സഹന ശക്തി ഉള്ളൊരു മാത്രം നോക്കുക..

warning:പ്രാകല്ലേ വായിച്ചിട്ട്



31.7.10

മധുരമാം ഓര്‍മ്മകള്‍..

ഉച്ചക്ക് പതിവുപോലെ ഓഫിസിലെത്തി.. പതിവ് പോലെ ആദ്യം ആരെങ്കലും പുതിയ മെയില്‍ വല്ലതും അയച്ചിട്ടുണ്ടോ എന്ന്  നോക്കിയപ്പോള്‍ ഒരു മെയില്‍ വന്നിട്ടുണ്ട് .. ഒരു സുഹൃത്ത് അയച്ചതാണ്  . ആകെ സന്തോഷം തോന്നി അത് തുറന്നപ്പോള്‍.. ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലെങ്കിലും ഒരു പാട് ഓര്‍മ്മകള്‍ സമ്മാനിച്ച കുട്ടിക്കാലം ഓര്‍മയില്‍ കൊണ്ട് വന്ന ഒരു പിടി മനോഹര ചിത്രങ്ങള്‍.. അതിലുണ്ടായിരുന്നു.. മനസ്സിനുള്ളില്‍ ഒരു പാട് പഴയ ഓര്‍മ്മകള്‍ ഒരുമിച്ചു കൊണ്ട് വരാന്‍ സാധിച്ചു അതിന്.. അപ്പോളാണ് അതിലെ ചിത്രങ്ങളില്‍ എനിക്ക് പറയാനുള്ള കുറെ ഉണ്ടെന്നു തോന്നിയത്.. അതിനുള്ള ഒരു ശ്രമം ആണ് ഈ എഴുത്ത് ... 


*ആദ്യമായി അച്ഛന്റെ കൈപിടിച്ച് സ്കൂളില്‍ പോയ ദിവസം ഇപ്പോളും ഓര്‍മയിലുണ്ട്..അന്ന് മഴയുണ്ടായിരുന്നു.വീടിനടുത്താണ് സ്കൂള്‍. ആദ്യമായ് വല്യ സ്കൂളില്‍ പഠിക്കാന്‍ പോന്നെന്റെ  കുറച്ചു പരിഭ്രമം ഇല്ലാതില്ല.. എന്നാലും പുതിയ പെട്ടിയും, കുടയും, സ്ലേറ്റും ഒക്കെയായി വല്യ ഗമയില്‍ തന്നെയാണ് പോയത്..ദൂരെ  നിന്നെ ആരുടെയോക്കെയോ  കരച്ചില്‍ കേക്കാമായിരുന്നു .. ഞാന്‍ കരഞ്ഞില്ല എനിക്ക് അധികം  വിഷമം ഇല്ലാരുന്നു..    ഏലിയാമ്മ സാറിന്റെ(ആണായാലും പെണ്ണായാലും എല്ലാരേം സാറ് എന്നാണ് ഞങ്ങള്‍  വിളിച്ചിരുന്നത്‌. ടീച്ചര്‍ വിളിയൊക്കെ +2 ഒക്കെ ആയപ്പോഴാണ് തുടങ്ങിയത് ) ക്ലാസ്സിലെ ആദ്യത്തെ ബെഞ്ചില്‍ തന്നെ ഇരിക്കാന്‍ സ്ഥലം  കിട്ടി . ആശാന്‍ പള്ളിക്കൂടത്തില്‍ ഒരുമിച്ചു പഠിച്ച അധികം ആരും ഉണ്ടായിരുന്നില്ല അവിടെ.അവരൊക്കെ വേറെ സ്കൂള്കളില്‍ പോയി  .. ആ ഒരു വിഷമം ഇല്ലാതില്ല.. ആകെ ആശ്വാസം സുമേഷും കൂടെ ഉണ്ടല്ലോ എന്നതാണ്.. രണ്ടു കൊല്ലം ആശാന്‍ പള്ളിക്കുടത്തില്‍ ഒരുമിച്ചു പഠിച്ച കൂട്ടുകാരെ വിട്ടു പോന്ന മടി കുറച്ചു ദിവസങ്ങള്‍ ക്കുള്ളില്‍ തന്നെ മാറി ക്കിട്ടി..  സ്ലേറ്റ്‌  തുടക്കാന്‍  മഷി തണ്ട് കടം തന്ന പ്രദീപിനെയും. മാങ്ങയും ഒക്കെ കൊണ്ട് വരുമ്പോള്‍  പാതി തന്നിരുന്ന അഭിലാഷിനേയും ഏറ്റവും അടുത്ത സുഹൃത്തുക്കളായി കിട്ടാന്‍  അധികം താമസം ഉണ്ടായില്ല..  ..  

 *.ബോര്‍ഡില്‍ രാവിലെ പേരെഴുതാന്‍ മത്സരമായിരുന്നു.ആദ്യം എത്തുന്നവര്‍ക്കാണ് ആ അവസരം ഉണ്ടായിരുന്നത്.. എനിക്കും വല്ലപ്പോളും ആ ഭാഗ്യം കിട്ടിയട്ടുണ്ട്.. പഠിക്കാത്തത്തിനു  ആ മേശക്കു അടുത്തേക്ക് വിളിച്ചാണ്  സാറ് അടിക്കുന്നതും.. തുടയില്‍ പിച്ചുന്നതും.. കണക്കു സാറിനെ അതോടെ പേടിയായി എല്ലാര്‍ക്കും..   ഉച്ചക്ക് കഞ്ഞി കുടിച്ച ക്ഷീണത്തില്‍ ക്ലാസ്സില്‍ ഉറക്കം തൂങ്ങിയത്തിനു സാറിന്റെ വക തല്ലു ഇടക്കൊക്കെ കിട്ടാന്‍ തുടങ്ങി.. സാറിന്റെ കയ്യിലെ ചോക്ക് കൊണ്ട് ഏറു കിട്ടുമ്പോള്‍ ഞെട്ടിയുണരുന്നവരുടെ മുഖത്തു മിന്നിമറയുന്ന ഭാവങ്ങള്‍  ബാക്കി ഉള്ളോര്‍ക്ക് ചിരിക്കാന്‍ വക നല്‍കുമായിരുന്നു .. ഇരുന്നുറങ്ങിയതിന്റെ പേരില്‍  അവര്‍ക്കൊക്കെ  അടി കിട്ടുമ്പോള്‍  നാളെ എനിക്കും അത് പോലെ കിട്ടുമെന്നും അപ്പോള്‍ മറ്റുള്ളോരു എന്നെ നോക്കി ഇതേ പോലെ ചിരിക്കുമെന്നും  ഓര്‍ക്കാതെ  ഞാനും പൊട്ടി ചിരിക്കുമായിരുന്നു..  *


*ഡസ്റ്റര, ബോര്‍ഡില്‍ എഴുതുന്നത്‌ മായിക്കാന്‍ മാത്രമല്ല . ഉറക്കം തൂങ്ങികളെ എറിയാനും ഈ ഡസ്റ്റര സാറ്മ്മാര്‍ ഉപയോഗിച്ചിരുന്നു..  
ക്ലാസ്സിലെ ലീഡര്‍ ക്കായിരുന്നു ആ ഭാഗ്യം എപ്പോളും,, ഡസ്റ്റര വെച്ചു സാറ് പോയി കഴിഞ്ഞു ബോര്‍ഡ്‌ തുടയ്ക്കുന്നത് അവന്റെ പണിയാണ്. അവനു അത് കൊണ്ട് വല്യ ആളാണെന്ന ഭാവം ആയിരുന്നു.. ക്ലാസ്സില്‍ ഒന്നാമത് ഇരിക്കുന്നതും അവനായിരുന്നു.. സാറില്ലാത്ത സമയം വര്‍ത്താനം പറയുന്നവരുടെ പെര്ഴുതി വെക്കലായിരുന്നു അവന്റെ അടുത്ത പ്രധാന പണി.. വര്‍ത്താനം പറഞ്ഞതിന്റെ പേരില്‍ സാറിന്റെ കയ്യീന്ന് തല്ലു കിട്ടല്‍ പതിവായപ്പോള്‍  ഞങ്ങള്‍ കുറെ പേര്‍ക്ക് അവനോടു അസുയ  ഉണ്ടാവാന്‍ തുടങ്ങി..  എന്ത് ചെയ്യാം അവന്‍ ഞങ്ങളെക്കാള്‍ പഠിക്കുമായിരുന്നു..  *


*ക്ലാസ്സില്‍ പഠിപ്പിക്കുമ്പോള്‍ വെളിയിലേക്ക് നോക്കിയിരിക്കുക പതിവായിരുന്നു .. പുറം കഴ്ച്ചകളോട് ഏറ്റവും താല്‍പ്പര്യം തോന്നുന്ന നിമിഷങ്ങള്‍ ഒരു പക്ഷെ ക്ലാസ്സില്‍ ഇരിക്കുമ്പോളാണ് കിട്ടുന്നത് എന്ന് എനിക്കിപ്പോള്‍ തോന്നി പോകുന്നു.. പുറത്തു എന്തൊക്കെ നടക്കുന്നുണ്ടാവും എന്ന് മനസ്സില്‍ ആലോചിച്ചു സാറ് പഠിപ്പിക്കുന്നതില്‍ ശ്രദ്ധിക്കാതെ സാറിന്റെ മുഖത്തേക്ക് നോക്കിയിരിക്കുന്ന ഞാന്‍,, അത് മനസിലാകുന്ന സാറ്  പെട്ടന്ന് എന്തെങ്കിലും ചോദ്യം എന്റെ നേര്‍ക്ക്‌ ചോദിക്കുമ്പോള്‍ എന്ത് പറയണമെന്നറിയാതെ പകച്ചു നിക്കുന്നതും.. അതെ ചോദ്യം മറ്റൊരാളോട്  ചോദിക്കുമ്പോള്‍ അവന്‍ നേരാം വണ്ണം ഉത്തരം പറയുന്നതും കേട്ടു തല കുനിച്ചു നില്‍ക്കുന്ന ഞാന്‍..സാറിന്റെ കയ്യില്‍ നിന്നും എനിക്ക്  ഇതിനു എത്ര അടി കിട്ടും എന്ന് ആകാംഷയോടെ കാത്തിരിക്കുന്ന ഉറ്റ സുഹൃത്തുക്കളുടെ മുഖത്തെ സന്തോഷവും എല്ലാം  ഇന്നലെ എന്ന പോലെ മനസ്സില്‍ തെളിഞ്ഞു വരുന്നു.. *
*ക്ലാസ്സിലെ പ്രധാന കല പരിപാടിയാണ് ഡസ്കിലും ബെഞ്ചിലും നമ്മുടെ പേരെഴുതി വെക്കുക എന്നുള്ളത്.നമ്മള്‍ ഇരിക്കുന്ന ഭാഗം നമ്മുടെ സ്വന്തം ആണെന്ന തോന്നല്‍ കൊണ്ടാണോ എന്നറിയില്ല . ഒന്നാം ക്ലാസ്സില്‍  ചെന്നപ്പോള്‍  തൊട്ടു തുടങ്ങിയ ഈ ശീലം കോളേജ് പഠനം തീരുന്നത് വരെ കൃത്യമായി ചെയ്യുമായിരുന്നു( ഇവടെ മാത്രമല്ല ക്ലാസ്സിലെ ചുവരുകളിലും , എന്തിനു മുകളിലെ ഉത്തരത്തിലും കഴുക്കോലിലും വരെ എന്റെ പേര് വളരെ പാട് പെട്ട് കേറി ഞാന്‍ എഴുതി വെച്ചിട്ടുണ്ട് )  .. പേരെഴുതല്‍ മാത്രമല്ല ആരേലും കഷ്ടപ്പെട്ടെഴുതിയ പേരിന്റെ ഇടക്കുള്ളതോക്കെ ചുരണ്ടി കളഞ്ഞു അത് വേറെ അര്‍ത്ഥമുള്ള പേരാക്കി മാറ്റുന്നതും സ്ഥിരം പരിപാടി ആയിരുന്നു. ഇതിന്റെ പേരില്‍ ഇടയ്ക്കു ചെറിയ കശപിശകള്‍ വരെ ക്ലാസ്സില്‍ ഉണ്ടാവാറുണ്ട് ..   ഇത് വരെ പഠിച്ച ക്ലാസ്സുകളിലെ ഏതേലും ബെഞ്ചിലോ ഡസ്കിലോ ഇപ്പോളും എന്റെ പേര് മായാതെ ഉണ്ടാകുമോ? *

*ഉച്ചക്ക് വേഗം കഞ്ഞി കുടിച്ചിട്ട് കളിയ്ക്കാന്‍ കള്ളനും പോലീസും കളിയ്ക്കാന്‍ വേണ്ടി ഓടുമായിരുന്നു..  എന്നും ഞങ്ങള്‍ കുറെ പേര്‍ കള്ളന്മാരായിരുന്നു.. ലീഡറും അവന്റെ കൂട്ടുകരുംയിരുന്നു എന്നും പോലീസ്.. കിട്ടിയാല്‍ ഇടിയാണ്.. അത് പേടിച്ചു ഓടഡാ  ഓട്ടമായിരുന്നു.. പക്ഷെ ക്ലാസ്സിലെ എന്ന പോലെ തന്നെ അതിലും അവന്റെ മുന്നില്‍ ഞങ്ങള്‍ക്ക് തോല്‍വി തന്നെ ആയിരുന്നു മിക്കപ്പോളും.. പാത്തിരിപ്പ്  കളിക്കുമ്പോഴും , ഞോണ്ടി തൊടീല് കളിക്കുമ്പോഴും  എല്ലാം ഇടക്കൊക്കെ ഞങ്ങള്‍ ജയിക്കുന്നോണ്ട് അവനെപ്പോഴും  താല്‍പ്പര്യം പോലീസും കള്ളനും തന്നെ ആയിരുന്നു..ഇടക്കൊക്കെ തമ്മില്‍ കളിക്കിടയില്‍ അടി വെക്കുക പതിവായിരുന്നു. (ഇടയ്ക്കു ദേഷ്യം സഹിക്കാതെ അവനെ ഒരു വല്യ കല്ലെടുത്തെറിഞ്ഞതും  ഈ ഞാന്‍ തന്നെ ആരുന്നു. അവന്‍ കരഞ്ഞോണ്ട് സാറിനോട് പോയി പറഞ്ഞു.. കിട്ടി തുടക്കു തന്നെ നാല്  അടി !!!. എന്നാലും അവനിട്ട് ഒന്ന് കൊടുത്തപ്പോള്‍ ഞങ്ങള്‍ കുറെ പേര്‍ക്കിടയില്‍ ഞാനും ഒരു കൊച്ചു ഹീറോ ആയി ..  )..   കളിയൊക്കെ കഴിഞ്ഞു ഇട്ടിരിക്കുന്ന തുണിയൊക്കെ വൈകിട്ട് വീട്ടില്‍ ചെല്ലുമ്പോഴേക്കും ഒരു പരുവമായിരുന്നു.. എന്റെ  തുണി കഴുകുമ്പോള്‍ പാടത്തെ പണിക്കായി പോന്നോര്ടെ ദേഹത്ത് അത്രയും ചെളി കാണില്ലന്നു അമ്മ  പറയുന്നത് കേള്‍ക്കാത്ത ദിവസങ്ങള്‍ ചുരുക്കം ആയിരുന്നു..  *

