സഹന ശക്തി ഉള്ളൊരു മാത്രം നോക്കുക..

warning:പ്രാകല്ലേ വായിച്ചിട്ട്



8.6.10

ac..(ചെറുകഥ)

എന്താ ചൂട്..
ഹോ.. ഹാവൂ.. ഒട്ടും വയ്യാതായ്..
ഈ കൊടും ചൂടത്ത് കിടന്നു കഷ്ടപെടുന്നോന്റെ കാര്യമെല്ലാം ഇങ്ങനെ തന്നാണല്ലോ .
 ഇപ്പൊ ഇങ്ങനെ നിന്നാല്‍ കൂടെ  നിക്കുന്നോന്റെ ജോലി അത്രേം കൂടി കൂടും..പാവത്തിന് വയ്യ..  വേഗം പറഞ്ഞത് ചെയ്തു തീര്‍ക്കാം .. ഫോര്‍മാന്‍ കണ്ടാല്‍ ഇന്നത്തെ overtime പോയിക്കിട്ടും. ആകെ ഒരാശ്വാസം അതാ.. അല്ലെങ്കില്‍ കിട്ടുന്ന നക്കാപിച്ച കൊണ്ട് എന്താവാന്‍..
വീട്ടിലെ കാര്യം ഓര്‍ക്കുമ്പോള്‍ എന്ത് ചൂട് കൊള്ളനും തയ്യാറായ് പോകും..
വീട് പണിഞ്ഞെന്റെ കടം ഇപ്പോളും ഉണ്ട്.. മക്കളുടെ പഠിത്തം  വേറെ.. വീട്ടുചിലവ് ഓര്‍ക്കുമ്പോ ഇപ്പൊ ഇവ്ടെയാണ് നാടിനെക്കാള്‍ മിച്ചം എന്ന്  തോന്നുന്നു.. നാട്ടില്‍ പോയ്‌ നിന്നപ്പോള്‍ അറിഞ്ഞതാണ്..
ഗള്‍ഫ്‌ കാരന്റെ വീടല്ലേ .. ഒന്നിനും കുറവ് വരുത്താന്‍ പറ്റില്ലല്ലോ.. ഇവടെ കിട്ടാവുന്ന കടമൊക്കെ മേടിച്ചു വന്നെന്നുള്ള കാര്യം ആര്‍ക്കും അറിയില്ലല്ലോ.. അതൊക്കെ വീട്ടാന്‍ ഇനി വേറെ കഷ്ടപ്പെടണം.. OT  ഇപ്പോള്‍ കുറവാണു എന്തോ മാന്ദ്യം  ആണ് പോലും.. നമുക്കെന്നും മാന്ദ്യം ആണെന്ന് ആര്‍ക്കും അറിയില്ലല്ലോ..

അപ്പോളാണ് മൊബൈല്‍ അടിച്ചത്.. മോള്‍ ആണ്.. സന്തോഷം തോന്നി.. അവളങ്ങനെ വിളിക്കാറില്ല.. എന്തേലും കാര്യം കാണും അവക്ക്.. അല്ലാതെ വിളിക്കാറില്ല ..അച്ഛന്റെ പുന്നാര മോളല്ലേ.. എന്തും സാദിച്ചു കൊടുത്താ വളര്‍ത്തിയത്‌ .. അത് പോലെ എന്തെലുമാകും.. നാട്ടില്‍ ഭയങ്കര ചൂട്.. ഫാന്‍ ഒന്നും പറ്റാതായി  .. ഇപ്പൊ എല്ലാരും ac യനത്രേ മേടിക്കുന്നതെന്ന്.. നമുക്കൊരെണ്ണം വേണ്ടേ അച്ഛാ.  ചൂട് സഹിക്കാന്‍ പറ്റാതൊണ്ട.... ഇപ്പൊ ഓഫര്‍ ഉണ്ടത്രേ .. അച്ഛന്‍ അറിയാല്ലോ.. ac യിലല്ലേ കിടപ്പ്,..  ഒരെണ്ണം മേടിക്കാന്‍ പറഞ്ഞിട്ട് ഈ അമ്മ കേക്കുന്നില്ലച്ചാ .. അവരൊന്നും ac യില്‍ കിടന്നുരങ്ങിയല്ല ഇത്രേം ഒക്കെ ആയതെന്നു.. ഈ അമ്മക്ക് ഇപ്പോളത്തെ കാലത്തേ കുറിച്ചൊരു ബോധോം ഇല്ല.. നമുക്കൊരെണ്ണം വാങ്ങാം  അച്ഛാ .. എന്റെ  പോന്നച്ചനല്ലേ.. കരണ്ട്
ചാര്‍ജ് കുറച്ചു കൂടുമെന്നെ ഉള്ളു.. എന്നാലും സുഖമായ്  ഉറങ്ങല്ലോ..

എന്താ പറയണ്ടാതെന്നറിയാതെ അയാള്‍ വെറുതെ മൂളി കൊണ്ട് നിന്ന് നെറ്റിയില്‍ നിന്ന് കണ്ണിലേക്കു  ഇറങ്ങിയ വിയര്‍പ്പു തുള്ളികള്‍ തുടച്ചു..


ശമ്പളം കിട്ടി..

നാട്ടിലേക്ക് പൈസ അയച്ചിട്ട് വന്നപ്പോള്‍ ആശ്വാസം..

റൂമില്‍  എല്ലാരും ഉറക്കമായിരുന്നു..

പതിയെ ശ്ശബ്ദമുണ്ടാകാതെ  അയാള്‍ മുകളിലെ തന്റെ കിടക്കയിലേക്ക് കേറി.. മറ്റുള്ളോരെ എന്തിനാ ഉണര്‍ത്തുന്നത്.. അല്ലെങ്കില്‍ തന്നെ ഒരാളോന്നു  തിരിഞ്ഞു കിടന്നാല്‍  എല്ലാരും ഉണരും..

അവസാനം വന്ന ആളായത്  കൊണ്ട് മുകളിലെ  കിടക്ക ആണ്  കിട്ടിയത്.. അതും ac യുടെ തണുപ്പ നേരെ യാണ് അടിക്കുന്നത്.. എത്ര പുതച്ചാലും രാവിലെ ആകുമ്പോള് തണുത്തു വിറക്കും..

നാളെ എന്റെ വീട്ടിലും ac വെക്കും ..എന്റെ മക്കള്‍ സുഖമായ് ഉറങ്ങും.. അതോര്‍ത്തു പതിയെ പിഞ്ഞിയ പുതപ്പിനുള്ളിലേക്ക് ഞാന്‍ ഉറങ്ങാന്‍  കിടന്നു...







..


2 comments: