ഒരാള് ഒന്നിന് പോയാല്‍ ഞാനും പോകും, അയലത്ത് കാരന്‍ കാറ് വാങ്ങിയാല്‍ കിടപ്പാടം വിറ്റിട്ടായാലും ഒന്ന് വാങ്ങും തുടങ്ങിയ മലയാളിയുടെ പൊതുസ്വഭാവം എവിടെ ചെന്നാലും മാറില്ലല്ലോ . ഒരാള്‍ ലാപ്ടോപ് എടുത്തപ്പോള്‍ എല്ലാരും എടുക്കാന്‍ തുടങ്ങി അതോടെ ജോലി കഴിഞ്ഞു വന്നാലുടന്‍ അതിന്റെ മുന്നിലിരിപ്പായി പ്രധാന പണി. ജോലിക് പോന്നത് തന്നെ വൈകിട്ട് ഇങ്ങനെ ലാപിന്റെ മുന്നിളിരിക്കനാണ് എന്ന രീതിയിലായി കാര്യങ്ങള്‍.. ചിരിയും കളിയുമൊക്കെ അതോടെ ഇല്ലാതായി..
വേറെ എന്തെടുക്കണം എന്ന ചോദ്യമാണ് എല്ലാര്‍ക്കും . ലാപ് കിട്ടിയാതോടെ ഓര്‍കുട്ടും ഫെസ്ബുകിലും യാഹൂവിലും ഒക്കെ ആയി എല്ലാരും.. സ്വന്തം വീട്ടു കാരെ വിളിച്ചില്ലെങ്കിലും ഓണ്‍ലൈന്‍ വഴി ഫ്രണ്ട്സ് ആയവരോട് സംസാരിക്കാനും ചാറ്റ് ചെയ്യാനും അവര് അപ്‌ലോഡ് ചെയ്യുന്ന ഏതു കൂതറ ഫോട്ടൊസിനും കമന്റിടാനും ഒക്കെ വേണ്ടിയാണ് മിക്കവാറും ഇതിന്റെ മുന്നില്‍ ചടഞ്ഞു കുത്തിയിരിക്കുന്നത് എന്ന് എല്ലാര്ക്കും അറിയാം.. പെണ്ണിന്റെ പേര് കണ്ടാല്‍ അപ്പൊള്‍ തന്നെ ADD AS A FRIEND അറിയാതെ അടിച്ചു പോകുമെന്നാണ് ഈയിടെ ഒരു സുഹൃത്ത് ദയനീയമായി പറഞ്ഞത്..അതൊരു രോഗമായോന്നു ഇപ്പൊ അവനു സംശയമുണ്ടെന്ന് കൂടി പറഞ്ഞു.. ഇത് കേട്ടപ്പോള്‍ ഇതിനൊക്കെ മരുന്നോന്നെ ഉള്ളു നല്ല ഓല മടല് വെട്ടി അടി എന്ന് ഇത്തരം പരിപാടിക്ക് ഒന്നും ഇത് വരെ ഇറങ്ങാത്ത ഒരു മഹാനും അരുളിച്ചെയ്തു..(മനസ്സിലുള്ളത് വേറെയാ.. അസൂയ) .. ഡാ ഇതൊക്കെ യഥാര്‍ത്ഥ പെണുങ്ങള്‍ തന്നാണോ (എനിക്കത് ചോദിക്കാം കാരണം എനിക്ക് പെണ്ണിന്റെ പേരില്‍ കുറെ ID ഉണ്ട്..ഇത് പോലുള്ള ഞരമ്പുകള്‍ക്കു വേണ്ടി ഉണ്ടാക്കിയതാണ് ..നമുക്കും വേണ്ടേ ഒരു ടൈം പാസ് .. ഈ പറയുന്നവനും അതിലൊരു ഇരയാണ്.. ഇവനൊക്കെ എന്നോട് ഒലിപ്പിക്കുന്നത് കേട്ട് ചിരിച്ചു ചിരിച്ചു ശ്വാസം മുട്ടല്‍ വരെ ഉണ്ടായിട്ടുണ്ട്) ) എന്ന് ചോദിച്ചപ്പോള്‍ അളിയന്‍ പിന്നെ എല്ലാരേം ഞാന്‍ വിളിക്കുന്നതല്ലേ എല്ലാം നമ്മുടെ കക്ഷിക്കരാണ് .. ഞാനില്ലാതെ അവര്‍ക്കിപ്പോള്‍ ജീവിതമില്ല എന്നൊക്കെ യാണ് പറഞ്ഞത്(ചുമ്മാ ജാട പറയുവാണ് കക്ഷി ഉള്ളില്‍ ചിരി വന്നു അത് കേട്ട് ..