീണ്ടും കലാപരിപാടികള്‍ ആരംഭിച്ചു(പട്ടി എന്നോ വാലെന്നോ ഒക്കെ എന്തോ ചൊല്ലുണ്ടല്ലോ അത് പോലെ തന്നെ)  .. ആഹാ വീണ്ടും പണി ആരംഭിച്ചോ എന്ന് ഞാന്‍ ചോദിച്ചു .. അപ്പൊള്‍ ചന്തു സ്റ്റൈലില്‍  ഇനി എന്നെ ആര്‍ക്കും പറ്റിക്കാന്‍ പറ്റില്ല (ടുഷന് പോയോ ആവോ) എന്ന് പറഞ്ഞു.. എങ്കില്‍ ഇവനിട്ട്‌ ഒരു പണി കൊടുത്തേക്കാം എന്ന് ഞാനും തീരുമാനിച്ചു അപ്പൊള്‍ തന്നെ ഒരു ID ഉണ്ടാക്കി കുറച്ചു ഞരമ്പുകളെ കിട്ടാന്‍ വേണ്ടി കാത്തിരുന്നു.. കാരണം എങ്കിലേ ഒരു എഫെക്റ്റ് വരൂ..രണ്ടു ദിവസം കഴിഞ്ഞു കുറെ ഞരമ്പുകള്‍ ഇങ്ങോട്ട് വന്നു റിക്വസ്റ്റ് തന്നു എല്ലാരേം ആഡ് ചെയ്തു കുറെ FRIENDS ഒക്കെ ആയപ്പോള്‍ അവരെ ആരും മൈന്‍ഡ് ചെയ്യാന്‍ നേരമില്ല.. അവര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട്  സഹമുറിയന് സജെഷന്‍ അയച്ചു അളിയന്‍ അതില്‍ വീഴുമെന്നുറപ്പാണ്.. പക്ഷെ എന്റെ പ്രതീക്ഷക്കു വിപരീതമായി കുറച്ചു ദിവസമായിട്ടും അവന്‍ റിക്വസ്റ്റ് തന്നില്ല.. അവന്‍ ഡീസെന്റ്‌ ആയെന്നു വിചാരിച്ചു വിഷമത്തോടെ ഒരാഴ്ച കടന്നുപോയി.. ഇങ്ങനെ ഡീസെന്റ്‌ ആയിട്ട് കാര്യമില്ലാണ് അവനു തോന്നിയട്ടാവും ഒടുവില്‍ എനിക്ക് റിക്വസ്റ്റ് വന്നു.. ഞാന്‍ അക്സെപ്റ്റും  ചെയ്തു..എന്നിട്ടും അവിടുന്ന് ഹായ്‌  ഒന്നും രണ്ടു ദിവസത്തേക്ക് വന്നില്ല,, എനിക്ക് ലാപ്‌ ഇല്ല മൊബൈലില്‍ ആണ് കാത്തിരിപ്പ്‌( ലാപ്‌ ഇല്ലതെന്റെ കുശുമ്പ് ആണോ ഇതൊക്കെ എന്ന് നിങ്ങള്ക്ക് തോന്നിയെങ്കില്‍ ആ കഥ പിന്നീടൊരിക്കല്‍  പറയാം ),, 


ഒരാഴ്ച്ച കഴിഞ്ഞു , രണ്ടാഴ്ച കഴിഞ്ഞു ഞാന്‍ കാര്യം തന്നെ വിട്ടു.. ഒരു ദിവസം രാത്രിയില്‍ ഒരു ഹായ് വന്നു സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയോ ആവോ? തേടിയവള്ളി ഇങ്ങോട്ട് വന്നു കാലില്‍ ചുറ്റി ഞാനും HI പറഞ്ഞു. വല്യ പാടാണ് മൊബൈലില്‍ ചാറ്റ് ചെയ്യാന്‍. മൊബൈല്‍ ചാറ്റിങ്ങില്‍ ആദ്യത്തെ അക്ഷരം എപ്പോളും CAPITAL LETTER ആണ് ..ഈ കാര്യം അവനു  അറിയാം അത് കണ്ടാല്‍ അവന്‍ അപ്പോളെ നിര്‍ത്തും ..  അത് കൊണ്ട് വേഗം ടൈപ്പ് ചെയ്യുകേം വേണം ആദ്യാക്ഷരം ഡിലീറ്റ് ചെയ്യുകേം വേണം . എന്തായാലും അതൊക്കെ വേഗം നടത്തി REPLY കൊടുക്കാന്‍ തുടങ്ങി. ഡീസെന്റ്‌ ആയോ ഇവന്‍ എന്ന് ആദ്യം തോന്നിപ്പോയി , കാരണം പതിവ് ഒലിപ്പീരോന്നും കാണുന്നില്ല..  ആദ്യത്തെ ദിവസം അങ്ങനെ കടന്നു പോയി.. അതിനിടക്ക് ഞാന്‍ എന്റെ DETAILS ഒക്കെ കൊടുത്തു ഭര്‍ത്താവ് ഗള്‍ഫിലാണ് . പുള്ളിക്കാരനോട് സംസാരിക്കുന്നെന്റെ കൂട്ടത്തില്‍ ഇതും നോക്കുന്നുള്ളൂ എന്നും പറഞ്ഞു.. അപ്പൊള്‍ തൊട്ടു ചെറിയ മാറ്റം സംസാരത്തില്‍ ഉണ്ടായി.. എന്നാലും അന്ന് ഒന്നും ഉണ്ടായില്ല.മുപ്പതു വയസ്സും കെട്ടി ഒരു കൊച്ചിന്റെ തന്തയും ആണ് കക്ഷി  അവനു പ്രായം 26 ആയുള്ളൂന്നും കല്യാണം രണ്ടു കൊല്ലം കഴിഞ്ഞേ നോക്കുന്നുള്ളൂ എന്നുമൊക്കെയാണ് പറഞ്ഞത്( ഇത് ഇത്തരം ആള്‍ക്കാരുടെ സ്ഥിരം നമ്പറാണ് ).. ചിരി പുറത്ത് വരാതിരിക്കാന്‍ ഞാന്‍ പെട്ട പാട് ഹൂ!!!! .. പിന്നെ ഗള്‍ഫിലെ കഷ്ടപ്പാടുകളെ കുറിച്ചും ഒക്കെ അവന്‍ പറഞ്ഞത് കേട്ട്  അന്നത്തെ ദിവസം പോയിക്കിട്ടി..  .


പിറ്റേന്നും പതിവ് പോലെ ആ സമയത്ത് ആള് റെഡി ആയി ഇരിപ്പുണ്ട്. അന്നത്തെ സംസാരം ഒലിപ്പീരു എന്ന് പറയാന്‍ ഒക്കില്ല എന്നാലും പേരൊക്കെ  ചുരുക്കി വിളിക്കാന്‍ തുടങ്ങി.. അന്ന് എന്റെ യാഹൂ ID  അവന്‍ മേടിച്ചു .. അപ്പുറത്തെ കട്ടിലില്‍ കിടന്നോണ്ടു അവന്റെ മുഖത്തെ വിജയീ ഭാവം കണ്ടു ഞാന്‍ ഉള്ളില്‍ പൊട്ടി ചിരിച്ചു.. അപ്പൊള്‍ എവെറസ്റ്റ്‌  കീഴടക്കിയ സന്തോഷം അവന്റെ മുഖത്ത്തുണ്ടാരുന്നു.. അന്ന് തന്നെ അവനെ യാഹൂവിലും ആഡ് ചെയ്തു.. അപ്പൊള്‍ തന്നെ അതിലും ചാറ്റിങ് ആരംഭിച്ചു ആദ്യം തൊട്ടേ അവനു എന്നെ കാണണം.. എന്താ ചെയ്ക ഞാന്‍ മൊബൈല്‍ വഴി ആണല്ലോ . ഒരു കണക്കിന് അന്നത്തെ ദിവസം അവനെ ഞാന്‍ ഒഴിവാക്കി.. 


ഈ കാര്യം അവനു മാത്രേ അറിയാത്തതായി ഉള്ളാരുന്നു   കാരണം അവനെ നേരത്തെ പറ്റിച്ച കാര്യം എല്ലാര്ക്കും അറിയാം.. കളിയാക്കിയോരോടെല്ലാം  ഇനി എനിക്ക് അബദ്ധം പറ്റില്ലെന്ന് എല്ലാരോടും നടന്നു പറഞ്ഞിരുന്നു,. അത് കൊണ്ട് കൊത്ത് കിട്ടിയപ്പോളെ ഞാനീ കാര്യം ബാക്കി ഉള്ളോരോട്  പറഞ്ഞിരുന്നു.. അവരെല്ലാം എന്നെ സപ്പോര്‍ട്ട് ചെയ്തു.. രണ്ടു ദിവസം  അവനെ യാഹൂവില്‍ വല്യ പാട് പെട്ട്  അടക്കി നിര്‍ത്തി . അങ്ങനെ വെള്ളിയാഴ്ചയായി.. ഞാനും മറ്റൊരു  സുഹൃത്തിന്റെ ലാപ്പില്‍ ലോഗ് ഇന്‍ ചെയ്തു.. കാണണം കാണണം എന്ന് തന്നെ ഇടയ്ക്കു അവന്‍  പറഞ്ഞോന്ടിരിക്കും മിത്ര മണിക്കുട്ടനും ഇതറിഞ്ഞു.. എങ്കില്‍ അളിയാ ഒരു പണി കൊടുക്കാം എന്നായി. ഇവന്‍ ഇതോടു കൂടി ഒന്നുകില്‍ നന്നാവണം അതുപോലൊരു പണി കൊടുക്കാം അവനെ കാണിച്ചിട്ട് തന്നെ കാര്യം .. നീ ആദ്യം അവനോടു  അവനെ കണ്ടിട്ട് ഞാന്‍ എന്നെ കാണിക്കാം എന്ന് പറയാന്‍ പറഞ്ഞു..പണി കിട്ടുമെന്നുള്ള പെടികൊണ്ടാവും  ആദ്യം അവന്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല.. ഒരു കണക്കിന് അവനെ കൊണ്ട് റിക്വസ്റ്റ് അയപ്പിച്ചു.. അവനെ കണ്ടപ്പോള്‍ അഹ ഗ്ലാമര്‍ താരമാണല്ലോ എന്ന് കൂടി പറഞ്ഞു.. അപ്പോളത്തെ അവന്റെ മുഖം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു ..അപ്പൊള്‍ ഞങ്ങള്‍ മൂന്നു പേര് കൂടി ചിരിക്കാന്‍ തുടങ്ങി.. ഒടുവില്‍ ഞാന്‍ റിക്വസ്റ്റ് കൊടുത്തു ആദ്യം യാഹൂന്റെ സ്ഥിരം പണിയായ "THIS PERSONS  WEBCAM IS NOT AVAILABLE " എന്ന് തന്നെ വന്നു വീണ്ടു അയച്ചു... ആകാംഷയോടെ കാണാന്‍ വേണ്ടി നോക്കിയാ അവന്‍ കണ്ടത്  ഒന്നല്ല രണ്ടല്ല മൂന്നു കണികള്‍!!! 