*മഴക്കാലം സ്കൂള്‍ വിട്ടു വരുമ്പോള്‍ കുടയുണ്ടെങ്കിലും അത് ചൂടാതെ മൊത്തം മഴയും നനഞ്ഞു വീട്ടിലെത്തുമ്പോള്‍ അമ്മുമ്മ ഓടി വന്നു തലതോര്‍ത്തി തരുമായിരുന്നു..  മഴ നനയരുതെന്നു  എത്ര പറഞ്ഞാലും ഞാന്‍ കേട്ടിരുന്നില്ല.(മഴ അന്നും ഇന്നും നനയുന്നത് എനിക്കിഷ്ടമാണ് ) . വല്ല പനിയെങ്ങനും പിടിച്ചു കിടപ്പാകുമോ എന്ന പേടിയായിരുന്നു വീട്ടുകാര്‍ക്ക്(പനീ  പിടിച്ചാല്‍ സ്കൂളില്‍ പോകണ്ടല്ലോ എന്നാണ് എന്റെ മനസ്സിലിരുപ്പ് . അതവര്‍ക്കറിയില്ലല്ലോ ) .. വീട്ടിലെത്തിയാല്‍ അടുത്ത പണി നേരെ വീടിന്റെ അടുത്തുള്ള കുളത്തിലെ വെള്ളം പോങ്ങിയോന്നു പോയ്‌ നോക്കും .. മഴ പെയ്തു വെള്ളം കവിഞ്ഞു അടുത്തുള്ള ഇടവഴിയുടെ ഓരത്തു കൂടി അടുത്തുള്ള പാടത്തേക്കു ഒഴുകുമായിരുന്നു.. ആ തോട്ടിലെ വെള്ളത്തിലൂടെ പോകുന്ന പരല്‍  മീനുകളെ പിടിച്ചു കുപ്പിയലാക്കി വളര്‍ത്തിയിരുന്നു.(2 ദിവസം കഴിഞ്ഞു അത് ചത്ത്‌ പോകുമ്പോള്‍ അപ്പൂപ്പന്‍ വഴക്ക് പറയും).. പാടത്തെ കലുങ്കിനടിയിലൂടെ ഒഴുകുന്ന  തോട്ടില്‍ ആയിരുന്നു വെള്ളം പൊങ്ങിയാല്‍ എല്ലാരും കുളിക്കുന്നതും തുണി കഴുകുന്നതും .. അവധി ദിവസങ്ങളില്‍ രാവിലെ അവിടെ കുളിക്കാന്‍ പോന്ന  ആളിനെ ഉച്ചയായിട്ടും കാണാത്തത് കൊണ്ട് വീട്ടില്‍ നിന്നു അടിക്കാന്‍ വടിയുമായി ആരെങ്കിലും  വന്നാലെ അവിടുന്ന് പോയിരുന്നുള്ളൂ. 3 നേരം കുളിക്കാന്‍ വല്യ ഉത്സാഹമായിരുന്നു അന്ന് . ചൂണ്ടയിട്ടു മീന്‍ പിടിക്കാന്‍ പഠിച്ചതും  ആദ്യമായി നീന്താന്‍ പഠിച്ചതും ഒക്കെ  അവിടെ നിന്നായിരുന്നു.. ബഹറിനില്‍ നിന്നു വന്ന ബാബു വല്യ ഗമയില്‍ ഞങ്ങളെ കാണിക്കാന്‍ കലുങ്കിന്റെ മുകളില്‍ നിന്നു dive ചെയ്തു കാണിക്കാന്‍ വെള്ളം കുറവായ തോട്ടില്‍ ചാടി തലേം കുത്തി പോത്തോന്നു  വീണതും ഒക്കെ എങ്ങന മറക്കാന്‍ ഒക്കും ? *


*ബിജുവിന് അച്ഛന്‍ കുഞ്ഞിലെ സൈക്കിള്‍ വാങ്ങി കൊടുത്തിരുന്നു.. ഞങ്ങള്‍ക്ക് അവന്‍ അത് ചവിട്ടി നടക്കുന്നത് കാണുമ്പോള്‍ കൊതിയായിരുന്നു.. എന്ത് ചെയ്യാം അന്നൊക്കെ പഴയ ടയര്‍ എവിടുന്നേലും കിട്ടുന്നതും ഉരുട്ടി നടക്കാനായിരുന്നു ഞങ്ങടെ വിധി..പഴയ സൈക്കിള്‍ ടയര്‍ ആരുന്നു മിക്കവരുടെയും കയ്യില്‍. .അത് ഓടിച്ചുള്ള മത്സരങ്ങള്‍ വരെ ഞങ്ങള്‍ക്കുണ്ടായിരുന്നു..  .. ആയിടക്കു എനിക്ക് മാമന്‍ ഒരു സ്കൂട്ടര്‍ ടയര്‍ കൊണ്ട് തന്നു.. അപ്പോള്‍ ബാക്കി ഉള്ളോര്‍ക്ക്  ഞാനും ബിജൂനെ പോലായി .. ഒരു സൈക്കിള്‍ ഇല്ലേലും അതിനെക്കാള്‍ വലിയ സ്കൂട്ടറിന്റെ ചാട് ആണല്ലോ എന്റെ കയ്യില്‍ എന്നോര്‍ത്ത് എനിക്കും കുറച്ചു ഗമയൊക്കെ അന്ന് വന്നിരുന്നുവോ?   . അച്ഛന്റെ ഒക്കെ വലിയ  റബര്‍ ചെരുപ്പ്  വേഗം തേഞ്ഞു  തീരാന്‍ ആശയോടെ കാത്തിരിക്കുമായിരുന്നു.. അത് കളയുമ്പോള്‍ അതെടുത്തു വെട്ടി  ചാടുണ്ടാക്കി ഉരുട്ടിക്കൊണ്ട്‌ നടക്കും (അതിലും വിജയന്‍ ഞങ്ങളെ കടത്തി വെട്ടി .അവന്‍ ബാറ്ററി കൊടുത്തു ലൈറ്റ് ഉള്ള ചാടുണ്ടാക്കി. അവന്റെ ചാടിന്റെ മുന്നില്‍ ഞങ്ങള്‍ടെതൊക്കെ ഒന്നുമല്ലാതായി.)  .. അപ്പോളും ബിജു ഞങ്ങടെ മുന്നില്‍ സൈക്കിള്‍ ചവിട്ടി ഗമയില്‍ നടക്കും.. 50 പൈസ കൊടുത്താല്‍ കുറച്ചു നേരം അവന്‍ അത് ചവിട്ടാന്‍ തരും .. 50 പൈസക്ക് 5 മുട്ടായി കിട്ടുമ്പോള്‍ ആര്‍ക്കു വേണം അവന്റെ ഒരു സൈക്കിള്‍.. ഞങ്ങള്‍ക്ക് ഇത് തന്നെ ധാരാളം.. പോ പോ.. കീ കീ.. വണ്ടി വരുന്നേ എല്ലാരും മാറിക്കോ.. *
*ഇത് ഞങ്ങടെ സ്വന്തം രാജകീയ വാഹനം ആരുന്നു .. അടക്ക മരത്തിന്റെ പാള പഴുത്തു വീഴുമ്പോള്‍ അതെടുത്തു ഒരാളെ അതില്‍ കേറ്റിയിരുത്തി മറ്റെയാള്‍ വലിച്ചോണ്ട് നടക്കണം.. നിക്കറു കീറാന്‍ വേറെ വഴിയൊന്നും വേണ്ട ഇടയ്ക്കു ചന്തി താഴെയായി പോകും.. ഇടയ്ക്കു സ്പീട് കൂടിയാല്‍ മൂക്കും കുത്തി വീഴാനും അത് മതി.. അപ്പുപ്പന്‍  ഇത് കണ്ടാല്‍ അപ്പോള്‍ ബഹളം തുടങ്ങും .. ആര് കേക്കാന്‍ .. ഒന്ന് വീണാല്‍  ഇപ്പൊ എന്ത് പറ്റും  അല്ലെ? 

*ബിജുവിന്റെ സൈക്കിള്‍ ഇടക്കൊക്കെ സൈക്കിള്‍ ചവിട്ടാനുള്ള കൊതികൊണ്ട്  50 പൈസ കൊടുത്തു വാങ്ങും .. എന്നാലും ചവിട്ടാന്‍ അറിയില്ല. സൈക്കിള്‍ ടയര്‍ ഓടിക്കുന്നത് പോലെ അല്ലല്ലോ ഇത്.. ബാലന്‍സ് വേണം . അവനും സുമേഷും , ജോമോനും  ഒക്കെ കൂടി എന്നെ 4 സൈഡില്‍ നിന്നു പിടിച്ചു കൊണ്ട്  സൈക്കിള്‍ ചവിട്ടാന്‍ പഠിപ്പിക്കാന്‍ തുടങ്ങി.. എവിടെ പഠിക്കാന്‍ അവരുടെ പിടി വിട്ടാല്‍ ഠിം!!(സുമേഷിന്റേം, ജോമോന്റെം അവസ്ഥയും ഇത് തന്നെ. ആകെ ഒരാശ്വാസം അതെ ഉള്ളു ). മാമന്റെ സൈക്കിള്‍ ഉരുട്ടാന്‍ പഠിച്ചു എന്നല്ലാതെ വല്യ പ്രയോജനം ഒന്നും അത് കൊണ്ട് ഉണ്ടായില്ല.. പതിയെ മാമന്റെ സൈക്കിള്‍ ഇടയ്ക്കൂടെ കാലിട്ട് ചവിട്ടാന്‍ പഠിച്ചു. ആദ്യത്തെ പോക്ക് നേരെ അടുത്തുള്ള കൈതക്കാട്ടിലാണ് അവസാനിച്ചത്‌. മുള്ള് കൊണ്ട് വേദന എടുത്തോ അപ്പോള്‍?. അത് സാരമില്ല ആരേലും കണ്ടാലാണ് പ്രശ്നം സൈക്കിള്‍ പിന്നെ തരില്ല.. ഒരു വിധത്തില്‍ സൈക്കിള്‍ പൊക്കി  എണീറ്റ്‌ ചുറ്റും നോക്കി . ഭാഗ്യം രെഞ്ചു  മാത്രമേ അത് കണ്ടുള്ളൂ..  ആരോടും പറയാതിരിക്കാന്‍ അവള്‍ക്കു മുട്ടായി വാങ്ങി കൊടുക്കമെന്നേറ്റു. .അവളതും വാങ്ങി തിന്നുവേം ചെയ്തു. ഈ  കാര്യം എല്ലാരോടും നടന്നു പറയുവേം ചെയ്തു.. അവളാര മോള് !! .. .. *


*അച്ഛന് മാത്രേ വീട്ടില്‍ വാച്ച് ഉണ്ടായിരുന്നുള്ളൂ.. അതും പഴയ HMT (അന്നത്തെ പുലിയാണ്). അത് പോലൊരെണ്ണം എന്നേലും എനിക്കും കിട്ടും എന്ന് പ്രതീക്ഷ അന്നേ ഉണ്ടായിരുന്നു.. ഏതു ഉത്സവത്തിന്‌ പോയാലും പ്ലാസ്റ്റിക്‌ കളിപ്പാട്ടം വാച്ച് കരഞ്ഞു മേടിപ്പിക്കും..  കയ്യില്‍ പേന വെച്ചു നല്ല വണ്ണം വാച്ച് വരയ്ക്കാന്‍ അറിയവുന്നോണ്ട്  ഞാനും ക്ലാസ്സിലെ ഒരു കൊച്ചു ഹീറോ ആയിരുന്നു.. ഓലക്കാല്‍ കൊണ്ട് വാച്ച് ഉണ്ടാക്കി ആദ്യം തന്നത് മാമന്‍ ആണെന്ന് തോന്നുന്നു.. അത് കെട്ടി hmt കിട്ടാത്ത സങ്കടം മറന്നിരുന്നു.. അതുണ്ടാക്കാന്‍ പഠിച്ചിട്ടു ഗമയില്‍ മറ്റുള്ളോര്‍ക്ക് അതുണ്ടാക്കി കൊടുത്തിരുന്നു..*




തല്ക്കാലം നിര്‍ത്താന്‍ തീരുമാനിച്ചു..  എഴുതിയാല്‍ തീരില്ല.. അത്രത്തോളം ഉണ്ട് ..

 ഇത്രയുമൊക്കെ എന്നെ കൊണ്ട് എഴുതാന്‍ തോന്നിപ്പിച്ച  മെയില്‍ അയച്ച പ്രിയ സുഹൃത്തിന് ഞാനീ എഴുതിയതൊക്കെ സമര്‍പ്പിക്കുന്നു..  ( ഓസ്സിനു കിട്ടുന്നതല്ലേ വേണേല്‍ വാങ്ങിച്ചോടാ ഊവ്വേ ,, )





27.7.10

വരത് ലിപി.