എന്നോട് ഈ മഹാന്‍ ചാറ്റ് ചെയ്തതൊക്കെ ഞാന്‍ സേവ് ചെയ്തു വെച്ചിട്ടുണ്ട് അതൊരു ബ്ലോഗ് ആയി ഉടന്‍ വരുന്നതാരിക്കും അത് വായിച്ചു ചിരിച്ചു ശ്വാസം മുട്ടി മരിച്ചാല്‍ ഞാന്‍ ഉത്തരവാദി അല്ല എന്ന് ഇപ്പോളെ പറഞ്ഞേക്കാം ) .. ആരായാലെന്താ ഫീമെയില്‍ അല്ലെ എന്നാണു അവന്റെ പ്രമാണം , അത് കൊണ്ട് കണ്ണടച്ച് റിക്വസ്റ്റ് അയക്കലാണ് അവന്റെ മെയിന്‍ പണി ..
ഇതൊക്കെ കണ്ടിട്ട് എന്റെ സഹ മുറിയനും കല്ശായ ആഗ്രഹം മൂത്ത് ഒരു ലാപ്‌ടോപ് വാങ്ങി..
അത് വാങ്ങും മുന്പ് 10 മണി എന്നൊരു മണിയുണ്ടെങ്കില്‍ അപ്പൊള്‍ ഉറങ്ങുന്ന മഹാന്‍ ആണ് ..ചാറ്റിംഗ് ഒന്നും നേരത്തെ അധികം ചെയ്തിട്ടില്ല .എന്നാലും എല്ലാരും ചെയ്യുന്നു ഞാനായിട്ടെന്തിനാ കുറയ്ക്കുന്നെ ചിലപ്പോള്‍ ബിരിയാണി നമുക്കും കിട്ടിയാലോ ? അളിയന്‍ ഓര്‍കുട്ടിലും ഫെസ്ബുക്കിലും മഴ കാത്തു നിക്കുന്ന വേഴാമ്പലിനെ പോലെ റിക്വസ്റ്റ് അയപ്പും അത് അയച്ചു കഴിഞ്ഞുള്ള കാത്തിരിപ്പും തുടങ്ങി..ജോലി കഴിഞ്ഞു വന്നാലുടന്‍ തന്നെ വേറൊരു പരിപാടിക്കും നിക്കാതെ ഇതിനു മുന്നിലിരുപ്പായി. കട്ടില് കണ്ടാല്‍ ശവമായിരുന്ന കക്ഷി ഇപ്പൊ കട്ടിലിനെയും വെറുത്തു( അത് കാണുമ്പോഴാണ് ഉറക്കം വരുന്നതെന്നാണ് ഇപ്പൊ അവന്റെ പരാതി അത് കൊണ്ട് കട്ടിലിനു എതിരെ ഇരുന്നു വരെ ആക്കി ചാറ്റിംഗ്.. ഫിലിപ്പീനികളും, FAKE ID കളും അവന്റെ ഉറക്കം കളയാന്‍ തുടങ്ങി..) കണ്ണില്‍ എണ്ണയും കരിയോയിലും ഒക്കെ ഒഴിച്ച് ഓരോ അവളുമാരുമായി യാഹൂ വിലും ചാറ്റിംഗ് തുടങ്ങി..(അളിയന്‍ ഒറ്റാഴ്ച്ച കൊണ്ട് നെറ്റിനു അടിമയായി)