കൂടുതലൊന്നും ഇനി പറയണ്ടല്ലോ? അല്ലെ :)











( മീശമാധവനില്‍ ജഗതി കണ്ട അതെ കണി !!!!അതില്‍ അഞ്ചു കണിയുണ്ടല്ലോ ഇത് മൂന്നേ ഉള്ളു എന്നാലും നല്ല പച്ചക്കുള്ള കണിയായത് കൊണ്ട് അതിലും എഫെക്റ്റ്  ഉണടായി ആദ്യം കണ്ടപ്പോള്‍ യാഹൂ വീഡിയോ ചാറ്റില്‍ ആദ്യം കാണിക്കുന്ന പരസ്യമാണ് എന്ന് അവന്‍ വിചാരിച്ചെന്നു  കൂടി  അവന്‍ നിഷ്കളങ്കമായി പറഞ്ഞു .പിന്നെ അവന്റെ കണ്ണ് തെള്ളിപ്പോയത്രേ !!!! പരു വന്ന പാടെന്നോ  ചൊറി വന്ന പാടെന്നോ  ഒക്കെ പറയുന്ന കേട്ടു കൂട്ടത്തില്‍ !! (അവന്റെ അപ്പോളത്തെ അവസ്ഥ കണ്ടു ആരും ഇത് കേട്ട് ചിരിച്ചില്ല  )





പിന്‍ കുറിപ്പ് : ഇപ്പൊ അളിയന്‍ വീണ്ടും പത്ത് അടിക്കുമ്പോള്‍ ഉറങ്ങും. ഇനി കുറച്ചു ദിവസത്തേക്ക് എല്ലാ മോഹങ്ങളും മാറ്റിവെച്ചു കാണും പാവം.. കൂടെ താമസിക്കുന്നോനിട്ടു  തന്നെ പണി കൊടുത്തു അല്ലെ എന്നൊരു ഡൌട്ട് ഉണ്ടായെങ്കില്‍ നിങ്ങളൊക്കെ അങ്ങ് ക്ഷമിചെക്കണേ( ഉറക്കത്തിലെങ്ങാനും അവന്‍ ഇതിനിട്ടു പണി തരുമോന്നൊരു പേടി ഉള്ളിലുണ്ട്:)  ) .. ഒരു കാര്യം കൂടി ഇത് വായിച്ചേക്കാവുന്ന എന്നെ അറിയാവുന്ന  പലരുടെയും ഫ്രണ്ട് ലിസ്റ്റില്‍ ഞാനുണ്ട് പല പേരുകളില്‍ പല ഭാവങ്ങളില്‍ അത് കൊണ്ട് ജാഗ്രതൈ.. :)





3.8.10

കുറച്ചു കരിമീനും ആവിശ്യത്തിന് തന്തക്കു വിളിയും മേമ്പൊടിക്ക് കല്ലേറും.

പ്രവാസ ജീവിതം ആരംഭിച്ച അന്നാണ് ഞാന്‍ സ്വന്തം നാടിനെ ഏറ്റോം കൂടുതല്‍ സ്നേഹിച്ചതെന്നു തോന്നുന്നു..  വേലയും കൂലിയുമില്ലാതെ അന്തസ്സോടെ തെണ്ടി നടക്കാന്‍ ദൈവത്തിന്റെ സ്വന്തം നാട്  പോലെ മറ്റൊരിടമില്ലല്ലോ.. വീട്ടുകാരേം കൂട്ടുകാരേം ഒക്കെ പിരിയേണ്ടി വന്ന ദുഃഖം എങ്ങനേലും സഹിക്കാം മറക്കാം എന്നൊക്കെ  വിചാരിക്കുമ്പോഴാകും നാട്ടില്‍ നിന്നു കൂടുകാര്‍ എന്ന് വിളിക്കുന്ന ദുഷ്ടന്മാര്‍(ശവത്തില്‍ കുത്തികള്‍, എന്നേലും അവന്മാരെ എന്റെ സ്വന്തം ചിലവില്‍ വിസ എടുത്തു ഞാന്‍ ഇങ്ങു കൊണ്ട് വരാന്‍ ഞാന്‍ നോക്കും.(എന്റെ ഇപ്പോഴത്തെ ഏറ്റോം വല്യ ആഗ്രഹം) . അനുഫവിക്കണം അവന്മാരും ) ഓരോന്ന് ചെയ്തു കൂട്ടിയട്ടു അത് വിളിച്ചു പറയുന്നത്.. അതില്‍  ഈ ഞാനും കൂടി ഉണ്ടായിരുന്നെങ്കില്‍ എന്നും നെടുവീര്‍പ്പിടുന്നതും.  ദൈവമേ എന്നെ എന്തിനാ ഈ നരകത്തിലോട്ടു കെട്ടിയെടുത്തത് എന്ന് ഏതു കടുത്ത കമ്മ്യൂണിസ്റ്റ്കാരനായ പ്രവാസി  പോലും (ഞാനെന്റെ കാര്യം വെച്ചു പറഞ്ഞു പോയതാ .. സഖാക്കളേ ഷമിക്കു ) അറിയാതെ ചോദിച്ചു പോന്നത് ആ സമയത്താണ്.. 

എനിക്ക് നാട്ടില്‍ നിന്നു ആദ്യം വന്നപ്പോള്‍ ഉണ്ടായ വിഷമതിനേക്കാള്‍ നൂറിരട്ടി വിഷമം ആണ് ഒന്ന് ലീവിന് പോയിട്ട് തിരിച്ചു വന്നപ്പോള്‍ ഉണ്ടായത്‌..  ആദ്യമായി വന്നപ്പോള്‍ വിഷമം ഉണ്ടെങ്കിലും ഉള്ളില്‍ കുറച്ചു സന്തോഷവും ഉണ്ടായിരുന്നു. സന്തോഷത്തിനു  കാരണം പൊതുവായി കുറെ ഉണ്ടല്ലോ ആദ്യമായി വിമാനത്തില്‍ കേറുന്ന സന്തോഷം,ദുഫായിക്കാരന്‍ ആകാന്‍ പോന്ന സന്തോഷം ( ഈ ദുഫായി നേരെ ചൊവ്വേ കാണാന്‍ ഇന്നേ വരെ പറ്റിയട്ടില്ല എന്നതൊരു ദുഃഖ സത്യം ).പിന്നെ മനസ്സില്‍ ഷരടിന്റെ മുകളിലത്തെ ബട്ടന്‍സ് രണ്ടും ഊരിയിട്ട് 10 പവന്റെ മാലേം ഇട്ടു( വലി, കുടി തുടങ്ങിയ നല്ല ശീലങ്ങള്‍ ഇത് വരെ ഇല്ലാത്തോണ്ട് ബാക്കി പറയാത്തതാണ്‌ ) നാട്ടില്‍ ചെത്തി നടക്കുന്ന ഗള്‍ഫ്‌ കാരുടെ മുഖങ്ങള്‍ (തിരിച്ചു പോവാറാകുമ്പോള്‍ മാല കാണില്ല  അത് അമ്മക്കോ പെങ്ങക്കോ കൊടുത്തെന്നു പറയും, പക്ഷെ മുത്തുറ്റിലോ അത് പോലുള്ള എവിടെന്കിലുമോ പണയം വെച്ച രസീത് ആവും അവരടെ കയ്യില്‍  കൊടുത്തു കാണുക എന്ന് എല്ലാര്‍ക്കും അറിയാം.അത് വേറെ കാര്യം). ഇവയോക്കെയാണല്ലോ. എന്നാല്‍ ഇവിടെ വന്നു കഴിഞ്ഞാണല്ലോ നമ്മുടെ പ്രതീക്ഷകള്‍ ഒക്കെ തകിടം മറിയുന്നത്.. ഉണക്ക കുബ്ബൂസും , ഒടുക്കത്തെ ചൂടും . ഒടുക്കത്തെ തണുപ്പും .(വിഷമം കൂടും അത് കൊണ്ട് ബാക്കി പറയുന്നില്ല ) ഒക്കെ കാണുമ്പോള്‍ കാറ്റഴിച്ചു വിട്ട ബലൂണ്‍ പോലെയാകും .. അത് കൊണ്ട് ആദ്യമായി നാട്ടില്‍ ലീവിന് പോകുന്ന സന്തോഷം തിരിച്ചു വരുമ്പോള്‍ ഉണ്ടാവില്ല. വീണ്ടും ആ നരകത്തിലോട്ടു തന്നെ പോകണമല്ലോ അതാരുന്നു മനസ്സില്‍(എങ്കില്‍ ഇവന് നാട്ടില്‍ നിന്നാല്‍ പോരാരുന്നോ എന്നൊന്നും ഇപ്പൊ നിങ്ങള്‍ ചിന്തിക്കല്ലേയ്, ഞാനൊന്നു കാര്യം പറഞ്ഞോട്ടെ ) .

എന്നാലും  അടിച്ചു പൊളിച്ചു 70 ദിവസം നാട്ടില്‍ നിന്നിട്ട് വന്നു..  വീണ്ടും വിഷമത്തോടെ ജോലിക്ക് കേറി .. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ശവത്തില്‍ കുത്തികളില്‍ ഒരാള്‍ വിളിച്ചു  പറയുന്നു അവന്മാര് ഏതോ കുളം പിടിക്കാന്‍ (മീന്‍ പിടിക്കാന്‍)പോയെന്നും ഒരു പാട് മീന്‍  കിട്ടിയെന്നും ഒക്കെ (മീന്‍ പിടുത്തം എനിക്കും  ഇഷ്ടമാണ്. ആ കാര്യത്തില്‍  ചെറിയ ഒരു expert കൂടിയാണ്) പറഞ്ഞത് പാതിയെ കേട്ടുള്ളൂ അപ്പോളേക്കും മനസ്സ് മീന്‍ പിടിച്ചു കഴിഞ്ഞു കലങ്ങി കിടക്കുന്ന കുളം പോലായി.. ഞാന്‍ നാട്ടില്‍ നിന്നപ്പോള്‍ മീനെ പോയിട്ട് ഒരു മാക്രിയെ പോലും പിടിക്കാന്‍ വരാന്‍ ഒരു പുല്ലനും നേരം ഇല്ലാരുന്നു .. ഇപ്പൊ എല്ലാരും കൂടി കെട്ടിയെടുത്തു പോയേക്കുന്നു എന്നൊക്കെ പ്രാകാന്‍ തുടങ്ങി .. ഒറ്റാലില്‍ വീണു പിടക്കുന്ന മീനിനെ പോലായി എന്റെ കാര്യം ..ആകെ വല്ലാതായി.. അന്ന് മൊത്തം അതിനെ കുറിച്ച് ആലോചിച്ചു ഒരു ദിവസം പോയിക്കിട്ടി  അത് വേറെ കാര്യം..

കുറച്ചു ദിവസം കഴിഞ്ഞു നാട്ടിലുള്ള എല്ലാരേം ഒന്ന് വിളിക്കാമെന്ന് വെച്ചു .. വിളിച്ചപ്പോള്‍ ഈ മീന്‍ പിടിക്കാന്‍ പോയ കാര്യോം അറിഞ്ഞു.. മൊത്തം കേട്ടു കഴിഞ്ഞപ്പോള്‍ ചിരിച്ചു ഒരു പരുവമായി വളരെ കാര്യങ്ങള്‍ അതിനിടക്ക് സംഭവിച്ചു.. എനിക്ക് കുറച്ചു ആശ്വാസം ആയി

ഈയടുത്ത് കല്യാണം കഴിഞ്ഞ സുഹൃത്തിന്റെ വൈഫിന്റെ ബന്ധു വീട്ടിലാണ് അവന്മാര് മീന്‍ പിടിക്കാന്‍ പോയത് അതും സന്ധ്യ ആയപ്പോള്‍.. കുറെ ദൂരെയാണ് സ്ഥലം എന്നാലും പതിവ് പോലെ  എല്ലാരും കൂടി ആണ് പോയത് .. കായലിനോട് ചേര്‍ന്നു കിടക്കുന്ന സ്ഥലമാണ്‌ ധാരാളം വെള്ളക്കെട്ടുകള്‍ ഉണ്ടാകും ഓരോ വീടിന്റെം അടുത്തൊക്കെ ഇത് പോലെ വെള്ളക്കെട്ടുണ്ടാകും അവിടൊക്കെ ഇഷ്ടം പോലെ മീനും ഉണ്ടാകും .. വേറൊരു കൂട്ടുകാരന്റെ ബന്ധു വീട്ടില്‍ ഇത് പോലെ നേരത്തെ ഞങ്ങള്‍ പൊയിട്ടുളള താണ്‌  അന്ന് ധാരാളം മീനും കിട്ടിയട്ടുണ്ട് (അതോടെ അവര്‍ക്ക് മതിയായി ).. അത് പോലെ ഇന്നും പോയി.. രാത്രിയായി കരിമീനും .സിലോപ്പിയയും, പിടിച്ചു തുടങ്ങി അടുത്തടുത്ത്‌ ഒരേ പോലെ ഒത്തിരി കുളങ്ങളുണ്ട്.. ചിലതൊക്കെ ഓരോ വീട്ടു കാരുടെ സ്വന്തം ആണ് അവിടെ മീന്‍ അവര് വളര്‍ത്തുന്നുമുണ്ട് .. പോയവരാരും ഇത് അറിഞ്ഞിട്ടില്ല..