വരത് ലിപി.. ചാറ്റ് ലോകത്തിലേക്ക്‌ എന്റെ സ്വന്തം സുഹൃത്ത് വരത്(ഈ പേര് അവന്‍ സ്വന്തമായ് ഇട്ടതാണ്..ഒറിജിനല്‍ പേര് വേറെയാണ് )  തനിക്കു  മാത്രം അവകാശപെട്ട ഒരു ലിപി ഉണ്ടാക്കിയിരിക്കുന്നു..മംഗ്ലീഷ് ആണോ ഇംഗ്ലീഷ് ആണോ മലയാളം ആണോ എന്ന് കണ്ടു പിടിക്കാന്‍ ഒക്കാത്ത ഈ ലിപി ഉപയോഗിച്ചുള്ള ആശയ വിനിമയം(ചാറ്റിങ് ) ലോകത്ത് ഇപ്പൊ ഇവന് മാത്രേ കൈകാര്യം ചെയ്യാന്‍ അറിയാവൂ.. മറ്റുല്ലോര്‍ക്ക് വേണ്ടി ഈ ലിപി പഠിപ്പിക്കുവാന്‍ അവനു ആഗ്രഹമുണ്ട്.. വന്‍ രഹസ്യങ്ങള്‍ കൈമാറാന്‍ ഒക്കെ  ഈ ലിപി ഉപയോഗിക്കാം എന്നാണു അവന്‍ ഇതിന്റെ പ്രത്യേകതയായി പറഞ്ഞിരിക്കുന്നത്.. അത് കൊണ്ട് ഈ ലിപി  തന്ത്ര പ്രധാനമയ പല കാര്യങ്ങള്‍ക്കും ഉപയോഗിക്കാം  . അവന്‍ പണ്ട് sms ഉപയോഗിക്കാന്‍ തുടങ്ങിയ കാലത്ത് കണ്ടു പിടിച്ചതാണ് ഈ ലിപി.. ഇപ്പോള്‍ ചാറ്റ് ലോകത്തേക്ക് അതുമായി കടന്നു വന്നിരിക്കുകയാണ്..  പണം, പ്രശസ്തി, മീഡിയ  തുടങ്ങിയ കാര്യങ്ങളോട് വിരക്തി ആയതിനാലാണ് അവന്‍ ഈ ലിപി  സ്വന്തം കൂട്ടുകാര്‍ക്കിടയില്‍ മാത്രം ഉപയോഗിച്ച് വരുന്നത്..(ആദ്യമൊക്കെ ഞങ്ങള്‍ തല തല്ലി ചിരിക്കുമായിരുന്നു..  ഇപ്പോള്‍ അതിന്റെ ഗൌരവം കണക്കിലെടുത്ത് ചിരിക്കാറില്ല . ഞങ്ങളും  കുറേശെ ഇത് മനസ്സിലാക്കാന്‍ തുടങ്ങി..തല്ലിക്കൊല്ലാന്‍ ഒക്കില്ലല്ലോ കൂടുകാരന്‍ ആയിപ്പോയില്ലേ   ).അനന്ത സാദ്ധ്യതകള്‍ ഉള്ള ഈ ലിപി അവനറിയാതെ ലോകത്തിനു മുന്നില്‍ ഞാന്‍ പരിചയപ്പെടുത്തുകയാണ് .. (അവന്‍ എന്നെ കോല്ലും അതുറപ്പ്‌ )

മുന്നറിയിപ്പ്  :അവനും ആയിട്ടുള്ള ചാറ്റിംഗ്ന്റെ  .. പ്രസക്ത ഭാഗങ്ങള്‍. ഇത് വായിച്ചിട് ഈ ലിപി യെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്നെ അറിയിച്ചാല്‍ മതി കേട്ടോ(എനിക്കെന്റെ ജീവനില്‍ പേടിയുണ്ട്)

വരത് ലിപി.. (ഇപ്പൊ അത് കേട്ടു കേട്ടു കുറച്ചൊക്കെ മനസ്സിലാകാന്‍ തുടങ്ങി .. അത് കൊണ്ട് അവന്‍ ഉദേശിക്കുന്നത് മലയാളത്തില്‍  കൊടുത്തിരിക്കുന്നു)

me: da enthund?
varath:  ok paryda vishmo - ഓക്കേ പറയടാ വിശേഷം 
me: avidenganund?
varath:  eviday thnnuppa  - ഇവിടെ തണുപ്പാണ് 
me: nammalu paavangalu.ee choodathu kidakkunnu  sukhichoda sukhicho .. .. . :)
varath:  io pavmo neeyo  - അയ്യോ പാവമോ നീയോ?
me: nee ippo evida?
 varath:  najan blour - ഞാനിപ്പോ ബംഗ്ലൂരില്‍ ആണ്..
me: pinne parayada.
varath:  parthykaich onnumailda - പ്രത്യെകിച്ചു ഒന്നുമില്ലഡാ ..    
me: naattilenganund?
varath:  aviday mazya  - അവിടെ മഴയാണ്.. 
me: da pillerokke enthu parayunnu? 
varath:  najan fass  -ഇത് ദൈവത്തിനും മാത്രേ അറിയൂ,, അവനോടു ചോദിച്ചിട്ടും രക്ഷയില്ല 
me: ingotu varunnathenthayi?
varath:  tataiyta - അവനും അറിയില്ല 
me: da poyo?
varath:  da fassbookil  kariyam parjtha -ഡാ ഫെസ്ബുകില്‍ കാര്യം പറഞ്ഞതാ.. 
me: pinne paryadaaaa..
varath:  najan kazichu chakum - ഞാന്‍ കഴിച്ചു ചാകും..  
me: naatilellarkkum sukham thanne?
varath:  nattil 3 para - നാട്ടില്‍ 3 പാര എന്നോ മറ്റോ ആണ് .. :)  
me : enthu vada nee paryunne?
varath:  chumma oru rasmo - ചുമ്മാ ഒരു രസം.. 
me: aruninte koode ano?
varath:  nee parayda ladisi adiymo - നീ പറയടാ.. ലേഡീസ് അടിയുമോ? (എന്താന്നു അവനെ അറിയൂ ) 
me: da koppe parayadaaaaaaaaa...
varath:  avna vili pulliyalla - അവന്‍ വല്യ പുള്ളിയല്ലേ..  
me: enthonnaaaa.. 
varath:  chumm -ചുമ്മാ .. 
മി: daa akaryam paray.. 
varath:  neenkai atha avan tholikanpokum -നിനക്കെന്ത അവന്‍ @#$%^&* 
me: avanennganund?
 varath:  no man eppm disetail avni . നോ മാന്‍ !! ഇപ്പൊ ഡീസെന്റാണ് അവന്‍..

(ശോ .. അവന്‍ പോയ്‌ കേട്ടോ അപ്പോളേക്കും .. ഏതായാലും എങ്ങനുണ്ട് സംഭവം ?. അവനു മലയാളോം ഇംഗ്ലീഷും. മന്ഗ്ലിഷും അറിയതോണ്ട് ആവും ഇങ്ങനെ എന്ന് തോന്നിയാല്‍ തികച്ചും യാദ്രിശ്ചികം മാത്രം ..)


. ( ഇടയ്ക്കു കുറെ വിട്ടു പോയിട്ട് ഉണ്ട് അവയൊക്കെ  സെന്‍സര്‍ ചെയ്തിരിക്കുന്നു.. ഇതെങ്ങാനും അവന്‍ അറിഞ്ഞാല്‍ എനിക്ക് കിട്ടുന്ന തെറി ഉള്‍പ്പടെയുള്ള സമ്മാനങ്ങള്‍ ഷെയര്‍  ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ കമെന്റ് വഴി അതറിയിക്കെണ്ടതാകുന്നു..   )

പിന്നറിയിപ്പ്: ഈ ബ്ലോഗ്‌ ഉടന്‍ പിന്‍വലിക്കാന്‍ സാധ്യതയുണ്ട്..കാരണം  ഞാന്‍ മൂലം അവനെ ആരേലും  തട്ടി കൊണ്ട് പോയി ഈ ലിപി പഠിച്ചു ഇതിന്റെ  പേറ്റന്റ്‌ എടുക്കാന്‍ ശ്രമിച്ചാലോ?  അത് കൊണ്ട് വായിക്കുന്നവര്‍ മറ്റുല്ലോര്‍ക്ക് ഇങ്ങനെ ഒരു പുതിയ ചാറ്റിങ് രീതി  ഉണ്ടെന്ന കാര്യം പറഞ്ഞു കൊടുക്കും  എന്ന് വിശ്വസിച്ചു കൊണ്ട് എഴുത്ത്  നിര്‍ത്തുന്നു.. :)

25.7.10

spoken english

ബ്ലോഗ്‌ എഴുത്ത് ആരും വായിക്കാനില്ലെങ്കിലും തകൃതിയായി നടക്കുന്നുണ്ട്.. ശുഭാപ്തി വിശ്വാസം എന്തിനും നല്ലതാണല്ലോ .. എന്നേലും എന്റെ ബ്ലോഗും ആരേലും വായിക്കും എന്ന അത്യാഗ്രഹത്തില്‍  നിന്നു ഒരടി പിന്നോട്ട് പോകാന്‍ എന്റെ മനസ്സു സമ്മതിക്കുന്നില്ല,, അത് കൊണ്ട് ഞാന്‍ എഴുതിക്കൊണ്ടേ ഇരിക്കും.. ഏതായാലും എഴുത്ത് തുടങ്ങി.. ഇനി എല്ലാരേം ഞെട്ടിക്കാന്‍ ഇംഗ്ലീഷില്‍ ഒരു ബ്ലോഗ്‌ എന്നേലും എഴുതണം എന്നായി ആഗ്രഹം.. "അല്പന്‍(മലയാളിയായ) ബ്ലോഗില്‍ അക്കൗണ്ട്‌  ഉണ്ടാക്കിയാല്‍  ഇംഗ്ലീഷിലും ബ്ലോഗ്‌ എഴുതിക്കളയും" .. എന്നൊരു പുതിയ  ചൊല്ല് മലയാള ഭാഷക്ക് സമ്മാനിക്കനെങ്കിലും  അത് കൊണ്ട് ഉപകരമാകുമല്ലോ എന്നോര്‍ത്താണ് ഇങ്ങനൊരു അതിസാഹസം മനസ്സില്‍ മൊട്ടിട്ടത്..(കാര്യമില്ല പാവം മനസ്സേ ഒക്കെ വെറുതെയാണ് )  . hi , how are you , I am fine , what about you , asl please . തുടങ്ങി ചാറ്റ് ചെയ്തു ചെയ്തു പഠിച്ച (ആദ്യം കേട്ടു പകച്ച) അഞ്ചാറു  ഇംഗ്ലീഷ് മാത്രം വശമുള്ള  ഞാന്‍ ഇംഗ്ലീഷില്‍ ബ്ലോഗ്‌ എഴുതാനോ?, നടന്നത് തന്നെ,  ഏതായാലും മനസ്സിന്റെ ആഗ്രഹമല്ലേ എന്നേലും ഞാന്‍ ഒരെണ്ണം ഏഴുതും(അഹങ്കാരം) ..

ഇംഗ്ലീഷ്  എന്ന ഭാഷ  പഠിക്കാന്‍ തുടങ്ങിയപ്പോ  തൊട്ടേ ഒരു ബാലികേറാ  മലയാണ്  .. ഇംഗ്ലീഷ് സാറിനെ കാണുമ്പോള്‍ 4 ലൈന്‍ ബുക്ക്‌ എഴുതിപ്പിക്കാന്‍ വരുന്ന സാറ് വരുന്നു എന്നാണ് ഞങ്ങള്‍ മിടുക്കന്‍ മാരായ  കുട്ടികള്‍ പണ്ട് തൊട്ടേ ക്ലാസ്സില്‍ തമ്മില്‍ പറഞ്ഞിരുന്നത് (ഇംഗ്ലീഷ് പറയാന്‍ പറ്റിയില്ലെങ്കിലും സാറിന്റെ കയ്യില്‍ നിന്നു കിട്ടുന്ന അടിയെ പേടിച്ചു? അതെങ്കിലും   വല്ലപോളും എഴുതിവെച്ചത് കൊണ്ട്  കയ്യക്ഷരമെങ്കിലും മെച്ചപ്പെടാന്‍ സാധിച്ചു ). അത്രയ്ക്ക് ഇംഗ്ലീഷ് പഠിക്കാന്‍ ഇഷ്ടമായിരുന്നു.(ഹിസ്റ്ററി ഇഷ്ട വിഷയമായത് കൊണ്ടായിരിക്കാം  ബ്രിട്ടീഷ്‌ കാരു ഇന്ത്യ യെ അടിമകളാക്കി വെച്ചതിനോടുള്ള എതിര്‍പ്പും ഞങ്ങള്‍ക്കൊക്കെ ഉണ്ടാരുന്നോ ആവോ ? കാണും. സായിപ്പിനോടും സായിപ്പിന്റെ ഭാഷയോടും അന്ന് തൊട്ടേ വെറുപ്പാണ്)    .
പിന്നെ ഓരോ ക്ലാസ്സ്‌ മുന്നോട്ടു പോകുമ്പോളും ഇംഗ്ലീഷ് തന്നെ പ്രശ്നം. (ഇപ്പോളും അത് തന്നെ).. ഒടുവില്‍ പ്ലസ്‌ ടു പഠനം കഴിഞ്ഞു കോളേജില്‍ ചെന്നപ്പോള്‍ തൊട്ടാണ് ഇംഗ്ലീഷ് പഠിക്കാതെ നടന്നതിന്റെ  കുഴപ്പം  ഓരോന്നായി പുറത്തു വന്നു തുടങ്ങിയത്(കോമേഴ്സ് പഠിച്ചു വല്യ ആളാകണമെങ്കില്‍   സായിപ്പിന്റെ ഭാഷയിലെ പഠിക്കാന്‍ പറ്റൂന്നു .. ഗതികേട്..ഹിസ്റ്ററി മറക്കണം ഇംഗ്ലീഷില്‍ മാത്രേ  പഠിക്കാന്‍ പറ്റു) അതോടെ ഹിസ്റ്ററി പഠിച്ചു നേടിയ ദേശസ്നേഹവും ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്നേ  ജനിച്ചു സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ വിഷമവും ഒക്കെ ഒരുമിച്ചു ഉള്ളില്‍ നിന്നു  ശക്തമായി പുറത്തു വന്നു..  ഞങ്ങടെ അപ്പനപ്പുപ്പന്മാരെ  അടിമകള്‍ ആക്കി വെച്ച സായിപ്പേ ചത്താലും നിന്റെ  ഒടുക്കത്തെ  ഇംഗ്ലീഷ് പഠിക്കാന്‍ ഉദ്ദേശമില്ല എന്ന കാരണം കൊണ്ടും  പഠനത്തില്‍ നന്നായി ഉഴപ്പി നടന്നു.ഇങ്ങനെയും ദേശ സ്നേഹം ഉള്ളോര്‍ ഇപ്പോളും ഉണ്ടെന്നു മനസ്സിലായല്ലോ.. അത് കൊണ്ട് ഇന്നേ വരെ ഇംഗ്ലീഷ് ഞാന്‍  എഴുതിയടുതിട്ടില്ലാ. "വന്ദേ മാതരം"..

