സഹന ശക്തി ഉള്ളൊരു മാത്രം നോക്കുക..

warning:പ്രാകല്ലേ വായിച്ചിട്ട്



8.6.10

ac..(ചെറുകഥ)

എന്താ ചൂട്..
ഹോ.. ഹാവൂ.. ഒട്ടും വയ്യാതായ്..
ഈ കൊടും ചൂടത്ത് കിടന്നു കഷ്ടപെടുന്നോന്റെ കാര്യമെല്ലാം ഇങ്ങനെ തന്നാണല്ലോ .
 ഇപ്പൊ ഇങ്ങനെ നിന്നാല്‍ കൂടെ  നിക്കുന്നോന്റെ ജോലി അത്രേം കൂടി കൂടും..പാവത്തിന് വയ്യ..  വേഗം പറഞ്ഞത് ചെയ്തു തീര്‍ക്കാം .. ഫോര്‍മാന്‍ കണ്ടാല്‍ ഇന്നത്തെ overtime പോയിക്കിട്ടും. ആകെ ഒരാശ്വാസം അതാ.. അല്ലെങ്കില്‍ കിട്ടുന്ന നക്കാപിച്ച കൊണ്ട് എന്താവാന്‍..
വീട്ടിലെ കാര്യം ഓര്‍ക്കുമ്പോള്‍ എന്ത് ചൂട് കൊള്ളനും തയ്യാറായ് പോകും..
വീട് പണിഞ്ഞെന്റെ കടം ഇപ്പോളും ഉണ്ട്.. മക്കളുടെ പഠിത്തം  വേറെ.. വീട്ടുചിലവ് ഓര്‍ക്കുമ്പോ ഇപ്പൊ ഇവ്ടെയാണ് നാടിനെക്കാള്‍ മിച്ചം എന്ന്  തോന്നുന്നു.. നാട്ടില്‍ പോയ്‌ നിന്നപ്പോള്‍ അറിഞ്ഞതാണ്..
ഗള്‍ഫ്‌ കാരന്റെ വീടല്ലേ .. ഒന്നിനും കുറവ് വരുത്താന്‍ പറ്റില്ലല്ലോ.. ഇവടെ കിട്ടാവുന്ന കടമൊക്കെ മേടിച്ചു വന്നെന്നുള്ള കാര്യം ആര്‍ക്കും അറിയില്ലല്ലോ.. അതൊക്കെ വീട്ടാന്‍ ഇനി വേറെ കഷ്ടപ്പെടണം.. OT  ഇപ്പോള്‍ കുറവാണു എന്തോ മാന്ദ്യം  ആണ് പോലും.. നമുക്കെന്നും മാന്ദ്യം ആണെന്ന് ആര്‍ക്കും അറിയില്ലല്ലോ..

അപ്പോളാണ് മൊബൈല്‍ അടിച്ചത്.. മോള്‍ ആണ്.. സന്തോഷം തോന്നി.. അവളങ്ങനെ വിളിക്കാറില്ല.. എന്തേലും കാര്യം കാണും അവക്ക്.. അല്ലാതെ വിളിക്കാറില്ല ..അച്ഛന്റെ പുന്നാര മോളല്ലേ.. എന്തും സാദിച്ചു കൊടുത്താ വളര്‍ത്തിയത്‌ .. അത് പോലെ എന്തെലുമാകും.. നാട്ടില്‍ ഭയങ്കര ചൂട്.. ഫാന്‍ ഒന്നും പറ്റാതായി  .. ഇപ്പൊ എല്ലാരും ac യനത്രേ മേടിക്കുന്നതെന്ന്.. നമുക്കൊരെണ്ണം വേണ്ടേ അച്ഛാ.  ചൂട് സഹിക്കാന്‍ പറ്റാതൊണ്ട.... ഇപ്പൊ ഓഫര്‍ ഉണ്ടത്രേ .. അച്ഛന്‍ അറിയാല്ലോ.. ac യിലല്ലേ കിടപ്പ്,..  ഒരെണ്ണം മേടിക്കാന്‍ പറഞ്ഞിട്ട് ഈ അമ്മ കേക്കുന്നില്ലച്ചാ .. അവരൊന്നും ac യില്‍ കിടന്നുരങ്ങിയല്ല ഇത്രേം ഒക്കെ ആയതെന്നു.. ഈ അമ്മക്ക് ഇപ്പോളത്തെ കാലത്തേ കുറിച്ചൊരു ബോധോം ഇല്ല.. നമുക്കൊരെണ്ണം വാങ്ങാം  അച്ഛാ .. എന്റെ  പോന്നച്ചനല്ലേ.. കരണ്ട്
ചാര്‍ജ് കുറച്ചു കൂടുമെന്നെ ഉള്ളു.. എന്നാലും സുഖമായ്  ഉറങ്ങല്ലോ..