അവര് മീന്‍ പിടിക്കാന്‍ തുടങ്ങി  .കുറെ പേര് മീനെ പിടിക്കാനും കുറച്ചു പേര് മുകളില്‍ സഹായത്തിനും നിന്നു . ബന്ധുന്റെ വീട്ടിലെ കുളത്തില്‍ ആരംഭിച്ച മീന്‍പിടുത്തം രാത്രിയയോണ്ട് അടുത്ത കുളങ്ങളിലെക്കും നീങ്ങാന്‍ തുടങ്ങി.. പൌരബോധമുള്ള പയ്യന്മാരല്ലേ എല്ലാ ഇന്ത്യക്കാരും സഹോദരീ സഹോദരന്‍ മാരണല്ലോ അത് കൊണ്ട് അവിടെ ഉള്ള ബാക്കി കുളങ്ങളും ഏതേലും സഹോദരന്റെയോ   സഹോദരിയുടെയോ  ആകും എന്ന് അവരങ്ങ് വിചാരിച്ചു അടുത്തടുത്തുള്ള എല്ലാ കുളങ്ങളിലും ഇറങ്ങി തുടങ്ങി. മീനും കിട്ടി തുടങ്ങി..എല്ലാരും ഒന്നുഷാറായി .. രണ്ടു കുളത്തില്‍ തപ്പി വലുതായി ഒന്നും കിട്ടിയില്ല.. ഒടുവില്‍ അടുത്തുകണ്ട വലിയൊരു  കുളത്തില്‍  ഇറങ്ങി മീനെ പിടിക്കാന്‍ തുടങ്ങി .. സന്തോഷമായി ഇഷ്ടം പോലെ മീനുണ്ട് .മീന്‍ പിടുത്തം ഉഷാറായി .  പെട്ടന്ന് "ആരാടാ അവിടെ" എന്നെവിടുന്നോ ഒരു ചോദ്യം .. കേട്ടതും മുകളില്‍ നിന്ന മഹാന്‍ മാരൊക്കെ വലിഞ്ഞു .. സംഗതി എടങ്ങേറായി എന്ന് പിടി കിട്ടി അവന്മാര് ഓടി,, നിന്നാല്‍ ചിലപ്പോള്‍  തല്ലു കൊള്ളേണ്ടി വരും .. ആ ഒരു കാര്യം പണ്ടേ ഞങ്ങള്‍ക്ക് ഇഷ്ടമല്ല അടി ഇടി തുടങ്ങിയവ എവിടെ കണ്ടാലും ഞങ്ങള്‍ ഓടും (ഗാന്ധി മാര്‍ഗം. ഇടി കിട്ടുന്ന കാര്യത്തില്‍ തികഞ്ഞ അഹിംസ വാദികള്‍ ആരുന്നു. മറ്റൊരാള്ടെ  കയ്യീന്നും കിട്ടുന്ന ഇടി ഞങ്ങള്‍ക്കെങ്ങും വേണ്ട അത് കൊള്ളാതിരിക്കാന്‍ എത്ര വേണേലും ഓടാന്‍ ഞങ്ങള്‍ തയ്യാറാണ് ) . അതൊക്കെ പോട്ടെ (സ്വയം പല്ല് കുത്തി നാറ്റിക്കല്ലേ എന്നോ മറ്റോ പണ്ടാരാണ്ട് പറഞ്ഞിട്ടുണ്ട് ) നല്ല ചേറുള്ള  കുളമായിരുന്നു കുളത്തില്‍ ഇറങ്ങിയവര്‍ക്ക് പെട്ടന്ന് ഓടാന്‍ കഴിയില്ല.. ആള് അടുതെത്തി എന്ന് മനസ്സിലായി നല്ല നാടന്‍ തെറികളുടെ (തന്തക്കും തള്ളക്കും ഒക്കെ വിളിച്ചൂന്നാണ് കേട്ടത്) അകമ്പടിയോടു കൂടി അടുത്തടുത്  വരുന്ന ശബ്ദം കേട്ടു അവസാന മാര്‍ഗം എന്ന നിലക്ക് വെള്ളത്തില്‍ തന്നെ മുങ്ങി കിടക്കാം എന്ന് വിചാരിച്ചു നല്ല ഇരുട്ടും ഉണ്ടായിരുന്നു .. അങ്ങനെങ്കില്‍ അങ്ങനെ അവന്മാര് അവിടെ കിടന്നു(വല്ലഭനു രക്ഷപെടാന്‍ ചെളീലും മുങ്ങാം) .

 കുളത്തില്‍ ആരൊക്കെയോ ഉണ്ടെന്നു അയാള്‍ക്ക് പിടി കിട്ടി എന്ന് തോന്നുന്നു, കുളത്തിലേക്ക്‌ തെറി വിളിച്ചോണ്ട് കല്ല്‌ പെറുക്കി എറിയാന്‍ തുടങ്ങി. ചെളിക്കും കല്ലിനും ഇടയിലായിപ്പോയ അവന്മാരുടെ അവസ്ഥ  പ്രത്യേകിച്ച് പറയണ്ടല്ലോ  പെട്ടന്ന് ഒരൊറ്റ വിളിച്ചു കൂവും ദേഹത്ത് ഫുള്‍ ചെളിയുമായി ഒരു രൂപം ഡോള്‍ഫിനെ പോലെ കുളത്തീന്ന് പൊങ്ങി ചാടി.. എറിഞ്ഞ  ആള് എന്റമ്മോ  എന്ന് പറഞ്ഞു പേടിച്ചു ഒറ്റ ഓട്ടം .. ഏറു കൊണ്ട ഒരു മഹാന്‍ വിളിച്ചു കൂവി വേദന  കൊണ്ട് പൊങ്ങി ചാടിയതാണ് (സുറ സിനിമയില്‍ വിജയ്‌ ആദ്യം കടലീന്നു പൊങ്ങി വരുന്നത് പോലെ എന്നാണു കൂടെ കുളത്തില്‍ കിടന്ന മറ്റൊരു മഹാന്‍ ഇതിനെ വിശേഷിപ്പിച്ചത്‌..കടുത്ത വിജയ്‌ ഫാന്‍ ആയിട്ടുകൂടി ലോകകത്തി ആണെന്ന് വിചാരിച്ചു അറിയാതെ ആണെങ്കിലും  കൂവേണ്ടിയിരുന്നില്ല എന്നു അവനു ഈ ചാട്ടം കണ്ടു തോന്നിയത്രേ.  ഇതുപോലെ ഏറു  കൊള്ളാതെയാണല്ലോ വിജയ്‌ ചാടിയത്‌ അത് കൊണ്ട് കൂവിയതില്‍  തെറ്റൊന്നുമില്ലെന്ന് 2 ദിവസം കുത്തിയിരുന്നു ആലോചിച്ചിട്ടാണ് അവനു മനസമാധാനമായത്) .. ആ  വിളിച്ചു കൂവു കൊണ്ട് ഒരു ഉപകാരമുണ്ടായി  അയാള്‍  ഓടിയല്ലോ, കിട്ടിയ തക്കത്തിന് കുളത്തില്‍ കിടന്നവരും പിടിച്ച മീനും ഇട്ടോണ്ട് വന്ന തുണിയും പോലുമെടുക്കാതെ കരക്ക്‌ കേറി ഓടി.(അപ്പോള്‍ എന്ത് കിട്ടിയില്ലെലെന്താണ് അല്ലെ. ആ സമയത്തെ ഓട്ടം  നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ.. ) . തെങ്ങിന്‍ തോപ്പാണ് അവിടൊക്കെ.. എല്ലാര്‍ക്കും സ്ഥലത്തെ കുറിച്ച് നന്നായി അറിയാവുന്നോണ്ട്   ഓട്ടത്തില്‍ ഓരോരുത്തര് എവിടൊക്കെയോ പോയി ഇടിച്ചുവീണു എന്നും പറയുന്നതു കേട്ടു.(രാവിലെ നെറ്റിയൊക്കെ മുഴച്ചിരിക്കുന്നത്‌ എന്താന്ന് തമ്മില്‍ തമ്മില്‍ ചോദിച്ചപ്പോള്‍ പറഞ്ഞതാ.. ഓടിയാല്‍ നെറ്റി മുഴക്കില്ലല്ലോ അത് കൊണ്ട് എല്ലാര്‍ക്കും സത്യം പറയേണ്ടി വന്നു ) ഒരു വിധത്തില്‍ അവിടുന്ന് രക്ഷപെട്ടൂന്നു പറഞാല്‍  മതിയല്ലോ . അങ്ങനെ  മീന്‍ പിടുത്തം ആകെ കുളമായി എന്നറിഞ്ഞപ്പോള്‍ എനിക്ക് സന്തോഷമായി.. അവന്മാര് ആദ്യം പറഞ്ഞ പോലെ ഒത്തിരി മീനൊന്നും കിട്ടിയില്ല,, എന്നെ വട്ടാക്കാന്‍ പൊലിപ്പിച്ചു പറഞ്ഞതാണ് .. അവന്മാര്‍ക്കൊക്കെ ഇങ്ങനെ തന്നെ വേണം.. 

 ഇത്രയും രസമുള്ള ഒരു സംഭവം നടന്നിട്ട് ഞാനും അതില്‍ ഇല്ലാതായിപ്പോയല്ലോ.. ഉണ്ടായിരുന്നെങ്കില്‍ ഇതിലും നന്നായി എഴുതാമായിരുന്നു എന്നുള്ള വിഷമം ഉള്ളീന്ന് തികട്ടി വരുന്നു , അത് പുറത്തു വരുന്നെന് മുന്പ് എഴുത്ത് നിര്‍ത്തിയേക്കാം അല്ലെ? . 


വാല്‍ക്കഷ്ണം : കിട്ടിയ മീന്‍ എല്ലാരും കൂടി കറി വെച്ചും പൊരിച്ചും വേവിച്ച കപ്പയും കൂട്ടി  തിന്നു ..  :(  അതും അവന്മാര് വിളിച്ചു പറഞ്ഞു.. അപ്പോള്‍ അവന്മാരെ എറിയാന്‍ അവിടെങ്ങും ഒരു പട്ടിയും ഉണ്ടായില്ലല്ലോ എന്റീശ്വരാ.. 





  

31.7.10

മധുരമാം ഓര്‍മ്മകള്‍..