ഒരു കണക്കിന് ഡിഗ്രി പഠനം പൂര്‍ത്തിയാക്കി. വീട്ടുകാര്‍ക്കും സമധാനം ആയി അത്രേം വണ്ടി കൂലി  എങ്കിലും ലാഭം ആകുമല്ലോ..അത് കഴിഞ്ഞു  കുറെ നാള് കിട്ടാനുള്ള വിഷയങ്ങള്‍  എഴുതിയെടുക്കനെന്ന പേരില്‍  വെറുതെ നടന്നു. ഇതിനിടക്ക്‌ പരസ്പര ബന്ധമില്ലാത്ത കുറെ കോഴ്സ്കള്‍(ഒരാഴ്ചയെങ്കിലും ക്ലാസിനു പോയ്‌)  പഠിച്ചു സമയം കളഞ്ഞു .. എവിടെ പോയാലും ഇംഗ്ലീഷ് വേണം.. അങ്ങനെ ഒടുവില്‍ ഗാന്ധിജിക്ക് മുന്നില്‍ ബ്രിട്ടീഷ്‌ കാര്  അടിയറവു പറഞ്ഞപോലെ ഇംഗ്ലീഷ് ന്റെ മുന്നില്‍ ഞാനും തോറ്റുപോയി.. ദേശസ്നേഹം മനസില്ലാമനസ്സോടെ ആണെങ്കിലും കപ്പലില്‍ കേറ്റി വിട്ടു. രക്ഷപെടണമെങ്കില്‍  എങ്ങനേലും ഇംഗ്ലീഷ് പഠിച്ചേ തീരു എന്നായി.. ഒടുവില്‍  ഇംഗ്ലീഷ് പഠിക്കണം  എന്ന മോഹവുമായി ചെന്ന് കേറിയത്‌  അടുത്തുള്ള spoken english institutil ,, ആവിശ്യം അറിയിച്ചപ്പോള്‍ 2000 rs ദക്ഷിണ വെച്ചിട്ട് കേറിക്കോളാന്‍ പറഞ്ഞു, ജോലിയും കൂലിയുമില്ലതവന്റെ കയ്യില്‍ എന്തുണ്ട് അത് കൊണ്ട്  വീട്ടില്‍ വന്നു പഴേ പോലെ അച്ഛന്റെ കയ്യില്‍ നിന്നും കാശും വാങ്ങി അവടെ കൊണ്ട് കൊടുത്തു.. ക്ലാസിനു ചെന്നപ്പോള്‍ എന്നെ പോലുള്ള ദേശ സ്നേഹികള്‍ ആണ് കൂടുതലും ഗതികെട്ട് പഠിക്കാന്‍ വന്നവരാണ് .. അതില്‍ ഒന്ന് രണ്ടു ദേശസ്നേഹികളെ കൂട്ടിനു കിട്ട്യപ്പോള്‍ അടക്കി വെച്ചിരുന്ന  ദേശ സ്നേഹം വീണ്ടും ഉണര്‍ന്നു.. അതോടെ ഇംഗ്ലീഷ് പഠനം ഠിം!!!(കാരണം വേറെയാണ് .. ഒന്നും അങ്ങോട്ട്‌ തലേല്‍ കേറുന്നില്ല .. കൂടെ പഠിക്കാനിരുന്ന കൊച്ചു പിള്ളേരൊക്കെ ഇംഗ്ലീഷ് പറയാന്‍ തുടങ്ങി .. അഭിമാനിയാണല്ലോ പണ്ടേ.. അത് കൊണ്ട് മാനക്കേട്‌ കൊണ്ട് നിര്‍ത്തിയതാണ്   ) .. വീണ്ടും പതിവ് പോലെ പതിയെ  അവിടെയും പോകാതായി.. 
വീണ്ടും ഓരോ പുതിയ കോഴ്സുകള്‍ക്ക് ചേര്‍ന്നു.. 
ആയിടക്കാണ്‌ വീടിനടുത്തെ ലോഡ്ജില്‍ ഒരു സാറ് താമസം ആക്കിയത്.. എന്നും വൈകിട്ട് കുറച്ചു  ആള്‍ക്കാര് ആ റൂമില്‍  വന്നു പോകുന്നത് കാണുമ്പോള്‍ വെള്ളമടി കമ്പനിയാണെന്ന് ആണ് ആദ്യം കരുതിയത്  .. ഞങ്ങള്‍ കുറെ പേര്‍ ageover ആകുന്നതിനു മുന്‍പെങ്കിലും ഒരു psc ടെസ്റ്റ്‌ എഴുതിയെടുക്കണം(ഒരു 20 വയസ്സ് തൊട്ട്‌ പ്രവാസിയാകുന്നത്  വരെ കുറഞ്ഞത്‌ 25  psc  ടെസ്റ്റ്‌ എങ്കിലും കേരളത്തിന്റെ അങ്ങോളം ഇങ്ങോളം പോയ്‌ എഴുതാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്.അത്രേം വണ്ടിക്കൂലി  പോയത് മിച്ചം. ) എന്ന് തീരുമാനിച്ചു ഒടുവില്‍ വൈകുന്നേരം അതിന് വേണ്ടിയുള്ള കഠിന പഠനം  ആ ലോഡ്ജില്‍ തന്നെ ഒരു ഭാഗത്ത്‌ ഞങ്ങടെ  സുഹൃത്ത് നടത്തുന്ന tution center ന്റെ  ഒരു മുറിയില്‍   ആയിടക്കാണ്‌ ആരംഭിച്ചത് .. അതിന്റെ തൊട്ടടുത്ത റൂമിലാണ് എന്നും വൈകിട്ട് ആള്‍ക്കാര് വരുന്നത്..  ഒടുവില്‍ കാര്യം അറിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കും സന്തോഷം ആയി.. സാറ് ഒരു spoken english institute ലാണ് പഠിപ്പിക്കുന്നത്‌ ..  അവടെ പോകാന്‍ സമയമില്ലാത്തത് കൊണ്ട് സാറിനെ കുറിച്ചറിഞ്ഞു സാറിന്റെ അടുത്ത്  ഇംഗ്ലീഷ് പഠിക്കാന്‍ വരുന്നവരാണ് എന്നും വൈകിട്ട് വരുന്നവര്‍.. അതറിഞ്ഞപ്പോള്‍ തന്നെ ഇംഗ്ലീഷ് പഠിക്കാനുള്ള സുവര്‍ണ്ണാവസരം ഞങ്ങള്‍ക്കും അതും ഇത്രേം  അടുത്ത് എങ്കില്‍ പഠിച്ചിട്ടു തന്നെ കാര്യം .. നേരെ സാറിനെ പോയി കണ്ടു , ക്ലാസിനു വരാനും  പറഞ്ഞു.. അങ്ങനെ ഇംഗ്ലീഷ് സംസാര പഠനം വീണ്ടും ആരംഭിച്ചു..

പഠനം ആരംഭിച്ചു നല്ല ക്ലാസ്സാണ്.. ഇംഗ്ലീഷ് ലെ തറ പറ തൊട്ട്‌ പഠിപ്പിക്കണം ഞങ്ങളെ. സാറ് ജീവിതത്തില്‍ ഇങ്ങനെ    പഠിപ്പിച്ചു കാണില്ല..   അതിനിടക്ക് സാറിനെ കുറിച്ച് തിരക്കി..  പഴേ ആര്‍മി ആണ് കക്ഷി.. വീട്ടിലെ പ്രശ്നങ്ങള്‍ കൊണ്ട് കുറച്ചു നാളായി  വീട്ടുകാരോട് അകന്നു മാറി ഒറ്റക്കാണ് ജീവിതം.. കൂടുതല്‍ ഒന്നും തിരക്കാനും പോയില്ല .. എന്തിനു വെറുതെ വിഷമിപ്പിക്കണം, ഞങ്ങള് വന്നത് അതിനല്ലല്ലോ..

ഒരു 2 ആഴ്ച അങ്ങനെ കടന്നുപോയി.. ഞങ്ങള്‍ വൈകുന്നേരം പതിവ് പോലെ വായിനോക്കാന്‍ ഇരിക്കുന്നതും ഈ ലോഡ്ജിനു മുന്നില്‍ ആണ്..  അവിടെ നോക്കാന്‍ ആയി ഒരു പ്രായമുള്ള ആളിനെ ആണ് ഇരുത്തിയിരിക്കുന്നത്.. ഒരു ദിവസം പതിവ് പോലെ ഞങ്ങള്‍ അവിടിരിക്കുമ്പോള്‍  ഞാങ്ങടടുത്തേക്ക്  പുള്ളിക്കാരന്‍  ഓടി വന്നു സാറിനെ രാവിലെ മുതല്‍ കാണാഞ്ഞിട്ട് ചെന്ന് വിളിച്ചു നോക്കി അനക്കമൊന്നുമില്ല.. എത്ര വിളിച്ചിട്ടും എഴുനെക്കുന്നില്ല  .. വേഗം വരാന്‍ പറഞ്ഞു.. ഞാനും സുഹൃത്തും ഓടി അവിടെത്തി.. നന്നായി ഉറങ്ങുന്ന പോലെ കട്ടിലില്‍ ആള് കിടപ്പുണ്ട്.. സാറിനെ കുറെ വിളിച്ചു.. പെട്ടന്ന് മനസ്സിലായി എന്തോ പറ്റിയെന്നു.. വേഗം pulse  നോക്കി അനക്കമില്ല.. ഇനി ഹാര്‍ട്ട്‌ അറ്റാക്ക്‌ എങ്ങാനും വന്നതാണോ വേഗം ഞാന്‍ നെഞ്ചില്‍ അമര്‍ത്താന്‍ തുടങ്ങി.. വായിലേക്ക് ശ്വാസം കൊടുത്തു.. ഒരനക്കവുമില്ല.. ആള് പോയെന്നു പിടി കിട്ടി.. എല്ലാരും അപ്പോളേക്കും എത്തി.. ആകെ വല്ലാതായി.. ഞങ്ങള്‍ പോലിസ് സ്റ്റേഷനില്‍ പോയി പറഞ്ഞു . അവര് വന്നു.. അപ്പോളേക്കും അവിടുന്ന് ഞങ്ങളോട് മാറിക്കൊളാന്‍ ചിലര് പറഞ്ഞു.. ഒടുവില്‍ പുലി വാലായാലോ. സാറ് പറഞ്ഞതൊക്കെ സത്യമാണോ എന്ന് കൂടി ആര്‍ക്കും അറിയില്ല.. അങ്ങനൊരാള്‍ മരിച്ചു അതും ലോഡ്ജില്  വെച്ചു അവസാനം കണ്ടത് ഞങ്ങളും.. നാട്ടിലെ കാര്യമല്ലേ വാദി  പ്രതിയാകും.. കഷ്ടകാലം ഏതു വഴിയാണ് വരുന്നതെന്നറിയില്ല.. അത് കൊണ്ട് ഞങ്ങള്‍ പിന്നെ വിഷമത്തോടെ ആണെങ്കിലും ഒന്നിനും പോയില്ല..
 ഒടുവില്‍ ആരൊക്കെയോ ബന്ധുക്കള്‍ വന്നു.. ഏറ്റെടുത്തു  ബാക്കിയുള്ള കാര്യങ്ങള്‍ ഒക്കെ നടത്തി.. അസ്വഫാവിക മരണം ആയതു കൊണ്ട് പോസ്റ്റ്‌ മാര്‍ട്ടം ചെയ്തു .. അതിന്റെ റിപ്പോര്‍ട്ട്‌ വന്നപ്പോളാണ്  എനിക്ക് കുറച്ചു  പേടിയുണ്ടായിരുന്നത്‌ മാറിയത്  .. കാരണം ഞാന്‍ ആ നെഞ്ചിലോക്കെ  കുറെ അമര്‍ത്തിയിരുന്നു .പോലിസ് വരും മുന്പ് അവസാനമായി ആ ശരീരത്തില്‍ തൊട്ടതും ഞാനാണ്‌..  അങ്ങനെ വല്ലതും മരിച്ചതെന്നെങ്ങാനും റിപ്പോര്‍ട്ട്‌ വരുമോ എന്ന് പേടിയുണ്ടായിരുന്നു. സ്വാഫാവിക മരണം ആണെന്ന് ഒടുവില്‍ റിപ്പോര്‍ട്ട്‌ വന്നു ..  അതറിഞ്ഞപ്പോള്‍ എനിക്ക് സമാധാനമായി .. .ഞങ്ങള്‍ അവ്ടെത്തുന്നതിനും 6 മണിക്കൂര്‍ മുന്നേ ജീവന്‍ പോയിരുന്നു.. ആ ശരീരത്തിലാണ്  ഞാന്‍ ശ്വാസം കൊടുത്തത്.. ആ നെഞ്ചിലാണ് ഞാന്‍ കൈകൊണ്ടു  അമര്‍ത്തിയത് .. മറ്റെല്ലാ കാര്യങ്ങള്‍ എങ്ങനെയെന്നു അറിയില്ലെങ്കിലും സാറ്  ഭാഗ്യവാനായിരുന്നു .. ലോകത്തിലേക്കും സുഖ മരണമായിരുന്നു സാറിന്റെത്.. ഉറക്കത്തില്‍ ഹാര്‍ട്ട്‌ അറ്റാക്ക്‌ വന്നു ഒന്നുമറിയാതെ പോയി...കിടന്നു നരകിക്കാതെ, ആര്‍ക്കും ഒരു ശല്യമാവാതെ ..... . ഒരാള്‍ സുഖമായി ഉറങ്ങുന്നത് പോലെ കിടന്ന സാറിന്റെ ആ രൂപം  ഒരിക്കലും മനസ്സില്‍ നിന്നു മായില്ല..

അങ്ങനെ എന്റെ  ഇംഗ്ലീഷ് സംസാരിക്കാനുള്ള മോഹം വീണ്ടും ഒരിക്കലും പ്രതീക്ഷിക്കാതെ ഇങ്ങനൊരു ട്രാജെടിയില്‍ അവസാനിച്ചു.. അതില്‍ പിന്നെ ഇംഗ്ലീഷ് പഠിക്കാനുള്ള ശ്രമം തന്നെ ഉപേക്ഷിച്ചു .. ഉള്ള ഇംഗ്ലീഷ് ഒക്കെ മതി.. എന്നുള്ള ധൈര്യമൊക്കെ വന്നു.. ഒടുവില്‍ എങ്ങനെയൊക്കെയോ ഒരു പ്രവാസിയായി..ഇപ്പോള്‍ തട്ടി മുട്ടി ഒക്കെ ഒരു വിധം ഇംഗ്ലീഷ് ഒക്കെ പറയും..(ഗതികെട്ടാല്‍ പുലി ഇംഗ്ലീഷും പറഞ്ഞുപോകും ) ..  ജോലിക്കിടയില്‍ ബ്ലോഗ്‌ എഴുതാനും തുടങ്ങി.. അപ്പോളാണ് ഈ അഹങ്കാരം  എനിക്ക് തോന്നിത്തുടങ്ങിയത്.. "ഇംഗ്ലീഷ് ല്‍ ഒരു ബ്ലോഗ്‌ ".. അത് കൊണ്ട് ഇത് വായിച്ചവര്കൊരു മുന്നറിയിപ്പ്  "എന്റെ വക ഇംഗ്ലീഷ് ബ്ലോഗ്‌ അറിയാതെങ്ങാനും സമീപ ഭാവിയില്‍ വായിച്ചു പോയാല്‍ തീര്‍ത്തും സ്വഫാവികം ആയിരിക്കും"

തല്‍ക്കാലം  നിര്‍ത്തിയേക്കാം അല്ലെ?


   




19.7.10

.അടുത്ത ബെല്ലിനു ബാലെ..