ആദ്യത്തെ ആഴ്ചയില്‍ തന്നെ അളിയന് പണി കിട്ടി .. ഞങ്ങടെ സ്വന്തം സുഹൃത്ത് ഒരു മിത്ര മണിക്കുട്ടനായി വന്നു അളിയന്റെ ഉറക്കം കളയാന്‍ തുടങ്ങി.. ഒരേ സൈറ്റില്‍ വര്‍ക്ക് ചെയ്യുന്നോരാണ് ഒഴിവു സമയങ്ങളില്‍ അപുറത്തും ഇപ്പുറത്തും ഇരുന്നു ചാറ്റ് ചെയ്യാന്‍ തുടങ്ങി.. ഒരു എഫ്ഫക്റ്റ് കിട്ടാന്‍ വേണ്ടി നാട്ടില്‍ നിന്നും ഏതോ പെണ്ണിനെ കൊണ്ട് സംസാരിപ്പിക്കുകേം ചെയ്തപ്പോള്‍ സഹമുറി ഫ്ലാറ്റ്.. പക്ഷെ ഒടുവില്‍ കൈവിട്ടു പോകുമെന്നയപ്പോള്‍ സഹതാപം തോന്നി അവന്‍ കാര്യം പറഞ്ഞു ..അപ്പൊള്‍ സഹമുറിയുടെ മുഖം എന്തോ തിന്ന എന്തിനെപോലെയോ ആയി.. രണ്ടു ദിവസത്തേക്ക് വീണ്ടും പത്ത് മണിക്കായി ഉറക്കം(ഈ നശിച്ചവന്മാരോക്കെ പറ്റിക്കുവാണ് ഇനി മേലില്‍ ഞാനീ പണിക്കില്ലാ എന്നൊക്കെ പറയുന്നത് കേട്ട് ഞങ്ങള്‍ കളിയാക്കി ചിരിച്ചു ) .. ഒരു പണി കിട്ടിഎന്ന് വെച്ച് എല്ലാരും അങ്ങനാവില്ലല്ലോ എന്ന് പറഞ്ഞു മൂന്നാം ദിവസം വീണ്ടും കലാപരിപാടികള്‍ ആരംഭിച്ചു(പട്ടി എന്നോ വാലെന്നോ ഒക്കെ എന്തോ ചൊല്ലുണ്ടല്ലോ അത് പോലെ തന്നെ) .. ആഹാ വീണ്ടും പണി ആരംഭിച്ചോ എന്ന് ഞാന്‍ ചോദിച്ചു .. അപ്പൊള്‍ ചന്തു സ്റ്റൈലില്‍ ഇനി എന്നെ ആര്‍ക്കും പറ്റിക്കാന്‍ പറ്റില്ല (ടുഷന് പോയോ ആവോ) എന്ന് പറഞ്ഞു.. എങ്കില്‍ ഇവനിട്ട് ഒരു പണി കൊടുത്തേക്കാം എന്ന് ഞാനും തീരുമാനിച്ചു അപ്പൊള്‍ തന്നെ ഒരു ID ഉണ്ടാക്കി കുറച്ചു ഞരമ്പുകളെ കിട്ടാന്‍ വേണ്ടി കാത്തിരുന്നു.. കാരണം എങ്കിലേ ഒരു എഫെക്റ്റ് വരൂ..രണ്ടു ദിവസം കഴിഞ്ഞു കുറെ ഞരമ്പുകള്‍ ഇങ്ങോട്ട് വന്നു റിക്വസ്റ്റ് തന്നു എല്ലാരേം ആഡ് ചെയ്തു കുറെ FRIENDS ഒക്കെ ആയപ്പോള്‍ അവരെ ആരും മൈന്‍ഡ് ചെയ്യാന്‍ നേരമില്ല.. അവര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് സഹമുറിയന് സജെഷന്‍ അയച്ചു അളിയന്‍ അതില്‍ വീഴുമെന്നുറപ്പാണ്.. പക്ഷെ എന്റെ പ്രതീക്ഷക്കു വിപരീതമായി കുറച്ചു ദിവസമായിട്ടും അവന്‍ റിക്വസ്റ്റ് തന്നില്ല.. അവന്‍ ഡീസെന്റ് ആയെന്നു വിചാരിച്ചു വിഷമത്തോടെ ഒരാഴ്ച കടന്നുപോയി.. ഇങ്ങനെ ഡീസെന്റ് ആയിട്ട് കാര്യമില്ലാണ് അവനു തോന്നിയട്ടാവും ഒടുവില്‍ എനിക്ക് റിക്വസ്റ്റ് വന്നു.. ഞാന്‍ അക്സെപ്റ്റും ചെയ്തു..