ഉച്ചക്ക് പതിവുപോലെ ഓഫിസിലെത്തി.. പതിവ് പോലെ ആദ്യം ആരെങ്കലും പുതിയ മെയില്‍ വല്ലതും അയച്ചിട്ടുണ്ടോ എന്ന്  നോക്കിയപ്പോള്‍ ഒരു മെയില്‍ വന്നിട്ടുണ്ട് .. ഒരു സുഹൃത്ത് അയച്ചതാണ്  . ആകെ സന്തോഷം തോന്നി അത് തുറന്നപ്പോള്‍.. ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലെങ്കിലും ഒരു പാട് ഓര്‍മ്മകള്‍ സമ്മാനിച്ച കുട്ടിക്കാലം ഓര്‍മയില്‍ കൊണ്ട് വന്ന ഒരു പിടി മനോഹര ചിത്രങ്ങള്‍.. അതിലുണ്ടായിരുന്നു.. മനസ്സിനുള്ളില്‍ ഒരു പാട് പഴയ ഓര്‍മ്മകള്‍ ഒരുമിച്ചു കൊണ്ട് വരാന്‍ സാധിച്ചു അതിന്.. അപ്പോളാണ് അതിലെ ചിത്രങ്ങളില്‍ എനിക്ക് പറയാനുള്ള കുറെ ഉണ്ടെന്നു തോന്നിയത്.. അതിനുള്ള ഒരു ശ്രമം ആണ് ഈ എഴുത്ത് ... 


*ആദ്യമായി അച്ഛന്റെ കൈപിടിച്ച് സ്കൂളില്‍ പോയ ദിവസം ഇപ്പോളും ഓര്‍മയിലുണ്ട്..അന്ന് മഴയുണ്ടായിരുന്നു.വീടിനടുത്താണ് സ്കൂള്‍. ആദ്യമായ് വല്യ സ്കൂളില്‍ പഠിക്കാന്‍ പോന്നെന്റെ  കുറച്ചു പരിഭ്രമം ഇല്ലാതില്ല.. എന്നാലും പുതിയ പെട്ടിയും, കുടയും, സ്ലേറ്റും ഒക്കെയായി വല്യ ഗമയില്‍ തന്നെയാണ് പോയത്..ദൂരെ  നിന്നെ ആരുടെയോക്കെയോ  കരച്ചില്‍ കേക്കാമായിരുന്നു .. ഞാന്‍ കരഞ്ഞില്ല എനിക്ക് അധികം  വിഷമം ഇല്ലാരുന്നു..    ഏലിയാമ്മ സാറിന്റെ(ആണായാലും പെണ്ണായാലും എല്ലാരേം സാറ് എന്നാണ് ഞങ്ങള്‍  വിളിച്ചിരുന്നത്‌. ടീച്ചര്‍ വിളിയൊക്കെ +2 ഒക്കെ ആയപ്പോഴാണ് തുടങ്ങിയത് ) ക്ലാസ്സിലെ ആദ്യത്തെ ബെഞ്ചില്‍ തന്നെ ഇരിക്കാന്‍ സ്ഥലം  കിട്ടി . ആശാന്‍ പള്ളിക്കൂടത്തില്‍ ഒരുമിച്ചു പഠിച്ച അധികം ആരും ഉണ്ടായിരുന്നില്ല അവിടെ.അവരൊക്കെ വേറെ സ്കൂള്കളില്‍ പോയി  .. ആ ഒരു വിഷമം ഇല്ലാതില്ല.. ആകെ ആശ്വാസം സുമേഷും കൂടെ ഉണ്ടല്ലോ എന്നതാണ്.. രണ്ടു കൊല്ലം ആശാന്‍ പള്ളിക്കുടത്തില്‍ ഒരുമിച്ചു പഠിച്ച കൂട്ടുകാരെ വിട്ടു പോന്ന മടി കുറച്ചു ദിവസങ്ങള്‍ ക്കുള്ളില്‍ തന്നെ മാറി ക്കിട്ടി..  സ്ലേറ്റ്‌  തുടക്കാന്‍  മഷി തണ്ട് കടം തന്ന പ്രദീപിനെയും. മാങ്ങയും ഒക്കെ കൊണ്ട് വരുമ്പോള്‍  പാതി തന്നിരുന്ന അഭിലാഷിനേയും ഏറ്റവും അടുത്ത സുഹൃത്തുക്കളായി കിട്ടാന്‍  അധികം താമസം ഉണ്ടായില്ല..  ..  

 *.ബോര്‍ഡില്‍ രാവിലെ പേരെഴുതാന്‍ മത്സരമായിരുന്നു.ആദ്യം എത്തുന്നവര്‍ക്കാണ് ആ അവസരം ഉണ്ടായിരുന്നത്.. എനിക്കും വല്ലപ്പോളും ആ ഭാഗ്യം കിട്ടിയട്ടുണ്ട്.. പഠിക്കാത്തത്തിനു  ആ മേശക്കു അടുത്തേക്ക് വിളിച്ചാണ്  സാറ് അടിക്കുന്നതും.. തുടയില്‍ പിച്ചുന്നതും.. കണക്കു സാറിനെ അതോടെ പേടിയായി എല്ലാര്‍ക്കും..   ഉച്ചക്ക് കഞ്ഞി കുടിച്ച ക്ഷീണത്തില്‍ ക്ലാസ്സില്‍ ഉറക്കം തൂങ്ങിയത്തിനു സാറിന്റെ വക തല്ലു ഇടക്കൊക്കെ കിട്ടാന്‍ തുടങ്ങി.. സാറിന്റെ കയ്യിലെ ചോക്ക് കൊണ്ട് ഏറു കിട്ടുമ്പോള്‍ ഞെട്ടിയുണരുന്നവരുടെ മുഖത്തു മിന്നിമറയുന്ന ഭാവങ്ങള്‍  ബാക്കി ഉള്ളോര്‍ക്ക് ചിരിക്കാന്‍ വക നല്‍കുമായിരുന്നു .. ഇരുന്നുറങ്ങിയതിന്റെ പേരില്‍  അവര്‍ക്കൊക്കെ  അടി കിട്ടുമ്പോള്‍  നാളെ എനിക്കും അത് പോലെ കിട്ടുമെന്നും അപ്പോള്‍ മറ്റുള്ളോരു എന്നെ നോക്കി ഇതേ പോലെ ചിരിക്കുമെന്നും  ഓര്‍ക്കാതെ  ഞാനും പൊട്ടി ചിരിക്കുമായിരുന്നു..  *


*ഡസ്റ്റര, ബോര്‍ഡില്‍ എഴുതുന്നത്‌ മായിക്കാന്‍ മാത്രമല്ല . ഉറക്കം തൂങ്ങികളെ എറിയാനും ഈ ഡസ്റ്റര സാറ്മ്മാര്‍ ഉപയോഗിച്ചിരുന്നു..  
ക്ലാസ്സിലെ ലീഡര്‍ ക്കായിരുന്നു ആ ഭാഗ്യം എപ്പോളും,, ഡസ്റ്റര വെച്ചു സാറ് പോയി കഴിഞ്ഞു ബോര്‍ഡ്‌ തുടയ്ക്കുന്നത് അവന്റെ പണിയാണ്. അവനു അത് കൊണ്ട് വല്യ ആളാണെന്ന ഭാവം ആയിരുന്നു.. ക്ലാസ്സില്‍ ഒന്നാമത് ഇരിക്കുന്നതും അവനായിരുന്നു.. സാറില്ലാത്ത സമയം വര്‍ത്താനം പറയുന്നവരുടെ പെര്ഴുതി വെക്കലായിരുന്നു അവന്റെ അടുത്ത പ്രധാന പണി.. വര്‍ത്താനം പറഞ്ഞതിന്റെ പേരില്‍ സാറിന്റെ കയ്യീന്ന് തല്ലു കിട്ടല്‍ പതിവായപ്പോള്‍  ഞങ്ങള്‍ കുറെ പേര്‍ക്ക് അവനോടു അസുയ  ഉണ്ടാവാന്‍ തുടങ്ങി..  എന്ത് ചെയ്യാം അവന്‍ ഞങ്ങളെക്കാള്‍ പഠിക്കുമായിരുന്നു..  *


*ക്ലാസ്സില്‍ പഠിപ്പിക്കുമ്പോള്‍ വെളിയിലേക്ക് നോക്കിയിരിക്കുക പതിവായിരുന്നു .. പുറം കഴ്ച്ചകളോട് ഏറ്റവും താല്‍പ്പര്യം തോന്നുന്ന നിമിഷങ്ങള്‍ ഒരു പക്ഷെ ക്ലാസ്സില്‍ ഇരിക്കുമ്പോളാണ് കിട്ടുന്നത് എന്ന് എനിക്കിപ്പോള്‍ തോന്നി പോകുന്നു.. പുറത്തു എന്തൊക്കെ നടക്കുന്നുണ്ടാവും എന്ന് മനസ്സില്‍ ആലോചിച്ചു സാറ് പഠിപ്പിക്കുന്നതില്‍ ശ്രദ്ധിക്കാതെ സാറിന്റെ മുഖത്തേക്ക് നോക്കിയിരിക്കുന്ന ഞാന്‍,, അത് മനസിലാകുന്ന സാറ്  പെട്ടന്ന് എന്തെങ്കിലും ചോദ്യം എന്റെ നേര്‍ക്ക്‌ ചോദിക്കുമ്പോള്‍ എന്ത് പറയണമെന്നറിയാതെ പകച്ചു നിക്കുന്നതും.. അതെ ചോദ്യം മറ്റൊരാളോട്  ചോദിക്കുമ്പോള്‍ അവന്‍ നേരാം വണ്ണം ഉത്തരം പറയുന്നതും കേട്ടു തല കുനിച്ചു നില്‍ക്കുന്ന ഞാന്‍..സാറിന്റെ കയ്യില്‍ നിന്നും എനിക്ക്  ഇതിനു എത്ര അടി കിട്ടും എന്ന് ആകാംഷയോടെ കാത്തിരിക്കുന്ന ഉറ്റ സുഹൃത്തുക്കളുടെ മുഖത്തെ സന്തോഷവും എല്ലാം  ഇന്നലെ എന്ന പോലെ മനസ്സില്‍ തെളിഞ്ഞു വരുന്നു.. *
*ക്ലാസ്സിലെ പ്രധാന കല പരിപാടിയാണ് ഡസ്കിലും ബെഞ്ചിലും നമ്മുടെ പേരെഴുതി വെക്കുക എന്നുള്ളത്.നമ്മള്‍ ഇരിക്കുന്ന ഭാഗം നമ്മുടെ സ്വന്തം ആണെന്ന തോന്നല്‍ കൊണ്ടാണോ എന്നറിയില്ല . ഒന്നാം ക്ലാസ്സില്‍  ചെന്നപ്പോള്‍  തൊട്ടു തുടങ്ങിയ ഈ ശീലം കോളേജ് പഠനം തീരുന്നത് വരെ കൃത്യമായി ചെയ്യുമായിരുന്നു( ഇവടെ മാത്രമല്ല ക്ലാസ്സിലെ ചുവരുകളിലും , എന്തിനു മുകളിലെ ഉത്തരത്തിലും കഴുക്കോലിലും വരെ എന്റെ പേര് വളരെ പാട് പെട്ട് കേറി ഞാന്‍ എഴുതി വെച്ചിട്ടുണ്ട് )  .. പേരെഴുതല്‍ മാത്രമല്ല ആരേലും കഷ്ടപ്പെട്ടെഴുതിയ പേരിന്റെ ഇടക്കുള്ളതോക്കെ ചുരണ്ടി കളഞ്ഞു അത് വേറെ അര്‍ത്ഥമുള്ള പേരാക്കി മാറ്റുന്നതും സ്ഥിരം പരിപാടി ആയിരുന്നു. ഇതിന്റെ പേരില്‍ ഇടയ്ക്കു ചെറിയ കശപിശകള്‍ വരെ ക്ലാസ്സില്‍ ഉണ്ടാവാറുണ്ട് ..   ഇത് വരെ പഠിച്ച ക്ലാസ്സുകളിലെ ഏതേലും ബെഞ്ചിലോ ഡസ്കിലോ ഇപ്പോളും എന്റെ പേര് മായാതെ ഉണ്ടാകുമോ? *