അങ്ങനെ അമ്പലത്തിലെ ഉത്സവം അടുക്കാറായി.. പൊതുയോഗം കൂടി ആണ് ഉത്സവ കമിറ്റിയെയും ഉത്സവത്തിന്‌ എന്തൊക്കെ കലാപരിപാടികള്‍ നടത്തണം എന്നുമൊക്കെ തീരുമാനിക്കുന്നത്‌..ഞാനും ഉത്സവ കമ്മിറ്റിയിലുണ്ട്.. കുറച്ചു നാള് മുടങ്ങി കിടന്നിരുന്ന ഉത്സവം വീണ്ടും നടത്തി തുടങ്ങിയത് ഞങ്ങള് കുറെ ചെറുപ്പക്കാര്‍ ചേര്‍ന്നാണ്..നാട്ടുകാരുടെ സഹായത്തോടെ ഞങ്ങള്‍ ഏറ്റെടുത്തു നടത്തിയ ഉത്സവം ഗംഭീരം ആയി നടന്നതിനു   ശേഷമാണു  അമ്പലം കോടതി വിധിയില്‍ ഉപധികളോട് കൂടി നാട്ടുകാര്‍ക്ക്  വിട്ടു കൊടുത്തത്.. അതിന് ശേഷം തിരഞ്ഞെടുത്ത പുതിയ  ഭരണ സമിതിയുടെ  കീഴില്‍ നടക്കുന്ന ആദ്യത്തെ ഉത്സവമാണ്.. അത് ഏതു വിധത്തിലും ഭംഗിയാക്കണം.. അമ്പലത്തിനുള്ളിലെ പൂജകള്‍ക്കും മറ്റുമായി തന്നെ നല്ലൊരു തുക വേണ്ടി വരും.പിന്നെ കലാപരിപാടികള്‍ ഇല്ലാതെ എന്തുല്സവം (ഞങ്ങള്‍ക്ക് അലമ്പാനും). ഒക്കെ നാട്ടുകാരില്‍ നിന്നു പിരിചെടുക്കണം.. കഷ്ടപ്പാടാണ് മറ്റുള്ള കാര്യങ്ങള്‍  ഒക്കെ മാറ്റി വെച്ചു ഇറങ്ങി തിരിക്കണം.. ഒരു നല്ല  കാര്യത്തിനായി അതൊക്കെ മാറ്റി വെക്കാന്‍ ഞങ്ങള്‍ ഒരുക്കവുമാണ്.. ആദ്യമായി നടത്തുന്നതായത് കൊണ്ട്  അമ്പലത്തിന്റെ അകത്തെ കാര്യങ്ങള്‍ക്കു ഏതായാലും ചെലവ് കുറക്കാന്‍ പറ്റില്ല , മറ്റു കാര്യങ്ങള്‍ക്കും രാത്രി പരിപാടികള്‍ക്കും ഉള്ള  ചെലവ് വളരെ കുറക്കണം എന്ന്  ഒടുവില്‍ തീരുമാനമായി. . ഞങ്ങള്‍ പിള്ളേര്‍ക്കെല്ലാം ഗാനമേളയോ മിമിക്സ് പരെടോ ഒക്കെ നടത്തണം എന്നാണ് ആഗ്രഹം.എങ്കിലേ  നാലാള് വന്നു ഉത്സവത്തിന്‌ ഒരു കൊഴുപ്പോക്കെ വരൂ...  . ഗാനമേളയാണ് കൂടുതല്‍ താല്‍പ്പര്യം (ഞങ്ങള്‍ക്കും ഒന്ന് അറ്മാധിക്കാമല്ലോ..ഞങ്ങടെ തപ്പാം കൂത്ത്  ഡാന്‍സ് നാടുകരെ കാണിക്കാന്‍ കിട്ടുന്ന അവസരമാണ്.. )പക്ഷെ ചെലവ് കൂടുതലാണ്.. അത്രേം കാശ് കിട്ടാന്‍ അത്രേം കൂടി പാട് ഞങ്ങള് തന്നെ പെടേണ്ടി വരും.. പക്ഷെ നാട്ടുകാര് നടത്തുന്ന ഉത്സവമല്ലെ ഒന്നിനും കുറവ് വരുത്താനും പറ്റില്ല.. കാശ് തന്നെ പ്രധാന വിഷയം.. പക്ഷെ ഞങ്ങള്‍ക്ക് ഗാനമേളയും വേണം..കുറെ വാശി പിടിച്ചു നോക്കി.. പക്ഷെ പ്രായമുല്ലോര്‍ക്ക് ചിലവിന്റെ കാര്യം ഓര്‍ത്തിട്ടു പേടിയാണ്.. എങ്കില്‍ നീയൊക്കെ ഒക്കെ നോക്കേണ്ടി വരുമെന്ന് പറഞ്ഞപ്പോള്‍ ഞങ്ങളും ഒതുങ്ങി.. കാരണം  കാശിന്റെ കാര്യമാ നാട്ടുകാരുടെ കയ്യിലാ അത് ..എത്ര വീതം  കിട്ടുമെന്ന് ഒക്കെ തീര്‍ന്നാലേ അറിയാന്‍ പറ്റു..പക്ഷെ ഗാനമേള ക്കാര് വരുമ്പോ അവരോടിത് പറയാന്‍ പറ്റുമോ.. ( കാശ്  നാട്ടുകാര് തന്നില്ലെന്നു  ) അവരാനെ കാശ് കയ്യില്‍ കിട്ടിയിട്ടേ  തട്ടില്‍ കയറൂ.. ( പരിപാടി കുളമായാല്‍ അവര്‍ക്കിട്ടു  കിട്ടും അല്ലാതെ കാശ്  കിട്ടില്ലാന്നു ഉറപ്പല്ലേ ,, അതുകൊണ്ടാവും ഇങ്ങനെ ചെയ്യുന്നത് )  അത് കാരണം  ഗാനമേള നടന്നില്ലേല്‍ നാട്ടുകാരുടെ വക ഞങ്ങള്‍ക്കും കിട്ടും.(കാരണം നോടിസില്‍ ഗാനമേള എന്ന് വെണ്ടയ്ക്ക അക്ഷരത്തില്‍ അടിച്ചിട്ടാണ്  പിരിവിനു പോകുന്നത്.. അപ്പൊ ഒരു രൂപ തന്നവനും ചോദിക്കാം .. വേണേല്‍ ഞങ്ങള്‍ക്കിട്ടു ഒന്ന് തന്നാലും നിന്നു കൊള്ളേണ്ടി  വരും )  .അതൊക്കെ മനസ്സില്‍ ഓര്‍ത്തു ഞങ്ങള്‍ ഒടുവില്‍ ശാന്തരായി..


അപ്പോളാണ് അടുത്ത ചോദ്യം പിന്നെന്തു നടത്തും.. ഹരികഥ. വില്ലടിച്ചാന്‍ പാട്ട്, കഥാപ്രസംഗം.. ബാലെ, നാടകം.. എന്തും ആകാം .. ഞങ്ങള്‍ നടത്തിയ ഉത്സവത്തിന്റെ നാടകം മൊത്തം കാണേണ്ടി വന്ന ഒരേ ഒരാള്‍  കര്‍ട്ടന്‍ വലിക്കാന്‍ ഇരുന്നവന്‍ ആയിരിക്കും ..  .. അത്രയ്ക്ക്  ഗംഭീരമായിരുന്നു.. ചെലവ് ചുരുക്കലിന്റെ ഭാഗമായി ഏറ്റോം റേറ്റ് താഴ്ന്നു കിട്ടിയ നാടകം ആണ് അന്ന് ബുക്ക്‌ ചെയ്തത്.. അത് വന്‍വിജയം ആയതു കാരണം നാടകത്തോട് ആര്‍ക്കും ഒരു താല്‍പ്പര്യമില്ല.. റേറ്റ് കുറഞ്ഞാല്‍ അവര് കാണാന്‍ വരുന്ന ആളിനെയും ഇന്റെര്‍വലിനു മുന്പ് കുറയ്ക്കുമെന്ന് പിന്നീടാണ്‌  മനസ്സിലായത്‌.. ഇന്റെര്‍വല്‍ ആയപ്പോളേക്കും പിറ്റേന്ന്  പ്രത്യേകിച്ച് പണിയോന്നുമില്ലതോറും ഒറ്റയ്ക്ക് പരിപാടി കാണാന്‍ വന്നോണ്ട് ഉറങ്ങിപ്പോയത് കാരണം എല്ലാരും എണീറ്റപ്പോള്‍ അറിയാതെ  അവിടെ കിടന്നുങ്ങിയവരും.. പിന്നെ ഉത്സവ ഭാരവാഹികളായ ഞങ്ങളെ പോലുല്ലോറും (ഞാന്‍ കണ്ടില്ല ഉറങ്ങാനുള്ള ഭാഗ്യം എനിക്കുമുണ്ടായി) മാത്രമേ ഉണ്ടായിരുന്നുള്ളൂ.. നാടകം തീര്‍ന്നപ്പോള്‍ അഭിനയിച്ചവരുടെ കണ്ണ് നിറഞ്ഞു പോയിക്കാണും.. അത്രേം പേര് ആദ്യമായിട്ടായിരിക്കും  ആ നാടകം തീരും വരെ ഇരുന്നു കാണുന്നത്.. അത് കൊണ്ട് നാടകം ആര്‍ക്കും വേണ്ട..   പിന്നെ ഉള്ളത് ഹരികയും വില്ലടിച്ചാന്‍ പാട്ടും ,കഥാ പ്രസംഗവും പിന്നെ ബാലെയും ആണ്.. ആദ്യത്തെ മൂന്നും  നടത്തിയാല്‍ ആരും വരില്ലെന്നുപ്പല്ലേ..നാട്ടിലുള്ള 10 ഭക്തകള്‍ എങ്കിലും  കാണാന്‍ വരും   അത് കൊണ്ട്  ഒടുവില്‍ ബാലെ മതി എന്ന് എല്ലാവരും കൂടി തീരുമാനിച്ചു..


മനസ്സില്ല മനസ്സോടെ ആണെങ്കിലും ഞങ്ങള്‍ക്കും അത് അന്ഗീകരിക്കേണ്ടി വന്നു.. ബാലയാകുമ്പോള്‍ കുറെ കൊമെഡി  ഉണ്ടാകും അത് കണ്ടു സമാധാനിക്കാം എന്ന് ഒടുവില്‍ തീരുമാനിച്ചു.. അഭിനയിക്കാന്‍ ആള്‍ക്കാര് കുറവാരിക്കും.മെയിന്‍ നടനും നിര്‍മാതാവും ഒരാള്‍ ആയിരിക്കും അത് കൊണ്ട് അയാളാണ് രാമനും കൃഷണനും ഒക്കെ ..  
ആകെ 2  പെണ്ണുങ്ങളെ കാണു കുറഞ്ഞത്‌ 40 വയസ്സ് കാണും.. പുരാണ കഥകള്‍ ആണല്ലോ മിക്കതും .. അതിലെ രാജകുമാരിയും യക്ഷിയും തൊഴിയും മറ്റുള്ള പെണ്‍ വേഷങ്ങള്‍ ഒക്കെയും ഈ 2 പേരായിരിക്കും ചെയ്യുന്നത്.അവരാണ് ശെരിക്കും കഷ്ടപ്പെടുന്നത്.. . പിന്നെ overacting ആണ് മൊത്തം.. മൊത്തത്തില്‍ ചിരിക്കാന്‍ ഒരു പാട് വകയുണ്ടാകും,, (നമുക്ക് ചിരിക്കാം അവരനുഫവിക്കുന്ന കഷ്ടപാട് മറ്റാര്‍ക്കും ഉണ്ടാവില്ല..വയറ്റി പിഴപിനു വേണ്ടി കേട്ടിയടുന്നതാണല്ലോ ..) പിന്നെ രാമനേം കൃഷ്ണനെയും ,രാവണനെയും , കംസനെയും ഒക്കെ അടുത്ത് കാണാം..നല്ല കാര്യമാണ്.. പക്ഷെ ഗാനമേള കഴിഞ്ഞേ ബാകി എന്തും ഉള്ളൂ  .. അതാകുമ്പോ ഡാന്‍സ് ,പാട്ട് .(ഇടയ്ക്കു  അടി. ഇടി. അവയൊക്കെ കഴിഞ്ഞു  കുത്ത് .കൊലപാതകം വരെ നടക്കാം ..അടുത്തൊക്കെ അത് നടന്നിട്ടുമുണ്ട്) ഒക്കെആയി  ഉത്സവം ഗംഭീരമാകും.. 


അങ്ങനെ ഉത്സവ ദിവസം എത്തിച്ചേര്‍ന്നു..വിശേഷാല്‍  പൂജകളും, എഴുന്നുള്ളത്തും,കെട്ടുകാഴ്ചകളും ,ഒക്കെയായ് ഇത് വരെ കാണാത്ത വിധം ഉത്സവം ഗംഭീരമായി.. എല്ലാര്‍ക്കും സന്തോഷം.. ഒരു കുഴപ്പവുമില്ലാതെ ഒക്കെ ഭംഗിയായി നടന്നു.. ഇനി രാത്രി പരിപാടികള്‍ കൂടി ഭംഗിയായി നടന്നാല്‍ ആ കൊല്ലം ഉത്സവം കെങ്കേമം ആകും.. .