എന്നിട്ടും അവിടുന്ന് ഹായ് ഒന്നും രണ്ടു ദിവസത്തേക്ക് വന്നില്ല,, എനിക്ക് ലാപ് ഇല്ല മൊബൈലില്‍ ആണ് കാത്തിരിപ്പ്( ലാപ് ഇല്ലതെന്റെ കുശുമ്പ് ആണോ ഇതൊക്കെ എന്ന് നിങ്ങള്ക്ക് തോന്നിയെങ്കില്‍ ആ കഥ പിന്നീടൊരിക്കല്‍ പറയാം ),,
ഒരാഴ്ച്ച കഴിഞ്ഞു , രണ്ടാഴ്ച കഴിഞ്ഞു ഞാന്‍ കാര്യം തന്നെ വിട്ടു.. ഒരു ദിവസം രാത്രിയില്‍ ഒരു ഹായ് വന്നു സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയോ ആവോ? തേടിയവള്ളി ഇങ്ങോട്ട് വന്നു കാലില്‍ ചുറ്റി ഞാനും HI പറഞ്ഞു. വല്യ പാടാണ് മൊബൈലില്‍ ചാറ്റ് ചെയ്യാന്‍. മൊബൈല്‍ ചാറ്റിങ്ങില്‍ ആദ്യത്തെ അക്ഷരം എപ്പോളും CAPITAL LETTER ആണ് ..ഈ കാര്യം അവനു അറിയാം അത് കണ്ടാല്‍ അവന്‍ അപ്പോളെ നിര്‍ത്തും .. അത് കൊണ്ട് വേഗം ടൈപ്പ് ചെയ്യുകേം വേണം ആദ്യാക്ഷരം ഡിലീറ്റ് ചെയ്യുകേം വേണം . എന്തായാലും അതൊക്കെ വേഗം നടത്തി REPLY കൊടുക്കാന്‍ തുടങ്ങി. ഡീസെന്റ് ആയോ ഇവന്‍ എന്ന് ആദ്യം തോന്നിപ്പോയി , കാരണം പതിവ് ഒലിപ്പീരോന്നും കാണുന്നില്ല.. ആദ്യത്തെ ദിവസം അങ്ങനെ കടന്നു പോയി.. അതിനിടക്ക് ഞാന്‍ എന്റെ DETAILS ഒക്കെ കൊടുത്തു ഭര്‍ത്താവ് ഗള്‍ഫിലാണ് . പുള്ളിക്കാരനോട് സംസാരിക്കുന്നെന്റെ കൂട്ടത്തില്‍ ഇതും നോക്കുന്നുള്ളൂ എന്നും പറഞ്ഞു.. അപ്പൊള്‍ തൊട്ടു ചെറിയ മാറ്റം സംസാരത്തില്‍ ഉണ്ടായി.. എന്നാലും അന്ന് ഒന്നും ഉണ്ടായില്ല.മുപ്പതു വയസ്സും കെട്ടി ഒരു കൊച്ചിന്റെ തന്തയും ആണ് കക്ഷി അവനു പ്രായം 26 ആയുള്ളൂന്നും കല്യാണം രണ്ടു കൊല്ലം കഴിഞ്ഞേ നോക്കുന്നുള്ളൂ എന്നുമൊക്കെയാണ് പറഞ്ഞത്( ഇത് ഇത്തരം ആള്‍ക്കാരുടെ സ്ഥിരം നമ്പറാണ് ).. ചിരി പുറത്ത് വരാതിരിക്കാന്‍ ഞാന്‍ പെട്ട പാട് ഹൂ!!!! .. പിന്നെ ഗള്‍ഫിലെ കഷ്ടപ്പാടുകളെ കുറിച്ചും ഒക്കെ അവന്‍ പറഞ്ഞത് കേട്ട് അന്നത്തെ ദിവസം പോയിക്കിട്ടി.. .