*ഉച്ചക്ക് വേഗം കഞ്ഞി കുടിച്ചിട്ട് കളിയ്ക്കാന്‍ കള്ളനും പോലീസും കളിയ്ക്കാന്‍ വേണ്ടി ഓടുമായിരുന്നു..  എന്നും ഞങ്ങള്‍ കുറെ പേര്‍ കള്ളന്മാരായിരുന്നു.. ലീഡറും അവന്റെ കൂട്ടുകരുംയിരുന്നു എന്നും പോലീസ്.. കിട്ടിയാല്‍ ഇടിയാണ്.. അത് പേടിച്ചു ഓടഡാ  ഓട്ടമായിരുന്നു.. പക്ഷെ ക്ലാസ്സിലെ എന്ന പോലെ തന്നെ അതിലും അവന്റെ മുന്നില്‍ ഞങ്ങള്‍ക്ക് തോല്‍വി തന്നെ ആയിരുന്നു മിക്കപ്പോളും.. പാത്തിരിപ്പ്  കളിക്കുമ്പോഴും , ഞോണ്ടി തൊടീല് കളിക്കുമ്പോഴും  എല്ലാം ഇടക്കൊക്കെ ഞങ്ങള്‍ ജയിക്കുന്നോണ്ട് അവനെപ്പോഴും  താല്‍പ്പര്യം പോലീസും കള്ളനും തന്നെ ആയിരുന്നു..ഇടക്കൊക്കെ തമ്മില്‍ കളിക്കിടയില്‍ അടി വെക്കുക പതിവായിരുന്നു. (ഇടയ്ക്കു ദേഷ്യം സഹിക്കാതെ അവനെ ഒരു വല്യ കല്ലെടുത്തെറിഞ്ഞതും  ഈ ഞാന്‍ തന്നെ ആരുന്നു. അവന്‍ കരഞ്ഞോണ്ട് സാറിനോട് പോയി പറഞ്ഞു.. കിട്ടി തുടക്കു തന്നെ നാല്  അടി !!!. എന്നാലും അവനിട്ട് ഒന്ന് കൊടുത്തപ്പോള്‍ ഞങ്ങള്‍ കുറെ പേര്‍ക്കിടയില്‍ ഞാനും ഒരു കൊച്ചു ഹീറോ ആയി ..  )..   കളിയൊക്കെ കഴിഞ്ഞു ഇട്ടിരിക്കുന്ന തുണിയൊക്കെ വൈകിട്ട് വീട്ടില്‍ ചെല്ലുമ്പോഴേക്കും ഒരു പരുവമായിരുന്നു.. എന്റെ  തുണി കഴുകുമ്പോള്‍ പാടത്തെ പണിക്കായി പോന്നോര്ടെ ദേഹത്ത് അത്രയും ചെളി കാണില്ലന്നു അമ്മ  പറയുന്നത് കേള്‍ക്കാത്ത ദിവസങ്ങള്‍ ചുരുക്കം ആയിരുന്നു..  *

*മഴക്കാലം സ്കൂള്‍ വിട്ടു വരുമ്പോള്‍ കുടയുണ്ടെങ്കിലും അത് ചൂടാതെ മൊത്തം മഴയും നനഞ്ഞു വീട്ടിലെത്തുമ്പോള്‍ അമ്മുമ്മ ഓടി വന്നു തലതോര്‍ത്തി തരുമായിരുന്നു..  മഴ നനയരുതെന്നു  എത്ര പറഞ്ഞാലും ഞാന്‍ കേട്ടിരുന്നില്ല.(മഴ അന്നും ഇന്നും നനയുന്നത് എനിക്കിഷ്ടമാണ് ) . വല്ല പനിയെങ്ങനും പിടിച്ചു കിടപ്പാകുമോ എന്ന പേടിയായിരുന്നു വീട്ടുകാര്‍ക്ക്(പനീ  പിടിച്ചാല്‍ സ്കൂളില്‍ പോകണ്ടല്ലോ എന്നാണ് എന്റെ മനസ്സിലിരുപ്പ് . അതവര്‍ക്കറിയില്ലല്ലോ ) .. വീട്ടിലെത്തിയാല്‍ അടുത്ത പണി നേരെ വീടിന്റെ അടുത്തുള്ള കുളത്തിലെ വെള്ളം പോങ്ങിയോന്നു പോയ്‌ നോക്കും .. മഴ പെയ്തു വെള്ളം കവിഞ്ഞു അടുത്തുള്ള ഇടവഴിയുടെ ഓരത്തു കൂടി അടുത്തുള്ള പാടത്തേക്കു ഒഴുകുമായിരുന്നു.. ആ തോട്ടിലെ വെള്ളത്തിലൂടെ പോകുന്ന പരല്‍  മീനുകളെ പിടിച്ചു കുപ്പിയലാക്കി വളര്‍ത്തിയിരുന്നു.(2 ദിവസം കഴിഞ്ഞു അത് ചത്ത്‌ പോകുമ്പോള്‍ അപ്പൂപ്പന്‍ വഴക്ക് പറയും).. പാടത്തെ കലുങ്കിനടിയിലൂടെ ഒഴുകുന്ന  തോട്ടില്‍ ആയിരുന്നു വെള്ളം പൊങ്ങിയാല്‍ എല്ലാരും കുളിക്കുന്നതും തുണി കഴുകുന്നതും .. അവധി ദിവസങ്ങളില്‍ രാവിലെ അവിടെ കുളിക്കാന്‍ പോന്ന  ആളിനെ ഉച്ചയായിട്ടും കാണാത്തത് കൊണ്ട് വീട്ടില്‍ നിന്നു അടിക്കാന്‍ വടിയുമായി ആരെങ്കിലും  വന്നാലെ അവിടുന്ന് പോയിരുന്നുള്ളൂ. 3 നേരം കുളിക്കാന്‍ വല്യ ഉത്സാഹമായിരുന്നു അന്ന് . ചൂണ്ടയിട്ടു മീന്‍ പിടിക്കാന്‍ പഠിച്ചതും  ആദ്യമായി നീന്താന്‍ പഠിച്ചതും ഒക്കെ  അവിടെ നിന്നായിരുന്നു.. ബഹറിനില്‍ നിന്നു വന്ന ബാബു വല്യ ഗമയില്‍ ഞങ്ങളെ കാണിക്കാന്‍ കലുങ്കിന്റെ മുകളില്‍ നിന്നു dive ചെയ്തു കാണിക്കാന്‍ വെള്ളം കുറവായ തോട്ടില്‍ ചാടി തലേം കുത്തി പോത്തോന്നു  വീണതും ഒക്കെ എങ്ങന മറക്കാന്‍ ഒക്കും ? *


*ബിജുവിന് അച്ഛന്‍ കുഞ്ഞിലെ സൈക്കിള്‍ വാങ്ങി കൊടുത്തിരുന്നു.. ഞങ്ങള്‍ക്ക് അവന്‍ അത് ചവിട്ടി നടക്കുന്നത് കാണുമ്പോള്‍ കൊതിയായിരുന്നു.. എന്ത് ചെയ്യാം അന്നൊക്കെ പഴയ ടയര്‍ എവിടുന്നേലും കിട്ടുന്നതും ഉരുട്ടി നടക്കാനായിരുന്നു ഞങ്ങടെ വിധി..പഴയ സൈക്കിള്‍ ടയര്‍ ആരുന്നു മിക്കവരുടെയും കയ്യില്‍. .അത് ഓടിച്ചുള്ള മത്സരങ്ങള്‍ വരെ ഞങ്ങള്‍ക്കുണ്ടായിരുന്നു..  .. ആയിടക്കു എനിക്ക് മാമന്‍ ഒരു സ്കൂട്ടര്‍ ടയര്‍ കൊണ്ട് തന്നു.. അപ്പോള്‍ ബാക്കി ഉള്ളോര്‍ക്ക്  ഞാനും ബിജൂനെ പോലായി .. ഒരു സൈക്കിള്‍ ഇല്ലേലും അതിനെക്കാള്‍ വലിയ സ്കൂട്ടറിന്റെ ചാട് ആണല്ലോ എന്റെ കയ്യില്‍ എന്നോര്‍ത്ത് എനിക്കും കുറച്ചു ഗമയൊക്കെ അന്ന് വന്നിരുന്നുവോ?   . അച്ഛന്റെ ഒക്കെ വലിയ  റബര്‍ ചെരുപ്പ്  വേഗം തേഞ്ഞു  തീരാന്‍ ആശയോടെ കാത്തിരിക്കുമായിരുന്നു.. അത് കളയുമ്പോള്‍ അതെടുത്തു വെട്ടി  ചാടുണ്ടാക്കി ഉരുട്ടിക്കൊണ്ട്‌ നടക്കും (അതിലും വിജയന്‍ ഞങ്ങളെ കടത്തി വെട്ടി .അവന്‍ ബാറ്ററി കൊടുത്തു ലൈറ്റ് ഉള്ള ചാടുണ്ടാക്കി. അവന്റെ ചാടിന്റെ മുന്നില്‍ ഞങ്ങള്‍ടെതൊക്കെ ഒന്നുമല്ലാതായി.)  .. അപ്പോളും ബിജു ഞങ്ങടെ മുന്നില്‍ സൈക്കിള്‍ ചവിട്ടി ഗമയില്‍ നടക്കും.. 50 പൈസ കൊടുത്താല്‍ കുറച്ചു നേരം അവന്‍ അത് ചവിട്ടാന്‍ തരും .. 50 പൈസക്ക് 5 മുട്ടായി കിട്ടുമ്പോള്‍ ആര്‍ക്കു വേണം അവന്റെ ഒരു സൈക്കിള്‍.. ഞങ്ങള്‍ക്ക് ഇത് തന്നെ ധാരാളം.. പോ പോ.. കീ കീ.. വണ്ടി വരുന്നേ എല്ലാരും മാറിക്കോ.. *
*ഇത് ഞങ്ങടെ സ്വന്തം രാജകീയ വാഹനം ആരുന്നു .. അടക്ക മരത്തിന്റെ പാള പഴുത്തു വീഴുമ്പോള്‍ അതെടുത്തു ഒരാളെ അതില്‍ കേറ്റിയിരുത്തി മറ്റെയാള്‍ വലിച്ചോണ്ട് നടക്കണം.. നിക്കറു കീറാന്‍ വേറെ വഴിയൊന്നും വേണ്ട ഇടയ്ക്കു ചന്തി താഴെയായി പോകും.. ഇടയ്ക്കു സ്പീട് കൂടിയാല്‍ മൂക്കും കുത്തി വീഴാനും അത് മതി.. അപ്പുപ്പന്‍  ഇത് കണ്ടാല്‍ അപ്പോള്‍ ബഹളം തുടങ്ങും .. ആര് കേക്കാന്‍ .. ഒന്ന് വീണാല്‍  ഇപ്പൊ എന്ത് പറ്റും  അല്ലെ? 