.ആദ്യം സംഗീത  കച്ചേരി ആണ്,, അത് കേട്ടുറങ്ങാന്‍ നല്ല സുഖമാണ്.എനിക്ക് അത്രയ്ക്ക് സംഗീത ബോധമുണ്ട് . (അല്ലെങ്കില്‍ തന്നെ ഉത്സവത്തിന്‌ രാത്രി പരിപാടികാണന്‍ ഞാന്‍ എങ്ങും ഒറ്റയ്ക്ക് പോവാറില്ല. കാരണം എത്ര ശ്രമിച്ചാലും എനിക്കുറക്കം വരാതിരിക്കില്ല.. . പൊതുവേ ഉറക്കം കുറവാണെങ്കിലും ഉത്സവപ്പമ്പ് കണ്ടാല്‍ അപ്പൊ ഉറക്കം വരും .. ആ ബഹളതിനിടക്കും ഞാന്‍ സുഖമായി കിടന്നുറങ്ങും,, അതിന്റെ സുഖം ഒന്ന് വേറെ തന്നെ .. അപ്പോള്‍ മെത്തയും വേണ്ട തലയിണയും വേണ്ട.. വെറും നിലത്ത്  ചുരുണ്ട് കൂടി കിടന്നു സുഖമായി ഉറങ്ങും.. വിളിച്ചുണര്‍ത്താന്‍ ആള് വേണ്ടേ അല്ലെങ്കില്‍ രാവിലെ വരെ അവടെ കിടന്നുറങ്ങും.. അങ്ങെനെ സംഭാവിചിട്ടുമുണ്ട്.. കാരണം കൂടെ വന്നവരും ഉറങ്ങിപ്പോയ്.രാവിലെ  എല്ലാരും എണീറ്റ്‌ പോന്നിട്ടുമുണ്ട്.. . ഇതൊക്കെ കൊണ്ടാണ് ഒറ്റയ്ക്ക് പോവാത്തത്‌ )


അന്നും സംഗീത കച്ചേരി കേള്‍ക്കാന്‍ ഏതായാലും  ഞങ്ങളും പോകണം  നമ്മുടെ ഉത്സവമല്ലെ എന്തായാലും കാണണം .. ബാലെ ആയോണ്ട് ആള്‍ക്കാര് വളരെ കുറവാണ്.. പിന്നെ കൃഷ്ണെനേം രാമനേം ഒക്കെ കാണാന്‍ കുറെ പെണ്ണുങ്ങള് വരും .. അവര് ഇഷ്ട ദൈവങ്ങളെ നേരില്‍ കണ്ടു തൊഴുതു പുണ്യം നേടാന്‍ വരുന്നവരാണ്..
അവരാണ് നൃത്ത നാടകങ്ങളുടെ ആരാധകര്‍ പ്രധാനമായും ..തീരും വരെ അവടെ ഇരിക്കുവേം ചെയ്യും.. പക്ഷെ അന്ന് അവരും കുറവായിരുന്നു.. ഞങ്ങള്‍ പിള്ളേര് മൊത്തം സ്റെജിനു  മുന്നില്‍  ഇടം പിടിച്ചിട്ടുണ്ട്.. ആള്‍കാര് അധികം  ഇല്ലാത്തോണ്ട്   ഇരുന്നും കിടന്നുമോക്കെയാണ് കാണുന്നത്.. ബാലെ ക്കാര് എത്തിയട്ടുമില്ല.. ഞങ്ങള്‍ക്കണേല്‍ അതിന്റെ സന്തോഷവും ഉണ്ട്.. അത് കൊണ്ട് കച്ചേരി തീര്‍ന്നപ്പോഴേക്കും ഞാനൊക്കെ ഉറക്കമായി..  കുറച്ചു പേര്‍ അപ്പോളും ബാലെ കാണാന്‍ ഇരിപ്പുണ്ട്..


ഞാന്‍ നല്ല ഉറക്കമായി.. ഇടയ്ക്കു നടന്നതൊന്നും അതുകൊണ്ട് ഓര്‍മയുമില്ല.. നല്ല ഉറക്കത്തിനിടയില്‍ എപ്പോളോ   എന്തോ സൌണ്ട് കേട്ടു ഞാന്‍ ഞെട്ടി എണീറ്റ്‌.. പെട്ടന്ന് പരിസരബോധം ഉണ്ടായില്ല.. അപ്പോള്‍ സ്റ്റേജില്‍ ആരോ അട്ടഹസിക്കുന്നു..
ഹോ ബാലെ തുടങ്ങി അല്ലെ .. പെട്ടന്ന് കണ്ണ് തിരുമ്മി എണീറ്റു.. ചുറ്റും നോക്കി.. ചിരിയടക്കാന്‍ കഴിഞ്ഞില്ല..കാണാന്‍ വന്നവരില്‍ ഭൂരി ഭാഗവും എണീറ്റു പോയ്‌.. ഒരു പത്തു മുപ്പതു പേര് സ്റെജിന്റെ  മുന്നില്‍ കിടന്നുറങ്ങുന്നുണ്ട്‌.. ചുരുക്കം പറഞ്ഞാല്‍ ഉള്ളവര് മുക്കാലും ഉറക്കമാണ്.. സ്റെജിലുല്ലൊരു ബാക്കി വിരളിലെന്നാവന്നര്‍ക്ക് മുന്നിലാണ് അഭിനയിച്ചു തകര്‍ക്കുന്നത്.. അതും തികച്ചു 10 പേര് കാണില്ല .. . അവരുടെ ഗതികെടോര്‍ക്കുമ്പോ ചിരിക്കാതിരിക്കാനും കഴിഞ്ഞില്ല..  തൊട്ട് മുന്നില്‍ ആള്‍ക്കാര് കടപ്പുറത്ത് മത്തി ഉണക്കാന്‍ ഇട്ടപോലെ കിടന്നുറങ്ങുന്നത്  കണ്ടിട്ടുള്ള അവരുടെ അഭിനയം(പെടാപ്പാട്) കണ്ടിട്ട്( കാരണം അവര്‍ക്കാണ് സത്യത്തില്‍ ഓസ്കാര്‍ നല്‍കേണ്ടത്.. അത്രയ്ക്ക് തൊലിക്കട്ടി വേണം.അപ്പോള്‍ അഭിനയം വരാന്‍ . ) ഞാന്‍ പിന്നെ ബാക്കിയുള്ള ഭാഗം എങ്കിലും കാണാന്‍ ഇരുന്നപ്പോളെക്കും കര്‍ട്ടന്‍ വീണു കഴിഞ്ഞിരുന്നു.. 


അവസാനം കൂടെ കിടന്നുറങ്ങിയ എല്ലാരേം വിളിച്ചുണര്‍ത്തി ആ വര്‍ഷത്തെ ഉത്സവപരിപടികള്‍ ഗംഭീരമായ് അവസാനിപ്പിച്ച സന്തോഷത്തില്‍ വീട്ടിലേക്ക്  പൊയീ.. 


വായിക്കേണ്ടി വന്നവരെ ഓര്‍ത്തു നിര്‍ത്തിയേക്കാം  അല്ലെ? അതാ നല്ലത് .. .




  

17.7.10

ഇന്ത്യയും ഫുട്ബോള്‍ വേള്‍ഡ് കപ്പും (ആശയും നിരാശയും:

പതിവ്  പോലെ  രാവിലെ ഓഫീസിലെത്തി .. ആദ്യ പണി ഓണ്‍ലൈന്‍ ആയി ഇരിക്കുക എന്നതാണ്..  പിന്നെ എനിക്ക് വന്ന  മെയില്‍ ഒക്കെ നോക്കലാണ്  .. നാട്ടീന്നു വന്നെ പിന്നെ ഇത് തന്നെ പണി(അപ്പോള്‍ അതിന് മുന്‍പോ എന്ന് ചോദിക്കരുത്.. അതിനെ പറ്റി പറയാന്‍ ഒരു പാടുണ്ട്.. ) .. ഏതായാലും കൂട്ടത്തില്‍ ഒരു  മെയില്‍ വായിച്ചു തുടങ്ങിയപ്പോള്‍  ഞാന്‍ ആദ്യം ഞെട്ടിപ്പോയി.. .
Breaking news:

German Paul neerali marichu..!!!.. (അയ്യോ ...പാവം  അതിനെന്തു പറ്റി..)
ദക്ഷിണ ആഫ്രിക്കയില്‍ നടന്ന ലോകകപ്പ് വിജയിച്ച സ്പെയിനെക്കാളും goldenboot കിട്ടിയ തോമസ്‌ മുളെര്‍   goldenball    കിട്ടിയ ഫോര്‍ലാന്‍ എന്നിവരെ മറന്നാലും    നമ്മള്‍ ആരും ഒരിക്കലും മറക്കാനാവാത്ത താരം അല്ഫുത  പ്രവചനങ്ങള്‍  നടത്തി      ലോകമെങ്ങും  സുപ്പര്താരം ആയ പോള്‍ എന്ന നീരാളിയെ  ആയിരുന്നല്ലോ.. അവന്റെ പ്രവചനങ്ങള്‍ ഒക്കെ കിറു ക്രിത്യമായിരുന്നല്ലോ.. ലോകം മൊത്തം  കാത്തിരുന്നത് അത് തെറ്റുമോ എന്നറിയാനയിരുന്നല്ലോ..എന്റെ സ്വന്തം ടീമായിരുന്ന  അര്‍ജെന്റിനക്കാരും അവരെ തോല്‍പ്പിച്ചപ്പോള്‍ അവനെ പൊക്കി പറയുകയും  സ്പയിനോട് തോല്‍ക്കേണ്ടി വന്നപ്പോള്‍  ജെര്‍മനിക്കാരും ഒരു പോലെ വെരുത്തത്  അവനെ ആയിരുന്നല്ലോ.. ഈ ഞാനും അവനെതിരായിരുന്നു.. ഞാന്‍ കൂടെ നിന്ന ടീം മൊത്തം തോറ്റു. ഒക്കെ അവന്റെ ഒരു ഒടുക്കത്തെ പ്രവചനം കാരണം കൊണ്ടാണെന്ന് ഒടുവില്‍ ഫൈനല്‍ കഴിഞ്ഞപ്പോള്‍  ഞാനും വിശ്വസിച്ചു പോയി.. .. തോറ്റവര് മൊത്തം അവനെ തട്ടുമെന്നു പറഞ്ഞു  മുറവിളി  കൂട്ടിയത്  കൊണ്ടും  അതിന്റെ ജീവന് തന്നെ ഭീഷണിയായത് കൊണ്ടും അവനെ കൊണ്ടുള്ള പ്രവചനം അവസാനിപ്പിക്കാന്‍   അവന്റെ  ഉടമകള്‍  തീരുമാനിച്ചെന്നും വാര്‍ത്തയുണ്ട് .. അതറിഞ്ഞപ്പോള്‍ തൊട്ടാണ് അവനോടു ഒരു ആരാധന ഒക്കെ തോന്നിയത്.. പാവം ജീവി ഒക്കെ പ്രവചിച്ചു ഒടുവില്‍ സ്വന്തം വിധി ഇങ്ങനെ ആകുമെന്ന് മുന്‍കൂട്ടി അറിയാന്‍ അതിന് കഴിഞ്ഞില്ലല്ലോ  എന്നും ഞാന്‍ വിചാരിച്ചു..അര്‍ജെന്റിനക്കാരോ ജെര്‍മനിക്കാരോ ഇനി കൊന്നതാകും എന്നും ചിന്തിച്ചു പോയ്‌..
കാരണം അറിയാനുള്ള ആകാംഷയില്‍  താഴേക്ക്‌ നോക്കുന്നതിനിടക്കാന് ഞാന്‍ ഇത്രേം ചിന്തിച്ചത്..എന്നാല്‍ കാരണം  വായിച്ചു ഞാന്‍ തട്ടിപോകുമോ  എന്നായി.. കാരണം ചിരിച്ചു ചിരിച്ചു ഞാന്‍ ഒരു പരുവമായി .. 
"  India eppol world cup edukkum ennu chodichappol chirichu chirichu swasam muttiyanu neerali marichadhu.. ഇതാണ് കാരണം.. :)ആര്‍ക്കായാലും സ്വഫവികമായും ചിരിച്ചു ശ്വാസം മുട്ടല്‍ ഉണ്ടയില്ലേന്കിലെ അല്ഫുതമുള്ളൂ  .. "
ഏതോ വിരുതന്‍ ഒപ്പിച്ച പണിയാണ്  ഏതായാലും ആ സുഹൃത്തിന്റെ നര്‍മ ബോധം അപാരം തന്നെ.. ഈ ചോദ്യം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്റെ തലപ്പത്തിരിക്കുന്ന ആരോടേലും ചോദിച്ചാല്‍ അവരും ചിരിച്ചു ചിരിച്ചു തട്ടി പോയേക്കാം(ആരുമില്ലേ ഇതൊക്കെ ഒന്ന് ചോദിയ്ക്കാന്‍ അങ്ങനേലും ഒരു ഉപകാരം ആയേനേം .ഫൂടബാളില്‍  എത്ര റണ്‍സ്(ഗോള്‍ എന്നൊക്കെ കേട്ടിട്ടുണ്ടാവാന്‍ ചാന്‍സ് കുറവാണ്)  എടുത്താല്‍ ജയിക്കുമെന്ന് പോലും അറിയാത്ത മണ്ടന്‍മാര്‍ ആണല്ലോ എപ്പോളും തലപ്പതുണ്ടാവുന്നത്.. സച്ചിനൊക്കെ ഫുട്ബോളില്‍ വരാതെ ഈ ക്രിക്കറ്റ്‌ കളിയ്ക്കാന്‍ പോയിട്ടല്ലേ.ഇന്ത്യയില്‍ ഫുട്ബാള്‍ വളരാത്തത് . എന്ന് വിളിച്ചു പറയാനും മടിയില്ലത്തോര്‍ ആണല്ലോ അവിടെ ഇരിക്കുന്ന കിളവന്മാര് മൊത്തം..   . ) .. പിന്നാണ് പാവം പോള്‍.. 100 കോടി ഇന്ത്യ ക്കാരുടെയും സ്വപ്നമാണെന്ന് പറയുന്നില്ല (ക്രിക്കറ്റ്‌ മാത്രമേ ഈ ലോകത്ത് കളിയായിടുള്ളൂ എന്ന് വിചാരിക്കുന്നവരും ഇവ്ടെയുണ്ടല്ലോ.. അവരെ മാറ്റി നിര്‍ത്തി കൊണ്ടല്ലേ പറയാന്‍ പറ്റൂ..) എങ്കിലും കാല്‍പന്തു കളിയെ ലോകകപ്പ് ആകുംബോഴെങ്കിലും സ്നേഹിക്കുന്നോരുടെ മനസ്സില്‍ എപ്പോളും ഉണ്ടാകുന്ന ഒരു ചോദ്യമുണ്ടാവും.." നമ്മുടെ ഇന്ത്യ ഇനി എന്നാണാവോ?" പിന്നെ ഒരു നെടുവീര്‍പും .. മറ്റുള്ള രാജ്യക്കാര്‍ക്ക് വേണ്ടി എത്ര എന്ന് വെച്ചാണ് കയ്യടിക്കുന്നത്  ..  കാരണം ബ്രസീലിലേയും  അര്‍ജെന്റിനയിലെയും മൊത്ത ജനസംഖ്യയുടെ  അത്രയും ആരാധകര്‍ ആ രണ്ടു ടീമിനും ഇന്ത്യയില്‍ ഉണ്ടാകുമെന്ന്  തോന്നുന്നു.. ഈ ലോക കപ്പ്‌ കളിച്ച എല്ലാ ടീമിലെയും കൂടി ജനസംഖ്യ കൂടിയാലും നമ്മുടെതിനടുതെങ്ങനും എത്തുമോ ആവൊ? 100 കോടി ജനങ്ങള്‍ ഉണ്ടായിട്ടും ലോകകപ്പിലേക്ക് കളിക്കാനരിയാവുന്ന 11 പേരെ എടുക്കാനില്ലെന്നു വെച്ചാല്‍ എന്താ ചെയ്ക.. ഇന്ത്യ യിലെ ഫുട്ബോളിനെ കുറിച്ച് ഇടക്കൊക്കെ ഫിഫ റാങ്കിംഗ് നടത്തുമ്പോള്‍ മാത്രം കാണാറുണ്ട്..  ഇന്ത്യുടെ സ്ഥാനം അതില്‍ എപ്പോളും മുകളിലേക്കാണ് ഇപ്പൊ 160 ആണെന്ന് തോന്നുന്നു..ഓരോ പ്രാവിശ്യോം കുതിച്ചുയുന്നതില്‍ മാത്രം നല്ല  പുരോഗതിയുണ്ട് ..ഇനി ഇന്ത്യ ലോകകപ്പു കളിക്കുവാനെങ്കിലോ.. ആലോചിക്കുമ്പോള്‍ കുറെ വഴികള്‍ കാണുന്നുണ്ട്..