എന്താ പറയണ്ടാതെന്നറിയാതെ അയാള്‍ വെറുതെ മൂളി കൊണ്ട് നിന്ന് നെറ്റിയില്‍ നിന്ന് കണ്ണിലേക്കു  ഇറങ്ങിയ വിയര്‍പ്പു തുള്ളികള്‍ തുടച്ചു..


ശമ്പളം കിട്ടി..

നാട്ടിലേക്ക് പൈസ അയച്ചിട്ട് വന്നപ്പോള്‍ ആശ്വാസം..

റൂമില്‍  എല്ലാരും ഉറക്കമായിരുന്നു..

പതിയെ ശ്ശബ്ദമുണ്ടാകാതെ  അയാള്‍ മുകളിലെ തന്റെ കിടക്കയിലേക്ക് കേറി.. മറ്റുള്ളോരെ എന്തിനാ ഉണര്‍ത്തുന്നത്.. അല്ലെങ്കില്‍ തന്നെ ഒരാളോന്നു  തിരിഞ്ഞു കിടന്നാല്‍  എല്ലാരും ഉണരും..

അവസാനം വന്ന ആളായത്  കൊണ്ട് മുകളിലെ  കിടക്ക ആണ്  കിട്ടിയത്.. അതും ac യുടെ തണുപ്പ നേരെ യാണ് അടിക്കുന്നത്.. എത്ര പുതച്ചാലും രാവിലെ ആകുമ്പോള് തണുത്തു വിറക്കും..

നാളെ എന്റെ വീട്ടിലും ac വെക്കും ..എന്റെ മക്കള്‍ സുഖമായ് ഉറങ്ങും.. അതോര്‍ത്തു പതിയെ പിഞ്ഞിയ പുതപ്പിനുള്ളിലേക്ക് ഞാന്‍ ഉറങ്ങാന്‍  കിടന്നു...







..


ബോറടിക്കുന്നു ...

ഈ ജോലി എനിക്ക് ബോറടിക്കുന്നു..
ഈ ജിവിതം എനിക്കിപ്പോള്‍ ബോര്‍ അടിക്കുന്നു..
എന്റെ വീട്ടില്‍ ഇരിക്കുന്നത് ബോര്‍ ആണ്..
കളിയ്ക്കാന്‍ പോയാലും ബോര്‍ അടിക്കുന്നു..
പഞ്ചാരയടിയും ഇപ്പോള്‍ ബോര്‍ ആണ്..
സമയം പോവതോണ്ട് ബോര്‍ അടിക്കുന്നു..
ഒറ്റക്കിരിക്കുന്നത് ബോര്‍ ആണ്..
ആരോടേലും സംസാരിച്ചാല്‍ അതും  ബോര്‍ ആണ്..
എന്നെ ആരേലും ഉപദേശിക്കുന്നതും ബോര്‍ അന്ന്..
ഇങ്ങനെ എല്ലാം എനിക്കിപ്പോള്‍  ബോര്‍ ആണ്..

ഇത് വായിച്ചപ്പോള്‍ നിങ്ങള്‍ക്കും ബോര്‍ അടിചിട്ടുണ്ടാവും..



ഇങ്ങനൊക്കെ നിങ്ങളോട് പറഞ്ഞു ഞാനെന്റെ ബോര്‍ അടി മാറ്റുന്നു.. നിങ്ങള്‍ക്കിപ്പോള്‍ ബോര്‍ അടിക്കനമെന്നല്ല എന്റെ കരണം അടിച്ചു പൊളിക്കണം എന്നാവും തോന്നുക.. സുഹൃത്തെ അങ്ങനൊക്കെ ചിന്തിക്കുന്നതാ അതിലും ബോര്‍..


{വായിച്ചു ബോര്‍ അടിച്ചവരോട്  മോളില്‍ പറഞ്ഞതില്‍ പലതും നിങ്ങളെ ബോര്‍ അടിപ്പിക്കാന്‍ പറഞ്ഞതാണ്‌ കേട്ടോ.. അതില്‍ പലതും സത്യമല്ല.. കള്ളം പറയുന്നതും ബോര്‍ ആണ് അത് കൊണ്ട് പറഞ്ഞതാ :..}






{എന്നെ സഹിച്ചേ പറ്റൂ..}

ലച്ചം ലച്ചം പിന്നാലെ..:) ആരുടെ എന്റെ :)