*ബിജുവിന്റെ സൈക്കിള്‍ ഇടക്കൊക്കെ സൈക്കിള്‍ ചവിട്ടാനുള്ള കൊതികൊണ്ട്  50 പൈസ കൊടുത്തു വാങ്ങും .. എന്നാലും ചവിട്ടാന്‍ അറിയില്ല. സൈക്കിള്‍ ടയര്‍ ഓടിക്കുന്നത് പോലെ അല്ലല്ലോ ഇത്.. ബാലന്‍സ് വേണം . അവനും സുമേഷും , ജോമോനും  ഒക്കെ കൂടി എന്നെ 4 സൈഡില്‍ നിന്നു പിടിച്ചു കൊണ്ട്  സൈക്കിള്‍ ചവിട്ടാന്‍ പഠിപ്പിക്കാന്‍ തുടങ്ങി.. എവിടെ പഠിക്കാന്‍ അവരുടെ പിടി വിട്ടാല്‍ ഠിം!!(സുമേഷിന്റേം, ജോമോന്റെം അവസ്ഥയും ഇത് തന്നെ. ആകെ ഒരാശ്വാസം അതെ ഉള്ളു ). മാമന്റെ സൈക്കിള്‍ ഉരുട്ടാന്‍ പഠിച്ചു എന്നല്ലാതെ വല്യ പ്രയോജനം ഒന്നും അത് കൊണ്ട് ഉണ്ടായില്ല.. പതിയെ മാമന്റെ സൈക്കിള്‍ ഇടയ്ക്കൂടെ കാലിട്ട് ചവിട്ടാന്‍ പഠിച്ചു. ആദ്യത്തെ പോക്ക് നേരെ അടുത്തുള്ള കൈതക്കാട്ടിലാണ് അവസാനിച്ചത്‌. മുള്ള് കൊണ്ട് വേദന എടുത്തോ അപ്പോള്‍?. അത് സാരമില്ല ആരേലും കണ്ടാലാണ് പ്രശ്നം സൈക്കിള്‍ പിന്നെ തരില്ല.. ഒരു വിധത്തില്‍ സൈക്കിള്‍ പൊക്കി  എണീറ്റ്‌ ചുറ്റും നോക്കി . ഭാഗ്യം രെഞ്ചു  മാത്രമേ അത് കണ്ടുള്ളൂ..  ആരോടും പറയാതിരിക്കാന്‍ അവള്‍ക്കു മുട്ടായി വാങ്ങി കൊടുക്കമെന്നേറ്റു. .അവളതും വാങ്ങി തിന്നുവേം ചെയ്തു. ഈ  കാര്യം എല്ലാരോടും നടന്നു പറയുവേം ചെയ്തു.. അവളാര മോള് !! .. .. *


*അച്ഛന് മാത്രേ വീട്ടില്‍ വാച്ച് ഉണ്ടായിരുന്നുള്ളൂ.. അതും പഴയ HMT (അന്നത്തെ പുലിയാണ്). അത് പോലൊരെണ്ണം എന്നേലും എനിക്കും കിട്ടും എന്ന് പ്രതീക്ഷ അന്നേ ഉണ്ടായിരുന്നു.. ഏതു ഉത്സവത്തിന്‌ പോയാലും പ്ലാസ്റ്റിക്‌ കളിപ്പാട്ടം വാച്ച് കരഞ്ഞു മേടിപ്പിക്കും..  കയ്യില്‍ പേന വെച്ചു നല്ല വണ്ണം വാച്ച് വരയ്ക്കാന്‍ അറിയവുന്നോണ്ട്  ഞാനും ക്ലാസ്സിലെ ഒരു കൊച്ചു ഹീറോ ആയിരുന്നു.. ഓലക്കാല്‍ കൊണ്ട് വാച്ച് ഉണ്ടാക്കി ആദ്യം തന്നത് മാമന്‍ ആണെന്ന് തോന്നുന്നു.. അത് കെട്ടി hmt കിട്ടാത്ത സങ്കടം മറന്നിരുന്നു.. അതുണ്ടാക്കാന്‍ പഠിച്ചിട്ടു ഗമയില്‍ മറ്റുള്ളോര്‍ക്ക് അതുണ്ടാക്കി കൊടുത്തിരുന്നു..*




തല്ക്കാലം നിര്‍ത്താന്‍ തീരുമാനിച്ചു..  എഴുതിയാല്‍ തീരില്ല.. അത്രത്തോളം ഉണ്ട് ..

 ഇത്രയുമൊക്കെ എന്നെ കൊണ്ട് എഴുതാന്‍ തോന്നിപ്പിച്ച  മെയില്‍ അയച്ച പ്രിയ സുഹൃത്തിന് ഞാനീ എഴുതിയതൊക്കെ സമര്‍പ്പിക്കുന്നു..  ( ഓസ്സിനു കിട്ടുന്നതല്ലേ വേണേല്‍ വാങ്ങിച്ചോടാ ഊവ്വേ ,, )





27.7.10

വരത് ലിപി.

വരത് ലിപി.. ചാറ്റ് ലോകത്തിലേക്ക്‌ എന്റെ സ്വന്തം സുഹൃത്ത് വരത്(ഈ പേര് അവന്‍ സ്വന്തമായ് ഇട്ടതാണ്..ഒറിജിനല്‍ പേര് വേറെയാണ് )  തനിക്കു  മാത്രം അവകാശപെട്ട ഒരു ലിപി ഉണ്ടാക്കിയിരിക്കുന്നു..മംഗ്ലീഷ് ആണോ ഇംഗ്ലീഷ് ആണോ മലയാളം ആണോ എന്ന് കണ്ടു പിടിക്കാന്‍ ഒക്കാത്ത ഈ ലിപി ഉപയോഗിച്ചുള്ള ആശയ വിനിമയം(ചാറ്റിങ് ) ലോകത്ത് ഇപ്പൊ ഇവന് മാത്രേ കൈകാര്യം ചെയ്യാന്‍ അറിയാവൂ.. മറ്റുല്ലോര്‍ക്ക് വേണ്ടി ഈ ലിപി പഠിപ്പിക്കുവാന്‍ അവനു ആഗ്രഹമുണ്ട്.. വന്‍ രഹസ്യങ്ങള്‍ കൈമാറാന്‍ ഒക്കെ  ഈ ലിപി ഉപയോഗിക്കാം എന്നാണു അവന്‍ ഇതിന്റെ പ്രത്യേകതയായി പറഞ്ഞിരിക്കുന്നത്.. അത് കൊണ്ട് ഈ ലിപി  തന്ത്ര പ്രധാനമയ പല കാര്യങ്ങള്‍ക്കും ഉപയോഗിക്കാം  . അവന്‍ പണ്ട് sms ഉപയോഗിക്കാന്‍ തുടങ്ങിയ കാലത്ത് കണ്ടു പിടിച്ചതാണ് ഈ ലിപി.. ഇപ്പോള്‍ ചാറ്റ് ലോകത്തേക്ക് അതുമായി കടന്നു വന്നിരിക്കുകയാണ്..  പണം, പ്രശസ്തി, മീഡിയ  തുടങ്ങിയ കാര്യങ്ങളോട് വിരക്തി ആയതിനാലാണ് അവന്‍ ഈ ലിപി  സ്വന്തം കൂട്ടുകാര്‍ക്കിടയില്‍ മാത്രം ഉപയോഗിച്ച് വരുന്നത്..(ആദ്യമൊക്കെ ഞങ്ങള്‍ തല തല്ലി ചിരിക്കുമായിരുന്നു..  ഇപ്പോള്‍ അതിന്റെ ഗൌരവം കണക്കിലെടുത്ത് ചിരിക്കാറില്ല . ഞങ്ങളും  കുറേശെ ഇത് മനസ്സിലാക്കാന്‍ തുടങ്ങി..തല്ലിക്കൊല്ലാന്‍ ഒക്കില്ലല്ലോ കൂടുകാരന്‍ ആയിപ്പോയില്ലേ   ).അനന്ത സാദ്ധ്യതകള്‍ ഉള്ള ഈ ലിപി അവനറിയാതെ ലോകത്തിനു മുന്നില്‍ ഞാന്‍ പരിചയപ്പെടുത്തുകയാണ് .. (അവന്‍ എന്നെ കോല്ലും അതുറപ്പ്‌ )

മുന്നറിയിപ്പ്  :അവനും ആയിട്ടുള്ള ചാറ്റിംഗ്ന്റെ  .. പ്രസക്ത ഭാഗങ്ങള്‍. ഇത് വായിച്ചിട് ഈ ലിപി യെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്നെ അറിയിച്ചാല്‍ മതി കേട്ടോ(എനിക്കെന്റെ ജീവനില്‍ പേടിയുണ്ട്)

വരത് ലിപി.. (ഇപ്പൊ അത് കേട്ടു കേട്ടു കുറച്ചൊക്കെ മനസ്സിലാകാന്‍ തുടങ്ങി .. അത് കൊണ്ട് അവന്‍ ഉദേശിക്കുന്നത് മലയാളത്തില്‍  കൊടുത്തിരിക്കുന്നു)

me: da enthund?
varath:  ok paryda vishmo - ഓക്കേ പറയടാ വിശേഷം 
me: avidenganund?
varath:  eviday thnnuppa  - ഇവിടെ തണുപ്പാണ് 
me: nammalu paavangalu.ee choodathu kidakkunnu  sukhichoda sukhicho .. .. . :)
varath:  io pavmo neeyo  - അയ്യോ പാവമോ നീയോ?
me: nee ippo evida?
 varath:  najan blour - ഞാനിപ്പോ ബംഗ്ലൂരില്‍ ആണ്..
me: pinne parayada.
varath:  parthykaich onnumailda - പ്രത്യെകിച്ചു ഒന്നുമില്ലഡാ ..    
me: naattilenganund?
varath:  aviday mazya  - അവിടെ മഴയാണ്.. 
me: da pillerokke enthu parayunnu? 
varath:  najan fass  -ഇത് ദൈവത്തിനും മാത്രേ അറിയൂ,, അവനോടു ചോദിച്ചിട്ടും രക്ഷയില്ല 
me: ingotu varunnathenthayi?
varath:  tataiyta - അവനും അറിയില്ല 
me: da poyo?
varath:  da fassbookil  kariyam parjtha -ഡാ ഫെസ്ബുകില്‍ കാര്യം പറഞ്ഞതാ.. 
me: pinne paryadaaaa..
varath:  najan kazichu chakum - ഞാന്‍ കഴിച്ചു ചാകും..  
me: naatilellarkkum sukham thanne?
varath:  nattil 3 para - നാട്ടില്‍ 3 പാര എന്നോ മറ്റോ ആണ് .. :)  
me : enthu vada nee paryunne?
varath:  chumma oru rasmo - ചുമ്മാ ഒരു രസം.. 
me: aruninte koode ano?
varath:  nee parayda ladisi adiymo - നീ പറയടാ.. ലേഡീസ് അടിയുമോ? (എന്താന്നു അവനെ അറിയൂ ) 
me: da koppe parayadaaaaaaaaa...
varath:  avna vili pulliyalla - അവന്‍ വല്യ പുള്ളിയല്ലേ..  
me: enthonnaaaa.. 
varath:  chumm -ചുമ്മാ .. 
മി: daa akaryam paray.. 
varath:  neenkai atha avan tholikanpokum -നിനക്കെന്ത അവന്‍ @#$%^&* 
me: avanennganund?
 varath:  no man eppm disetail avni . നോ മാന്‍ !! ഇപ്പൊ ഡീസെന്റാണ് അവന്‍..

(ശോ .. അവന്‍ പോയ്‌ കേട്ടോ അപ്പോളേക്കും .. ഏതായാലും എങ്ങനുണ്ട് സംഭവം ?. അവനു മലയാളോം ഇംഗ്ലീഷും. മന്ഗ്ലിഷും അറിയതോണ്ട് ആവും ഇങ്ങനെ എന്ന് തോന്നിയാല്‍ തികച്ചും യാദ്രിശ്ചികം മാത്രം ..)