ഇതിലേതെങ്കിലും വഴികള്‍ ഇത് വായിക്കുന്നോരുടെ മനസ്സില്‍ തോന്നിയട്ടുന്ടെങ്കില്‍ പറയണം കേട്ടോ.. (കമന്റ് ഇട്ടാ മതി) 


1  ) ബാക്കിയുള്ള രാജ്യങ്ങളിലൊക്കെ വല്ല വെള്ളപ്പോക്കാമോ, ഭൂകമ്പമോ . സുനാമിയോ മറ്റോ വന്നു കളി നടത്താന്‍ പറ്റാതെ .. ഒടുവില്‍ ഇന്ത്യയില്‍ വെച്ചു നടത്തിയേക്കാം എന്ന് ഫിഫ തീരുമാനിക്കണം..എന്തായാലും ആതിഥേയ രാജ്യം കളിക്കാതെ പറ്റില്ലല്ലോ.. 
2 )130 വരെ  റാങ്ക് ലിസ്റ്റിലുള്ള രാജ്യങ്ങള്‍  വേള്‍ഡ് കപ്പ്‌ ബഹിഷ്കരിക്കുക.(32 ടീമുകള്‍ വേണമല്ലോ അപ്പൊ 160 ഉള്ള ഇന്ത്യയും കളിച്ചേക്കും ) . അപ്പോള്‍ അവരോടുള്ള വാശിക്ക് ഫിഫ ബാക്കിയുള്ള രാജ്യങ്ങളെ വെച്ചു നടത്തിയാലോ? (അതിലും കാര്യമുണ്ടാവില്ല അന്ന് റാങ്കിങ്ങില്‍ തന്നെ ഇന്ത്യ ഉണ്ടാകുമോ ആവൊ ) ..ഉണ്ടാകുമെന്കിലെ കാര്യമാ.. :)
3 ) യോഗ്യത നിര്‍ണയം ഒഴിവാക്കി കുലുക്കി കുത്ത് നടത്തുക.. ഭാഗ്യമുണ്ടെങ്കില്‍ നമ്മുടെ നമ്പറും വന്നാലോ?
4 ) ജനസംഖ്യ അടിസ്ഥാനത്തില്‍ ടീമുകളെ തിരഞ്ഞെടുക്കാന്‍ ഫിഫ തീരുമാനിക്കുക ..എങ്കില്‍ നമമള്‍ എല്ലാ ലോകകപ്പും  കളിക്കും. ഉറപ്പല്ലേ.. 
5 ) ഇന്ത്യ കളിക്കാതെ ഞങ്ങളും കളിക്കില്ലെന്ന് യോഗ്യത നേടിയ ടീമുകള്‍ ഒന്നടങ്കംഒരു നിവേദനം ഫിഫയ്ക്ക്‌ സമര്‍പ്പിക്കുക .. ഇത് കേട്ടു ഫിഫയുടെ മനസ്സലിഞ്ഞു എങ്കിലും ഒടുവില്‍ കളിപ്പിചാലോ( എത്ര മനോഹരമായ നടക്കാത്ത സ്വപ്നം അല്ലെ.. മറ്റു ടീമുകള്‍ക്ക് വേണമെങ്കില്‍ മതി.. ഏറ്റോം കൂടുതല്‍ ഗോള്‍ അടിച്ച ടീം.. ഗോള്‍ അടിച്ച ആള് തുടങ്ങിയ അനേകം records സ്വന്തമാകാന്‍ ഇതിലും നല്ലൊരു ടീമിനെ വേണമെങ്കില്‍ മതി)..
6) ഗോളുകള്‍ കുറയുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍  കളി ആകര്‍ഷകമാക്കാന്‍ ഇന്ത്യയെപ്പോലെ കൂടുതല്‍ ഗോളുകള്‍ വാങ്ങിച്ചു കൂട്ടുന്ന തരത്തില്‍  ഉള്ള ടീമുകളെ കൂടി ഉള്‍പ്പെടുത്തി കളി കൂടുതല്‍ ആകര്‍ഷകമാക്കാന്‍ ഫിഫ  തീരുമാനിക്കുക..


മുകളില്‍ പറഞ്ഞവയില്‍  ഏതെങ്കിലും ഇത് അറിയാതെങ്ങാനും  വായിക്കുന്നോര്‍ക്ക്  തോന്നിയട്ടുന്ടെങ്കില്‍  പറയാതിരിക്കരുത്  കേട്ടോ..  .. തമാശ ആയിട്ടാണ് എഴുതുന്നതെങ്കിലും .. വളരെ വിഷമത്തോട്   കൂടിയാണ് ഇതെഴുതിയത്... ഈ ജന്മത്തില്‍ എന്നെങ്കിലും ഇന്ത്യ ലോകകപ്പ്   കളിക്കുമ്പോള്‍  കയ്യടിക്കാന്‍ വളരെയേറെ ആശയുള്ളതു  കൊണ്ടാണ് ഇത്രയൊക്കെ പറഞ്ഞു പോയത്.. 


പോളിനെ  നോക്കുന്ന aquarium ഉടമകളോട് ഒരു അപേക്ഷയുണ്ട്  അതിന്റെ പ്രവചനം അവസാനിപ്പിക്ക്കാനുള്ള തീരുമാനം ഇന്ത്യ വേള്‍ഡ് കപ്പു കളിക്കുമോ എന്ന് കൂടി നോക്കിയട്ടു അവസാനിപ്പിചിരുന്നെങ്കില്‍ ഇന്ത്യയില്‍ ഉള്ള ഫുട്ബോള്‍ ആരാധകര്‍ക് രണ്ടില്‍ ഒന്നറിയാന്‍ സാധിക്കുമായിരുന്നു.. ഒന്നുകില്‍ കാത്തിരിക്കാനും.. അല്ലെങ്കില്‍ വെറുതെ ഒരു കാത്തിരുപ്പ് ഒഴിവാക്കുവാനും സാധിച്ചേനേം അതുപ്പാണ്..
അര്‍ജെന്റിനയോ ബ്രസീലോ തോറ്റാല്‍ പന്തയം  കെട്ടിവെച്ച കാശും, പാതി മീശയും, തലമുടി മോട്ടയടിക്കുന്നോരും ഒക്കെയുള്ള ഈ നാട്ടില്‍ ഇന്ത്യക്ക് വേണ്ടിയും ഇതൊക്കെ ചെയ്യാന്‍ എന്നെങ്കിലും ഒരു അവസരം ഉണ്ടാകും എന്ന അത്യാഗ്രഹം എന്റെ മനസ്സിലും ഉണ്ട് പക്ഷെ എത്ര തല്ലുകൊണ്ടാലും നന്നാവാത്ത  ഇന്ത്യന്‍ ഫുട്ബോളിനെ കുറിച്ച് ഇതിലും കൂടുതല്‍ പറഞ്ഞാല്‍ ഇത് വായിക്കുന്നൊരു ചിലപ്പോ എന്നെ നേരിട്ട് വന്നു തല്ലിയേക്കാം അതുകൊണ്ട് തല്‍കാലം  ഇത് നിര്‍ത്തിയേക്കാം അല്ലെ.. ?  




{വാല്‍ക്കഷണം.. ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗ് നടത്തിച്ചു ഇന്ത്യന്‍ ക്രിക്കറ്റ്‌ അസോസിയേഷനെ ലോകത്തെ ഏറ്റവും സമ്പന്നമായ കായിക പ്രസ്ഥാനങ്ങളില്‍ ഒന്നാക്കി മാറ്റിയെ ശ്രി:ലളിത് മോഡിയെ (ക്രിക്കറ്റ്‌ വളര്‍ത്തി വളര്‍ത്തി ഇപ്പൊ സസ്പെന്‍ഷനിലാണ് അത് കൊണ്ട് കാര്യം നടക്കും  )  ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്റെ പ്രസിഡന്റ്‌ ആക്കി(വല്ല നിശാ പാര്‍ട്ടിയും, വേണ്ടി വന്നാല്‍ അതിലും വലിയ തറക്കളികള്‍ ഒക്കെ നടത്തി കാര്യം നേടാന്‍ പുള്ളിക്കാരനെ കഴിഞ്ഞുള്ള ആള്‍ക്കാരെ ഇന്ത്യയിലുള്ളൂ ..) ഇന്ത്യയെ  വേള്‍ഡ് കപ്പ്‌ കളിപ്പിക്കാതത്തിനു എതിരായി ഒരു വിമത വേള്‍ഡ് കപ്പ് നടത്തിയെങ്കിലും 100 കോടി ജനങള്‍ക്ക് ഒരു ആശ്വാസം കണ്ടെത്താന്‍  ശ്രമിക്കാവുന്നത്തെ ഉള്ളൂ   .. സന്തോഷ്‌ ട്രോഫിക്ക് ഇന്ത്യന്‍ വേള്‍ഡ് കപ്പ്‌ എന്ന് പേരിട്ടാലും മതിയാകുമോ ആവൊ? }


ഏറ്റവും പുതിയ മെയില്‍ .. The only chance for India to win Football World Cup in future!!! 


NB :ഇത് പോലെയുള്ള ആശയങ്ങള്‍ ഇത് വായിക്കുന്നോര്‍ക്കും തോന്നിയിട്ടുണ്ടെങ്കില്‍ കമന്റ്‌ ആയിട്ടെങ്കിലും എന്നോട് പറയാന്‍  മറക്കരുത്.. 






.. 





15.7.10

അമ്പലക്കള്ളന്മാര്‍..

വളരെ ചെറുപ്പത്തില്‍ നടന്നതാണിത്.. അന്ന് നടന്ന പലതും ഓര്‍മയില്‍ നിന്ന് മാഞ്ഞുപോയെങ്കിലും ഈ സംഭവം ഒരിക്കലും മറക്കില്ലാ.(ഒരു 4 വയസ്സ് പ്രായമുള്ളപ്പോള്‍ നടന്നതാണിത്..  ഈ പ്രായത്തിലെ അമ്പലത്തില്‍ കേറി മോഷണമോ എന്ന് ഇപ്പൊ ചിന്തിക്കല്ലേ :).. വിഗ്രഹ മോഷണമോ ആഭരണ മോഷണമോ ഒന്നുമല്ല എന്നാലും ഞങ്ങളെ കൊണ്ട് പറ്റുന്നത് ഞങ്ങളും കേറി ഒപ്പിച്ചു ) ..കാരണം പഴയ നല്ല ഓര്‍മ്മകള്‍ പറയുന്ന കൂട്ടത്തില്‍  ഇതും പറഞ്ഞു ഇപ്പോളും ഞങ്ങള്‍  ചിരിക്കാറുണ്ട്..

ഞാനും സുമേഷും കുഞ്ഞുന്നാള് തൊട്ടേ ഏറ്റവും അടുത്ത കൂട്ടുകാരാണ്.. ബന്ധുക്കളുമാണ്.. എന്ത് കുരുത്തകേടുകള്‍ ഒപ്പിക്കുന്നതും ഞങ്ങള്‍ രണ്ടും കൂടിയാണ്.. ആശാന്‍ പള്ളിക്കൂടം തൊട്ടു  ഒരുമിച്ചാണ് പഠനം.. അവിടെയും ഒരുമിച്ചാണ് കുരുത്തക്കേടുകള്‍.. ആശാനും നല്ല പണിയാണ്,, ഞങ്ങളെ പോലെ പത്തു മുപ്പതു എണ്ണത്തിനെ മേയിക്ക്കണ്ടേ.ആശാന്‍ന്റെ കയ്യിലെ വടികൊണ്ട് കുറെ തല്ലു കിട്ട്യിട്ടുണ്ട്  അന്ന്.. അതിനു നല്ല നീളമുണ്ട്.. ആശാന്‍ ഇരിക്കുന്നടതൂന്നു അങ്ങേ അറ്റം വരെ ഇരിക്കുന്നവനെ തല്ലാന്‍ പാകത്തിലുള്ള നീളമുണ്ട് അതിന്.. അത് കൊണ്ട് ഇവിടിരുന്നു കുരുത്തകേടോപ്പിച്ചാലും തല്ലു കിട്ടും.. ആശാന്‍ തറ ന്നു പറയുമ്പോള്‍ ഞങ്ങള്‍ പറ  എന്നെഴുതും.. കാരണം അടുത്തത് പറയാണെന്ന് ഞങ്ങള്‍ക്കറിയാം..അപ്പോള്‍ അത്രേം നേരം വെറുതെ ഇരിക്കാമല്ലോ.. .. ഇടക്കൊക്കെ ആശാന്‍ വന്നു നോക്കി ഇതിനു നല്ല തല്ലും തരാറുണ്ട്.. എങ്ങനേലും ഉച്ചയാവനായി നോക്കി ഇരിക്കും.മറ്റു കുട്ടികള് പാത്രത്തില്‍ കൊണ്ട് വരുന്നതൊക്കെ ഞങ്ങള്‍ അടിച്ചു മാറ്റും.. തീറ്റ കഴിഞ്ഞു .കുറച്ചു നേരം കളിക്കാം..  .ഉച്ച കഴിഞ്ഞാല്‍ പിന്നെ പഠനം ഒക്കെ കണക്കാണ്..  ഉറക്കം തൂങ്ങിപ്പോകും.. അപ്പൊ ഇടയ്ക്കു ഞെട്ടി എണീക്കും.. ആശാന്റെ തല്ലു കിട്ടുമ്പോള്‍,,  അങ്ങനെ 2  കൊല്ലം അടിപൊളിയായിരുന്നു.. 
. രാവിലെ പോണതും വരുന്നതുമെല്ലാം ഒരുമിച്ചാണ്..മിക്കവാറും കൊണ്ട് വിടാറാണ് പതിവ്.. മാമന്റെ ലാംബി സ്കൂട്ടെരിന്റെ   മുന്നില്‍ നിന്ന്  അല്പം ഗമയോടെയാണ് പോകുന്നത്.അവന്‍ പുറകിലും.. . ഇന്നത്തെ പോലെ അല്ലല്ലോ സ്കൂട്ടെര്‍  പോയിട്ട് സൈക്കളില്‍ പോലും വരുന്നൊരു അപൂരവമാരുന്നു ആക്കാലത്ത്‌..  കൊണ്ട് വിടുന്നെനു വേറെ കാരണം കൂടി ഉണ്ട് .. വല്യ കൂട്ടുകാരൊക്കെ ആണേലും രണ്ടും കൂടി  ഇടയ്ക്കു ഇടി വെയ്ക്കും, വഴക്കിടും.. ..
 പിന്നെ വീട്ടില്‍ വന്നു കരച്ചിലും ബഹളവുമൊക്കെ ആരിക്കും,, 