പിറ്റേന്നും പതിവ് പോലെ ആ സമയത്ത് ആള് റെഡി ആയി ഇരിപ്പുണ്ട്. അന്നത്തെ സംസാരം ഒലിപ്പീരു എന്ന് പറയാന്‍ ഒക്കില്ല എന്നാലും പേരൊക്കെ ചുരുക്കി വിളിക്കാന്‍ തുടങ്ങി.. അന്ന് എന്റെ യാഹൂ ID അവന്‍ മേടിച്ചു .. അപ്പുറത്തെ കട്ടിലില്‍ കിടന്നോണ്ടു അവന്റെ മുഖത്തെ വിജയീ ഭാവം കണ്ടു ഞാന്‍ ഉള്ളില്‍ പൊട്ടി ചിരിച്ചു.. അപ്പൊള്‍ എവെറസ്റ്റ് കീഴടക്കിയ സന്തോഷം അവന്റെ മുഖത്ത്തുണ്ടാരുന്നു.. അന്ന് തന്നെ അവനെ യാഹൂവിലും ആഡ് ചെയ്തു.. അപ്പൊള്‍ തന്നെ അതിലും ചാറ്റിങ് ആരംഭിച്ചു ആദ്യം തൊട്ടേ അവനു എന്നെ കാണണം.. എന്താ ചെയ്ക ഞാന്‍ മൊബൈല്‍ വഴി ആണല്ലോ . ഒരു കണക്കിന് അന്നത്തെ ദിവസം അവനെ ഞാന്‍ ഒഴിവാക്കി..
ഈ കാര്യം അവനു മാത്രേ അറിയാത്തതായി ഉള്ളാരുന്നു കാരണം അവനെ നേരത്തെ പറ്റിച്ച കാര്യം എല്ലാര്ക്കും അറിയാം.. കളിയാക്കിയോരോടെല്ലാം ഇനി എനിക്ക് അബദ്ധം പറ്റില്ലെന്ന് എല്ലാരോടും നടന്നു പറഞ്ഞിരുന്നു,. അത് കൊണ്ട് കൊത്ത് കിട്ടിയപ്പോളെ ഞാനീ കാര്യം ബാക്കി ഉള്ളോരോട് പറഞ്ഞിരുന്നു.. അവരെല്ലാം എന്നെ സപ്പോര്‍ട്ട് ചെയ്തു.. രണ്ടു ദിവസം അവനെ യാഹൂവില്‍ വല്യ പാട് പെട്ട് അടക്കി നിര്‍ത്തി . അങ്ങനെ വെള്ളിയാഴ്ചയായി.. ഞാനും മറ്റൊരു സുഹൃത്തിന്റെ ലാപ്പില്‍ ലോഗ് ഇന്‍ ചെയ്തു.. കാണണം കാണണം എന്ന് തന്നെ ഇടയ്ക്കു അവന്‍ പറഞ്ഞോന്ടിരിക്കും മിത്ര മണിക്കുട്ടനും ഇതറിഞ്ഞു.. എങ്കില്‍ അളിയാ ഒരു പണി കൊടുക്കാം എന്നായി. ഇവന്‍ ഇതോടു കൂടി ഒന്നുകില്‍ നന്നാവണം അതുപോലൊരു പണി കൊടുക്കാം അവനെ കാണിച്ചിട്ട് തന്നെ കാര്യം .. നീ ആദ്യം അവനോടു അവനെ കണ്ടിട്ട് ഞാന്‍ എന്നെ കാണിക്കാം എന്ന് പറയാന്‍ പറഞ്ഞു..