. ( ഇടയ്ക്കു കുറെ വിട്ടു പോയിട്ട് ഉണ്ട് അവയൊക്കെ  സെന്‍സര്‍ ചെയ്തിരിക്കുന്നു.. ഇതെങ്ങാനും അവന്‍ അറിഞ്ഞാല്‍ എനിക്ക് കിട്ടുന്ന തെറി ഉള്‍പ്പടെയുള്ള സമ്മാനങ്ങള്‍ ഷെയര്‍  ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ കമെന്റ് വഴി അതറിയിക്കെണ്ടതാകുന്നു..   )

പിന്നറിയിപ്പ്: ഈ ബ്ലോഗ്‌ ഉടന്‍ പിന്‍വലിക്കാന്‍ സാധ്യതയുണ്ട്..കാരണം  ഞാന്‍ മൂലം അവനെ ആരേലും  തട്ടി കൊണ്ട് പോയി ഈ ലിപി പഠിച്ചു ഇതിന്റെ  പേറ്റന്റ്‌ എടുക്കാന്‍ ശ്രമിച്ചാലോ?  അത് കൊണ്ട് വായിക്കുന്നവര്‍ മറ്റുല്ലോര്‍ക്ക് ഇങ്ങനെ ഒരു പുതിയ ചാറ്റിങ് രീതി  ഉണ്ടെന്ന കാര്യം പറഞ്ഞു കൊടുക്കും  എന്ന് വിശ്വസിച്ചു കൊണ്ട് എഴുത്ത്  നിര്‍ത്തുന്നു.. :)

25.7.10

spoken english

ബ്ലോഗ്‌ എഴുത്ത് ആരും വായിക്കാനില്ലെങ്കിലും തകൃതിയായി നടക്കുന്നുണ്ട്.. ശുഭാപ്തി വിശ്വാസം എന്തിനും നല്ലതാണല്ലോ .. എന്നേലും എന്റെ ബ്ലോഗും ആരേലും വായിക്കും എന്ന അത്യാഗ്രഹത്തില്‍  നിന്നു ഒരടി പിന്നോട്ട് പോകാന്‍ എന്റെ മനസ്സു സമ്മതിക്കുന്നില്ല,, അത് കൊണ്ട് ഞാന്‍ എഴുതിക്കൊണ്ടേ ഇരിക്കും.. ഏതായാലും എഴുത്ത് തുടങ്ങി.. ഇനി എല്ലാരേം ഞെട്ടിക്കാന്‍ ഇംഗ്ലീഷില്‍ ഒരു ബ്ലോഗ്‌ എന്നേലും എഴുതണം എന്നായി ആഗ്രഹം.. "അല്പന്‍(മലയാളിയായ) ബ്ലോഗില്‍ അക്കൗണ്ട്‌  ഉണ്ടാക്കിയാല്‍  ഇംഗ്ലീഷിലും ബ്ലോഗ്‌ എഴുതിക്കളയും" .. എന്നൊരു പുതിയ  ചൊല്ല് മലയാള ഭാഷക്ക് സമ്മാനിക്കനെങ്കിലും  അത് കൊണ്ട് ഉപകരമാകുമല്ലോ എന്നോര്‍ത്താണ് ഇങ്ങനൊരു അതിസാഹസം മനസ്സില്‍ മൊട്ടിട്ടത്..(കാര്യമില്ല പാവം മനസ്സേ ഒക്കെ വെറുതെയാണ് )  . hi , how are you , I am fine , what about you , asl please . തുടങ്ങി ചാറ്റ് ചെയ്തു ചെയ്തു പഠിച്ച (ആദ്യം കേട്ടു പകച്ച) അഞ്ചാറു  ഇംഗ്ലീഷ് മാത്രം വശമുള്ള  ഞാന്‍ ഇംഗ്ലീഷില്‍ ബ്ലോഗ്‌ എഴുതാനോ?, നടന്നത് തന്നെ,  ഏതായാലും മനസ്സിന്റെ ആഗ്രഹമല്ലേ എന്നേലും ഞാന്‍ ഒരെണ്ണം ഏഴുതും(അഹങ്കാരം) ..

ഇംഗ്ലീഷ്  എന്ന ഭാഷ  പഠിക്കാന്‍ തുടങ്ങിയപ്പോ  തൊട്ടേ ഒരു ബാലികേറാ  മലയാണ്  .. ഇംഗ്ലീഷ് സാറിനെ കാണുമ്പോള്‍ 4 ലൈന്‍ ബുക്ക്‌ എഴുതിപ്പിക്കാന്‍ വരുന്ന സാറ് വരുന്നു എന്നാണ് ഞങ്ങള്‍ മിടുക്കന്‍ മാരായ  കുട്ടികള്‍ പണ്ട് തൊട്ടേ ക്ലാസ്സില്‍ തമ്മില്‍ പറഞ്ഞിരുന്നത് (ഇംഗ്ലീഷ് പറയാന്‍ പറ്റിയില്ലെങ്കിലും സാറിന്റെ കയ്യില്‍ നിന്നു കിട്ടുന്ന അടിയെ പേടിച്ചു? അതെങ്കിലും   വല്ലപോളും എഴുതിവെച്ചത് കൊണ്ട്  കയ്യക്ഷരമെങ്കിലും മെച്ചപ്പെടാന്‍ സാധിച്ചു ). അത്രയ്ക്ക് ഇംഗ്ലീഷ് പഠിക്കാന്‍ ഇഷ്ടമായിരുന്നു.(ഹിസ്റ്ററി ഇഷ്ട വിഷയമായത് കൊണ്ടായിരിക്കാം  ബ്രിട്ടീഷ്‌ കാരു ഇന്ത്യ യെ അടിമകളാക്കി വെച്ചതിനോടുള്ള എതിര്‍പ്പും ഞങ്ങള്‍ക്കൊക്കെ ഉണ്ടാരുന്നോ ആവോ ? കാണും. സായിപ്പിനോടും സായിപ്പിന്റെ ഭാഷയോടും അന്ന് തൊട്ടേ വെറുപ്പാണ്)    .
പിന്നെ ഓരോ ക്ലാസ്സ്‌ മുന്നോട്ടു പോകുമ്പോളും ഇംഗ്ലീഷ് തന്നെ പ്രശ്നം. (ഇപ്പോളും അത് തന്നെ).. ഒടുവില്‍ പ്ലസ്‌ ടു പഠനം കഴിഞ്ഞു കോളേജില്‍ ചെന്നപ്പോള്‍ തൊട്ടാണ് ഇംഗ്ലീഷ് പഠിക്കാതെ നടന്നതിന്റെ  കുഴപ്പം  ഓരോന്നായി പുറത്തു വന്നു തുടങ്ങിയത്(കോമേഴ്സ് പഠിച്ചു വല്യ ആളാകണമെങ്കില്‍   സായിപ്പിന്റെ ഭാഷയിലെ പഠിക്കാന്‍ പറ്റൂന്നു .. ഗതികേട്..ഹിസ്റ്ററി മറക്കണം ഇംഗ്ലീഷില്‍ മാത്രേ  പഠിക്കാന്‍ പറ്റു) അതോടെ ഹിസ്റ്ററി പഠിച്ചു നേടിയ ദേശസ്നേഹവും ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്നേ  ജനിച്ചു സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ വിഷമവും ഒക്കെ ഒരുമിച്ചു ഉള്ളില്‍ നിന്നു  ശക്തമായി പുറത്തു വന്നു..  ഞങ്ങടെ അപ്പനപ്പുപ്പന്മാരെ  അടിമകള്‍ ആക്കി വെച്ച സായിപ്പേ ചത്താലും നിന്റെ  ഒടുക്കത്തെ  ഇംഗ്ലീഷ് പഠിക്കാന്‍ ഉദ്ദേശമില്ല എന്ന കാരണം കൊണ്ടും  പഠനത്തില്‍ നന്നായി ഉഴപ്പി നടന്നു.ഇങ്ങനെയും ദേശ സ്നേഹം ഉള്ളോര്‍ ഇപ്പോളും ഉണ്ടെന്നു മനസ്സിലായല്ലോ.. അത് കൊണ്ട് ഇന്നേ വരെ ഇംഗ്ലീഷ് ഞാന്‍  എഴുതിയടുതിട്ടില്ലാ. "വന്ദേ മാതരം"..

ഒരു കണക്കിന് ഡിഗ്രി പഠനം പൂര്‍ത്തിയാക്കി. വീട്ടുകാര്‍ക്കും സമധാനം ആയി അത്രേം വണ്ടി കൂലി  എങ്കിലും ലാഭം ആകുമല്ലോ..അത് കഴിഞ്ഞു  കുറെ നാള് കിട്ടാനുള്ള വിഷയങ്ങള്‍  എഴുതിയെടുക്കനെന്ന പേരില്‍  വെറുതെ നടന്നു. ഇതിനിടക്ക്‌ പരസ്പര ബന്ധമില്ലാത്ത കുറെ കോഴ്സ്കള്‍(ഒരാഴ്ചയെങ്കിലും ക്ലാസിനു പോയ്‌)  പഠിച്ചു സമയം കളഞ്ഞു .. എവിടെ പോയാലും ഇംഗ്ലീഷ് വേണം.. അങ്ങനെ ഒടുവില്‍ ഗാന്ധിജിക്ക് മുന്നില്‍ ബ്രിട്ടീഷ്‌ കാര്  അടിയറവു പറഞ്ഞപോലെ ഇംഗ്ലീഷ് ന്റെ മുന്നില്‍ ഞാനും തോറ്റുപോയി.. ദേശസ്നേഹം മനസില്ലാമനസ്സോടെ ആണെങ്കിലും കപ്പലില്‍ കേറ്റി വിട്ടു. രക്ഷപെടണമെങ്കില്‍  എങ്ങനേലും ഇംഗ്ലീഷ് പഠിച്ചേ തീരു എന്നായി.. ഒടുവില്‍  ഇംഗ്ലീഷ് പഠിക്കണം  എന്ന മോഹവുമായി ചെന്ന് കേറിയത്‌  അടുത്തുള്ള spoken english institutil ,, ആവിശ്യം അറിയിച്ചപ്പോള്‍ 2000 rs ദക്ഷിണ വെച്ചിട്ട് കേറിക്കോളാന്‍ പറഞ്ഞു, ജോലിയും കൂലിയുമില്ലതവന്റെ കയ്യില്‍ എന്തുണ്ട് അത് കൊണ്ട്  വീട്ടില്‍ വന്നു പഴേ പോലെ അച്ഛന്റെ കയ്യില്‍ നിന്നും കാശും വാങ്ങി അവടെ കൊണ്ട് കൊടുത്തു.. ക്ലാസിനു ചെന്നപ്പോള്‍ എന്നെ പോലുള്ള ദേശ സ്നേഹികള്‍ ആണ് കൂടുതലും ഗതികെട്ട് പഠിക്കാന്‍ വന്നവരാണ് .. അതില്‍ ഒന്ന് രണ്ടു ദേശസ്നേഹികളെ കൂട്ടിനു കിട്ട്യപ്പോള്‍ അടക്കി വെച്ചിരുന്ന  ദേശ സ്നേഹം വീണ്ടും ഉണര്‍ന്നു.. അതോടെ ഇംഗ്ലീഷ് പഠനം ഠിം!!!(കാരണം വേറെയാണ് .. ഒന്നും അങ്ങോട്ട്‌ തലേല്‍ കേറുന്നില്ല .. കൂടെ പഠിക്കാനിരുന്ന കൊച്ചു പിള്ളേരൊക്കെ ഇംഗ്ലീഷ് പറയാന്‍ തുടങ്ങി .. അഭിമാനിയാണല്ലോ പണ്ടേ.. അത് കൊണ്ട് മാനക്കേട്‌ കൊണ്ട് നിര്‍ത്തിയതാണ്   ) .. വീണ്ടും പതിവ് പോലെ പതിയെ  അവിടെയും പോകാതായി.. 
വീണ്ടും ഓരോ പുതിയ കോഴ്സുകള്‍ക്ക് ചേര്‍ന്നു.. 
ആയിടക്കാണ്‌ വീടിനടുത്തെ ലോഡ്ജില്‍ ഒരു സാറ് താമസം ആക്കിയത്.. എന്നും വൈകിട്ട് കുറച്ചു  ആള്‍ക്കാര് ആ റൂമില്‍  വന്നു പോകുന്നത് കാണുമ്പോള്‍ വെള്ളമടി കമ്പനിയാണെന്ന് ആണ് ആദ്യം കരുതിയത്  .. ഞങ്ങള്‍ കുറെ പേര്‍ ageover ആകുന്നതിനു മുന്‍പെങ്കിലും ഒരു psc ടെസ്റ്റ്‌ എഴുതിയെടുക്കണം(ഒരു 20 വയസ്സ് തൊട്ട്‌ പ്രവാസിയാകുന്നത്  വരെ കുറഞ്ഞത്‌ 25  psc  ടെസ്റ്റ്‌ എങ്കിലും കേരളത്തിന്റെ അങ്ങോളം ഇങ്ങോളം പോയ്‌ എഴുതാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്.അത്രേം വണ്ടിക്കൂലി  പോയത് മിച്ചം. ) എന്ന് തീരുമാനിച്ചു ഒടുവില്‍ വൈകുന്നേരം അതിന് വേണ്ടിയുള്ള കഠിന പഠനം  ആ ലോഡ്ജില്‍ തന്നെ ഒരു ഭാഗത്ത്‌ ഞങ്ങടെ  സുഹൃത്ത് നടത്തുന്ന tution center ന്റെ  ഒരു മുറിയില്‍   ആയിടക്കാണ്‌ ആരംഭിച്ചത് .. അതിന്റെ തൊട്ടടുത്ത റൂമിലാണ് എന്നും വൈകിട്ട് ആള്‍ക്കാര് വരുന്നത്..  ഒടുവില്‍ കാര്യം അറിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കും സന്തോഷം ആയി.. സാറ് ഒരു spoken english institute ലാണ് പഠിപ്പിക്കുന്നത്‌ ..  അവടെ പോകാന്‍ സമയമില്ലാത്തത് കൊണ്ട് സാറിനെ കുറിച്ചറിഞ്ഞു സാറിന്റെ അടുത്ത്  ഇംഗ്ലീഷ് പഠിക്കാന്‍ വരുന്നവരാണ് എന്നും വൈകിട്ട് വരുന്നവര്‍.. അതറിഞ്ഞപ്പോള്‍ തന്നെ ഇംഗ്ലീഷ് പഠിക്കാനുള്ള സുവര്‍ണ്ണാവസരം ഞങ്ങള്‍ക്കും അതും ഇത്രേം  അടുത്ത് എങ്കില്‍ പഠിച്ചിട്ടു തന്നെ കാര്യം .. നേരെ സാറിനെ പോയി കണ്ടു , ക്ലാസിനു വരാനും  പറഞ്ഞു.. അങ്ങനെ ഇംഗ്ലീഷ് സംസാര പഠനം വീണ്ടും ആരംഭിച്ചു..