ബ്ലോഗ്‌ എന്ന്  വെച്ചാല്‍ എന്തോ വല്യ സംഭവം ആണെന്നാണ് ഇത്രയും നാള് ധരിച്ചു വെച്ചിരുന്നത്..{ഇപ്പൊ മാറിയോന്നു  ഡൌട്ട് ഉണ്ടായാല്‍ അതിനു നിങ്ങളെ കുറ്റം പറയാനൊക്കില്ല അത് വേറെ കാര്യം,,  ഞാനൊന്നു നോക്കട്ടെ.. }. ഇതിനെ പറ്റി കേക്കാന്‍ തുടങ്ങിയപ്പോ തൊട്ടു ഇതെന്താ ഇത്ര വല്യ അനക്കര്യമെന്നരിയന്‍ ആശയുണ്ടായിരുന്നു. ഒരെണ്ണം തുടങ്ങി എല്ലാരേം ഞെട്ടിക്കമെന്നൊക്കെ പലപ്പോളും വിചാരിച്ചതാ{നിങ്ങടെഭാഗ്യം..}.. എന്തായാലും ഒരെണ്ണം തുടങ്ങണം എന്നുന്ടരുന്നു അതിപ്പോ നടന്നു.{ഇത് വയിക്കുന്നോന്റെ കഷ്ടകാലം തുടങ്ങി }..അതെന്തെലുമാട്ടെ..ബ്ലോഗേഴുതിനെ പറ്റിയും   വല്യ വല്യ ബ്ലോഗര്‍മാരെ  കുറിച്ചും  എവ്ടെലും കേക്കുമ്പോഴും വയിക്കുംബോഴുമൊക്കെ  അസൂയ  തോന്നിയട്ടുണ്ടാന്നൊക്കെ  ജാടക്ക്  പറയാന്‍ എന്നെകൊണ്ടാവില്ലാ ... എന്നേലും  ഒരിക്കല്‍  അവരെ  പോലെ വല്യ  ആളാവണം  എന്നാ  അതിമോഹോം എനിക്കില്ല  .. ഈ  എഴുതിയത്  polum  വായിക്കനലുണ്ടാവില്ലെന്നു  ഈയുല്ലോനു  നന്നായ്  അറിയാം } ,, എന്നാലും  സ്വയം  സമാധാനിക്കുക  എന്നൊരു  പരിപാടി   ഉണ്ടല്ലോ  .. അത്   ഇടയ്ക്കിടയ്ക്ക്  ചെയ്തു  നോക്കാരുല്ലോണ്ട്
 ഇപ്പോളും  ഉളുപ്പോന്നും  തോന്നുന്നില്ലാ .. അത്  കൊണ്ട്  ഞാനും  ഒരു  "മുട്ടന്‍'   ബ്ലോഗര്‍  ആകും  .. ലോകത്തെ  ഞെട്ടിക്കും
.. എന്റെ  ബ്ലോഗിന്  വേണ്ടി ലോകം കാത്തിരിക്കും {ഇവനരാട  എന്നൊന്നും  വെറുതെ  ചിന്തിക്കല്ലേ
 കാര്യം  മോളില്‍ പറഞ്ഞിട്ടുണ്ട് . സ്വയം പോക്കിപറഞ്ഞു സമാധാനിച്ചോട്ടെ പാവം
}.അങ്ങനെ  ഞാനും  ഒരു  ബ്ലോഗ്‌ തുടങ്ങി ഇന്ന്  ഉറക്കം  ഉണ്ടാകുമോ  ആവൊ ..{ ചുമ്മാ പറയുവ കേട്ടോ കട്ടില്  kandaal  ശവമാ}  .. ഇതിത്രേം തന്നെ വായിക്കുന്നോനു {അറിയതെങ്ങനും പെട്ട് പോകുന്നോര്ടെ കാര്യമാ }  ഇപ്പൊ എന്നെ  നേരില്‍  കിട്ടിയാല്‍  കൊല്ലാനുള്ള    ദേഷ്യം  കാണും  ഏതാവനാട  ഈ  ചീള്  കേസ് എന്ന് തോന്നീട്ടുമുണ്ടാകും.. എനിക്കോതൊരു  വിഷയമേ  അല്ലാ  .. അല്പം  തൊലിക്കട്ടി  ഉള്ള കൂട്ടതിലായതുകൊണ്ട്  ഞാന്‍ എഴുതുന്നതും വായിക്കാന്‍   ആരേലും കാണും എന്ന വിശ്വാസത്തോടെ ഞാനും ഇതില്‍ ഹരി ശ്രീ ഗ ണ പ ത യെ ന മ ഹ: കുറിച്ച് കൊള്ളുന്നു...




nb :{പാവം പയ്യനാ..  പ്രകല്ലേ വായിച്ചിട്ട്}