പണി കിട്ടുമെന്നുള്ള പെടികൊണ്ടാവും ആദ്യം അവന്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല.. ഒരു കണക്കിന് അവനെ കൊണ്ട് റിക്വസ്റ്റ് അയപ്പിച്ചു.. അവനെ കണ്ടപ്പോള്‍ അഹ ഗ്ലാമര്‍ താരമാണല്ലോ എന്ന് കൂടി പറഞ്ഞു.. അപ്പോളത്തെ അവന്റെ മുഖം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു ..അപ്പൊള്‍ ഞങ്ങള്‍ മൂന്നു പേര് കൂടി ചിരിക്കാന്‍ തുടങ്ങി.. ഒടുവില്‍ ഞാന്‍ റിക്വസ്റ്റ് കൊടുത്തു ആദ്യം യാഹൂന്റെ സ്ഥിരം പണിയായ "THIS PERSONS WEBCAM IS NOT AVAILABLE " എന്ന് തന്നെ വന്നു വീണ്ടു അയച്ചു... ആകാംഷയോടെ കാണാന്‍ വേണ്ടി നോക്കിയാ അവന്‍ കണ്ടത് ഒന്നല്ല രണ്ടല്ല മൂന്നു കണികള്‍!!!
കൂടുതലൊന്നും ഇനി പറയണ്ടല്ലോ? അല്ലെ :)
( മീശമാധവനില്‍ ജഗതി കണ്ട അതെ കണി !!!!അതില്‍ അഞ്ചു കണിയുണ്ടല്ലോ ഇത് മൂന്നേ ഉള്ളു എന്നാലും നല്ല പച്ചക്കുള്ള കണിയായത് കൊണ്ട് അതിലും എഫെക്റ്റ് ഉണടായി ആദ്യം കണ്ടപ്പോള്‍ യാഹൂ വീഡിയോ ചാറ്റില്‍ ആദ്യം കാണിക്കുന്ന പരസ്യമാണ് എന്ന് അവന്‍ വിചാരിച്ചെന്നു കൂടി അവന്‍ നിഷ്കളങ്കമായി പറഞ്ഞു .പിന്നെ അവന്റെ കണ്ണ് തെള്ളിപ്പോയത്രേ !!!! പരു വന്ന പാടെന്നോ ചൊറി വന്ന പാടെന്നോ ഒക്കെ പറയുന്ന കേട്ടു കൂട്ടത്തില്‍ !! (അവന്റെ അപ്പോളത്തെ അവസ്ഥ കണ്ടു ആരും ഇത് കേട്ട് ചിരിച്ചില്ല )
പിന്‍ കുറിപ്പ് : ഇപ്പൊ അളിയന്‍ വീണ്ടും പത്ത് അടിക്കുമ്പോള്‍ ഉറങ്ങും. ഇനി കുറച്ചു ദിവസത്തേക്ക് എല്ലാ മോഹങ്ങളും മാറ്റിവെച്ചു കാണും പാവം.. കൂടെ താമസിക്കുന്നോനിട്ടു തന്നെ പണി കൊടുത്തു അല്ലെ എന്നൊരു ഡൌട്ട് ഉണ്ടായെങ്കില്‍ നിങ്ങളൊക്കെ അങ്ങ് ക്ഷമിചെക്കണേ( ഉറക്കത്തിലെങ്ങാനും അവന്‍ ഇതിനിട്ടു പണി തരുമോന്നൊരു പേടി ഉള്ളിലുണ്ട്:) ) .. ഒരു കാര്യം കൂടി ഇത് വായിച്ചേക്കാവുന്ന എന്നെ അറിയാവുന്ന പലരുടെയും ഫ്രണ്ട് ലിസ്റ്റില്‍ ഞാനുണ്ട് പല പേരുകളില്‍ പല ഭാവങ്ങളില്‍ അത് കൊണ്ട് ജാഗ്രതൈ.. :)