പഠനം ആരംഭിച്ചു നല്ല ക്ലാസ്സാണ്.. ഇംഗ്ലീഷ് ലെ തറ പറ തൊട്ട്‌ പഠിപ്പിക്കണം ഞങ്ങളെ. സാറ് ജീവിതത്തില്‍ ഇങ്ങനെ    പഠിപ്പിച്ചു കാണില്ല..   അതിനിടക്ക് സാറിനെ കുറിച്ച് തിരക്കി..  പഴേ ആര്‍മി ആണ് കക്ഷി.. വീട്ടിലെ പ്രശ്നങ്ങള്‍ കൊണ്ട് കുറച്ചു നാളായി  വീട്ടുകാരോട് അകന്നു മാറി ഒറ്റക്കാണ് ജീവിതം.. കൂടുതല്‍ ഒന്നും തിരക്കാനും പോയില്ല .. എന്തിനു വെറുതെ വിഷമിപ്പിക്കണം, ഞങ്ങള് വന്നത് അതിനല്ലല്ലോ..

ഒരു 2 ആഴ്ച അങ്ങനെ കടന്നുപോയി.. ഞങ്ങള്‍ വൈകുന്നേരം പതിവ് പോലെ വായിനോക്കാന്‍ ഇരിക്കുന്നതും ഈ ലോഡ്ജിനു മുന്നില്‍ ആണ്..  അവിടെ നോക്കാന്‍ ആയി ഒരു പ്രായമുള്ള ആളിനെ ആണ് ഇരുത്തിയിരിക്കുന്നത്.. ഒരു ദിവസം പതിവ് പോലെ ഞങ്ങള്‍ അവിടിരിക്കുമ്പോള്‍  ഞാങ്ങടടുത്തേക്ക്  പുള്ളിക്കാരന്‍  ഓടി വന്നു സാറിനെ രാവിലെ മുതല്‍ കാണാഞ്ഞിട്ട് ചെന്ന് വിളിച്ചു നോക്കി അനക്കമൊന്നുമില്ല.. എത്ര വിളിച്ചിട്ടും എഴുനെക്കുന്നില്ല  .. വേഗം വരാന്‍ പറഞ്ഞു.. ഞാനും സുഹൃത്തും ഓടി അവിടെത്തി.. നന്നായി ഉറങ്ങുന്ന പോലെ കട്ടിലില്‍ ആള് കിടപ്പുണ്ട്.. സാറിനെ കുറെ വിളിച്ചു.. പെട്ടന്ന് മനസ്സിലായി എന്തോ പറ്റിയെന്നു.. വേഗം pulse  നോക്കി അനക്കമില്ല.. ഇനി ഹാര്‍ട്ട്‌ അറ്റാക്ക്‌ എങ്ങാനും വന്നതാണോ വേഗം ഞാന്‍ നെഞ്ചില്‍ അമര്‍ത്താന്‍ തുടങ്ങി.. വായിലേക്ക് ശ്വാസം കൊടുത്തു.. ഒരനക്കവുമില്ല.. ആള് പോയെന്നു പിടി കിട്ടി.. എല്ലാരും അപ്പോളേക്കും എത്തി.. ആകെ വല്ലാതായി.. ഞങ്ങള്‍ പോലിസ് സ്റ്റേഷനില്‍ പോയി പറഞ്ഞു . അവര് വന്നു.. അപ്പോളേക്കും അവിടുന്ന് ഞങ്ങളോട് മാറിക്കൊളാന്‍ ചിലര് പറഞ്ഞു.. ഒടുവില്‍ പുലി വാലായാലോ. സാറ് പറഞ്ഞതൊക്കെ സത്യമാണോ എന്ന് കൂടി ആര്‍ക്കും അറിയില്ല.. അങ്ങനൊരാള്‍ മരിച്ചു അതും ലോഡ്ജില്  വെച്ചു അവസാനം കണ്ടത് ഞങ്ങളും.. നാട്ടിലെ കാര്യമല്ലേ വാദി  പ്രതിയാകും.. കഷ്ടകാലം ഏതു വഴിയാണ് വരുന്നതെന്നറിയില്ല.. അത് കൊണ്ട് ഞങ്ങള്‍ പിന്നെ വിഷമത്തോടെ ആണെങ്കിലും ഒന്നിനും പോയില്ല..
 ഒടുവില്‍ ആരൊക്കെയോ ബന്ധുക്കള്‍ വന്നു.. ഏറ്റെടുത്തു  ബാക്കിയുള്ള കാര്യങ്ങള്‍ ഒക്കെ നടത്തി.. അസ്വഫാവിക മരണം ആയതു കൊണ്ട് പോസ്റ്റ്‌ മാര്‍ട്ടം ചെയ്തു .. അതിന്റെ റിപ്പോര്‍ട്ട്‌ വന്നപ്പോളാണ്  എനിക്ക് കുറച്ചു  പേടിയുണ്ടായിരുന്നത്‌ മാറിയത്  .. കാരണം ഞാന്‍ ആ നെഞ്ചിലോക്കെ  കുറെ അമര്‍ത്തിയിരുന്നു .പോലിസ് വരും മുന്പ് അവസാനമായി ആ ശരീരത്തില്‍ തൊട്ടതും ഞാനാണ്‌..  അങ്ങനെ വല്ലതും മരിച്ചതെന്നെങ്ങാനും റിപ്പോര്‍ട്ട്‌ വരുമോ എന്ന് പേടിയുണ്ടായിരുന്നു. സ്വാഫാവിക മരണം ആണെന്ന് ഒടുവില്‍ റിപ്പോര്‍ട്ട്‌ വന്നു ..  അതറിഞ്ഞപ്പോള്‍ എനിക്ക് സമാധാനമായി .. .ഞങ്ങള്‍ അവ്ടെത്തുന്നതിനും 6 മണിക്കൂര്‍ മുന്നേ ജീവന്‍ പോയിരുന്നു.. ആ ശരീരത്തിലാണ്  ഞാന്‍ ശ്വാസം കൊടുത്തത്.. ആ നെഞ്ചിലാണ് ഞാന്‍ കൈകൊണ്ടു  അമര്‍ത്തിയത് .. മറ്റെല്ലാ കാര്യങ്ങള്‍ എങ്ങനെയെന്നു അറിയില്ലെങ്കിലും സാറ്  ഭാഗ്യവാനായിരുന്നു .. ലോകത്തിലേക്കും സുഖ മരണമായിരുന്നു സാറിന്റെത്.. ഉറക്കത്തില്‍ ഹാര്‍ട്ട്‌ അറ്റാക്ക്‌ വന്നു ഒന്നുമറിയാതെ പോയി...കിടന്നു നരകിക്കാതെ, ആര്‍ക്കും ഒരു ശല്യമാവാതെ ..... . ഒരാള്‍ സുഖമായി ഉറങ്ങുന്നത് പോലെ കിടന്ന സാറിന്റെ ആ രൂപം  ഒരിക്കലും മനസ്സില്‍ നിന്നു മായില്ല..

അങ്ങനെ എന്റെ  ഇംഗ്ലീഷ് സംസാരിക്കാനുള്ള മോഹം വീണ്ടും ഒരിക്കലും പ്രതീക്ഷിക്കാതെ ഇങ്ങനൊരു ട്രാജെടിയില്‍ അവസാനിച്ചു.. അതില്‍ പിന്നെ ഇംഗ്ലീഷ് പഠിക്കാനുള്ള ശ്രമം തന്നെ ഉപേക്ഷിച്ചു .. ഉള്ള ഇംഗ്ലീഷ് ഒക്കെ മതി.. എന്നുള്ള ധൈര്യമൊക്കെ വന്നു.. ഒടുവില്‍ എങ്ങനെയൊക്കെയോ ഒരു പ്രവാസിയായി..ഇപ്പോള്‍ തട്ടി മുട്ടി ഒക്കെ ഒരു വിധം ഇംഗ്ലീഷ് ഒക്കെ പറയും..(ഗതികെട്ടാല്‍ പുലി ഇംഗ്ലീഷും പറഞ്ഞുപോകും ) ..  ജോലിക്കിടയില്‍ ബ്ലോഗ്‌ എഴുതാനും തുടങ്ങി.. അപ്പോളാണ് ഈ അഹങ്കാരം  എനിക്ക് തോന്നിത്തുടങ്ങിയത്.. "ഇംഗ്ലീഷ് ല്‍ ഒരു ബ്ലോഗ്‌ ".. അത് കൊണ്ട് ഇത് വായിച്ചവര്കൊരു മുന്നറിയിപ്പ്  "എന്റെ വക ഇംഗ്ലീഷ് ബ്ലോഗ്‌ അറിയാതെങ്ങാനും സമീപ ഭാവിയില്‍ വായിച്ചു പോയാല്‍ തീര്‍ത്തും സ്വഫാവികം ആയിരിക്കും"

തല്‍ക്കാലം  നിര്‍ത്തിയേക്കാം അല്ലെ?