പിറ്റേന്ന് ഇടിയിട്ടതൊക്കെ മറക്കും.. വീണ്ടും പഴേ പോലെ തന്നെ.. നടന്നു പോകാന്‍ കുറച്ചു ദൂരമുണ്ട്..  ഇടയ്ക്കു കൊണ്ട് വിടാത ദിവസം നടന്നാണ് പോകുന്നത്.. കണ്ട പട്ടിയോടും പൂച്ചയോടും കാര്യമൊക്കെ പറഞ്ഞും  വല്ലോന്റേം മാവേല്‍  എറിഞ്ഞും ഒക്കെയാണ് പോകുന്നത്.. വീട്ടില്‍ നിന്ന് പോണ കൊലത്തിലാവില്ല അവിടെത്തുമ്പോള്‍ എന്തായാലും..  ദൂരം കുച്ചുണ്ടെങ്കിലും ഇടവഴിയൊക്കെ താണ്ടിയാണ് പോകുന്നത്.. തിരിച്ചു വരുമ്പോള്‍ വരും വഴിക്കുള്ള അമ്പലത്തിലെ വായന ഉള്ള ദിവസം ആണെങ്കില്‍ അത് കഴിയുന്നെന്റെ ബാക്കി ഉള്ള പ്രസാദം ഒക്കെ വാങ്ങി തിന്നാണ് വീട്ടില്‍ എത്തുന്നത്‌.. എന്നും ഞങ്ങള്‍ക്കുള്ളത് മാറ്റി വെക്കും അത് വേറെ കാര്യം.. വായന ഉള്ള ദിവസം ഓട്ടമാണ്.. പെട്ടന്ന് എത്തണം..ഒരുക്കിനു  വെച്ചിട്ടുള്ള  അവലും. മലരും. പഴോം. കല്‍ക്കണ്ടോം, ഉണക്ക  മുന്തിരിയുമൊക്കെ ഒന്നാക്കി അവടെ അപ്പോള്‍ ഉള്ളവര്‍ക്ക് കൊടുക്കും .. ആദ്യം ചെന്നലെ കല്കണ്ടോം മുന്തിരിയുമൊക്കെ കിട്ടു. അതാണീ ഓട്ടത്തിന് കാരണം.,. 


അന്ന് എന്തോ ഉച്ച വരെ ഉണ്ടായിരുന്നുള്ളൂ.. ആശാന്‍ അന്ന് അവധി തന്നു..ആഹ സന്തോഷമായി..  വൃശ്ചിക മാസമാണ് അമ്പലത്തില്‍ അന്ന് 41   ദിവസവും നേര്‍ച്ച വായനയുമുണ്ട്.. ഉച്ചക്ക് ഊണ് വായന നേര്ന്നവരുടെ വീട്ടിലാണ്.. ആ സമയത്ത് അവടെ ആരും ഉണ്ടാവില്ലാ. ആ സമയത്താണ് ഞങ്ങടെ വരവ്.. എപ്പോ വന്നാലും അമ്പലത്തില്‍ കേറിയട്ടെ പോവാറുള്ളൂ..  ദൂരെന്നെ മനസ്സിലായി ആരുമില്ലെന്ന്.. എന്തായാലും വന്നതല്ലേ അത് വഴി കേറിയെക്കാം  എന്നായി.. അവ്ടെതിയപ്പോള്‍ ആരുമുണ്ടാരുന്നില്ല.. പെട്ടന്നാണ് ഒരുക്കു വെചെക്കുന്നതു കണ്ടത് പഴോം മുന്തിരിയുമൊക്കെ  ഇരിക്കുന്നു.. അതെടുത്തു തിന്നാലോ.. ഇപ്പോളാകുമ്പോള്‍ ആരും അറിയില്ല. എങ്കിലും വേണോ വേണ്ടയോ എന്ന് ഒരു പേടിയുമുണ്ട്‌ .. ഞങ്ങളല്ലേ ആള്‍ക്കാര്‍ രണ്ടും കൂടിയാല്‍ നല്ല ധൈര്യമാണ് .. ഒരാള് കാവല്‍ നിക്കണം മറ്റേ ആളു എടുക്കാം എന്നായി ലാസ്റ്റ് തീരുമാനം.. അവന്‍ ആദ്യം പോയ്‌ ഞാന്‍ കാവല് നിന്നു.പെട്ടന്ന് വരണം എന്ന് പറഞ്ഞും വിട്ടു .ആരേലും  വരുന്നതും  നോക്കി  ഞാന്‍ ചുറ്റുമതിലിന്  പുറമേ  കാവല്  നിന്നു.. ..  അവന്‍ പോയിട്ടും വരുന്നില്ല. ഡാ മത്യേട വേഗം വാടാ എന്ന് പറഞ്ഞിട്ടും വരുന്നില്ല.. പെട്ടന്ന് എവിടുന്നോ ആരാ അത് എന്നൊരു വിളി കേട്ടു.. അമ്മെ ഒക്കെ തീര്‍ന്നു .. പൊക്കി.. അവന്‍ അതിനകത്താണ്. അകത്തൂന്ന് തന്നെയാണ് ശബ്ദോം കേട്ടത്.വടക്ക്  വശത്തുള്ള ഗേറ്റ് വഴി ആരോ വന്നു.. അത് വഴി ആരേലും അപ്പൊ വരുമെന്ന് കഷ്ടകാലത്തിനു ഞങ്ങക്ക് തോന്നിയില്ല.. . നല്ല പരിചയമുള്ള ശബ്ദം . അയ്യോ വല്യച്ചനാണ്.. (എല്ലാര്‍ക്കും പുള്ളി വല്യച്ചനാണ്.ശെരിക്കുള്ള പേര് എനിക്കും ഓര്‍മയില്ല..  എല്ലാരും വിളിക്കുന്നതും വല്യച്ചന്‍  അത് കേട്ടു ഞങ്ങളും അങ്ങനെ തന്നെ വിളിക്കുന്നു.. അവരുടെ കുടുംബ ക്ഷേത്രം ആണ്.. എന്നാലും നാട്ടുകാര് സഹകരിച്ചാണ് ഒക്കെ നടത്തുന്നത്.. എന്നും പുള്ളിക്കാരന്‍ അവിടെയുണ്ടാകും.). കിട്ടുന്നതെടുതോണ്ട് പോരുവല്ല.. ആവന്‍ മുന്തിരി തിരഞ്ഞു പെറുക്കി ഇരുന്നതാണ്..അവനെ  കൈയ്യോടെ പൊക്കി..ഞാന്‍ ഓടി(എന്തൊരു സ്നേഹമുള്ള കൂട്ടുകാരന്‍ അല്ലെ ) പക്ഷെ അതും  പുള്ളിക്കാരന്‍ കണ്ടു.. അവന്റെ അപ്പോളത്തെ അവസ്ഥ അതുകൊണ്ട് എനിക്കറിയില്ല.. അത് കൊണ്ട് അതെഴുതുന്നില്ല.. (അവന്‍ അതൊട്ട്‌ പറഞ്ഞിട്ടുമില്ല  ),പക്ഷെ അത് എന്താണെന്ന് നമുക്ക് ഊഹിക്കാവുന്നതെ  ഉള്ളൂ  :) .. പുള്ളിക്ക് ഞങ്ങളെ  നല്ലോണം അറിയാം.. ഞങ്ങളെ വല്യ കാര്യമാണ്..   ഞങള്‍ ഇതല്ല ഇതിനപ്പുറോം ചെയ്യുമെന്ന് അറിയാം..അത് കൊണ്ട്  ഒന്നും പറഞ്ഞില്ല എന്നാണ് അവന്‍ പറയുന്നത് (പറഞ്ഞാലും പറയുമോ? ആവനാര മോന്‍.. :) )  .. എന്തിനാട മക്കളെ കട്ടെടുക്കുന്നെ?  അത് വൈകിട്ട് നിങ്ങള്ക്ക് തന്നെ ഉള്ളതല്ലേ എന്ന് പറഞ്ഞു സമാധാനിപ്പിച്ചു വിട്ടു.സത്യമാണ് ഞങ്ങള്‍ക്കുള പങ്കു മാറ്റി വെക്കുന്നതും കക്ഷിയാണ്.. അത് കൊണ്ട് അവന്‍ ഇതേ പറഞ്ഞുള്ളൂന്നു പറഞ്ഞപ്പോള്‍ ഞാനും വിശ്വസിച്ചു.. കാരണം വല്യച്ചന്‍ അങ്ങെനെ പറയില്ലെന്നാണ് എന്റെം വിശ്വാസം.. കല്‍ക്കണ്ടോം കിട്ടിയില്ല മുന്തിരീം കിട്ടിയില്ല  ഉള്ള മാനോം പോയി.. എന്നാലും ഈ കാര്യം  ആരോടും പറയില്ലെന്ന് വിശ്വസിച്ചു ഞങ്ങള്‍ അവ്ടുന്നു പോയി.. 


.. വൈകിട്ട് മാമന്‍ ഈ കാര്യം വീട്ടില്‍ പറഞ്ഞു..കളിയാക്കാന്‍ തുടങ്ങി.. ellarum  കൂട്ട ചിരിയായി .. എന്തായാലും എല്ലാരും കാര്യം അറിഞ്ഞു  ഉറപ്പാണ്..ചമ്മലുണ്ടെന്നു ആരും അറിയരുത്..അന്നേ അഭിമാനികാളല്ലേ അതോണ്ട്   പിറ്റേന്നും ഞങ്ങള്‍ കൂള്‍ ആയിട്ട് തന്നാണ് പ്രസാദം വാങ്ങാന്‍ പോയത്  .. ഞങ്ങള്‍ക്കുണ്ടോ നാണക്കേട്‌ ഒന്നും അറിയാത്ത പോലെ ചെന്ന്.. .അപ്പോളാണ് സുമേഷിനെ കണ്ടതും ഉണ്ണിഗണപതി വന്നിരിക്കുന്നു അവനു ആദ്യം കൊടുക്ക്‌ എന്ന് എല്ലാരും കേക്കെ പറഞ്ഞു.. അവന്‍ ചമ്മി നാശമായി.. എല്ലാരോടും പുള്ളി ഈ കാര്യം പറഞ്ഞിരുന്നു.. എല്ലാരും കൂടി കൂട്ട ചിരിയായി.. പിന്നെ ഇതൊരു പതിവായി.. 


വളര്‍ന്നിട്ടും ഇടക്കൊക്കെ ഈ കാര്യം പറയാറുണ്ട്.. എന്ത് ചെയ്യനോക്കും എല്ലാരും അറിഞ്ഞ കാര്യമല്ലേ.. കേട്ടു ഞങ്ങളും ചിരിക്കും..അത് കൊണ്ട്  ഇത് വായിച്ചൊരു ബോര്‍ അടിച്ചാലും സാരമില്ലാന്നു സ്വയം  സമാധനിചോണ്ട്   നിര്‍ത്തിയേക്കാം അല്ലെ.?.

14.7.10

മീശമാധവന്‍..





കോളേജില്‍ രണ്ടാം വര്ഷം പഠിക്കുന്ന(?) സമയം..
കോളേജ് തുറന്നിട്ട് അധികം  ആയില്ലാ..
ഞാന്‍ എന്നും കോളേജില്‍ പോവാറുണ്ട്..എന്നും പോകും ഉച്ചയാകുമ്പോള്‍  തിരിച്ചു വരും അതാണ് പതിവ്..വൈകുന്നേരം വരെ 3 കൊല്ലം പഠിച്ചിട്ടും ക്ലാസില്‍ ഇരുന്നിട്ടുള്ളത് വിരളില്‍ലെന്നാവുന്ന ദിവസങ്ങളെ കാണൂ...ഹാജര്‍  വിളിക്കുമ്പോള്‍  എന്റെ നമ്പര് ആരേലും പറഞ്ഞോളും.. അതിനു എന്നും ക്ലാസ്സിനു  വരുന്ന ആരേലുമൊക്കെ സഹായിക്കും.. (അത് കൊണ്ട് attendance shortage എന്ന മഹാ മാരണം  3 കൊല്ലം പഠിച്ചിട്ടും കിട്ടിയട്ടില്ലാത്ത വല്ലപ്പോളും  ക്ലാസിനു കേറുന്ന ഭാഗ്യമുള്ള  കുട്ടികളില്‍ ഒരുവനാണ് ഞാന്‍.. അത് മാത്രമല്ല ഇതൊക്കെ കൊണ്ട് പരീക്ഷയില്‍ പല വിഷയങ്ങളും കിട്ടിയട്ടില്ല അത് വേറെ കാര്യം.. :) .). . രാവിലെ വീടിനുമുന്നില്‍ കൂടി പോകുന്ന ബസ്‌ കോളേജിനു     മുന്നില്‍ കൂടിയാണ് പോകുന്നത്.. എന്നും 10 നാണു ക്ലാസ് തുടങ്ങുന്നതെങ്കിലും ദൈവം സഹായിച്ചു ബസ്‌ അവിടെ എത്തുമ്പോള്‍ 10 .45 എങ്കിലും ആകും.. അത്രേം കുറച്ചു പഠിച്ചാല്‍ മതിയല്ലോ എന്ന് കരുതി ഞാന്‍ ഇടക്കൊകെ അതിലാണ് പോകുന്നത്.പിന്നെ 12 .30 നു ആ ബസ്‌ തിരിച്ചു വരുമ്പോള്‍ അതില്‍ തന്നെ വീട്ടിലും വരും.ഇങ്ങനെ ഒരു പാട് കഷ്ടപ്പെട്ട് ആയിരുന്നു പഠനം..അത്രയ്ക്ക് ഇഷ്ടമായിരുന്നു പഠിക്കാന്‍ പോകാന്‍.. 


സിനിമ കാണല്‍ ഒരു വീക്നെസ് ആയതു കൊണ്ട് എല്ലാ വെള്ളിയാഴ്ചയും പത്രം കൂടി നോക്കറിലാരുന്നു.. കാരണം അന്ന് റിലീസ് എന്തെങ്കിലും ഉണ്ടാകും അതിന്റെ പരസ്യം അതില്‍ കാണും.. അന്ന് തന്നെ  അത് കണ്ടില്ലെങ്കില്‍ പിന്നെ മനസ്സിനൊരു പിടച്ചിലാണ്..അപ്പൊ പിന്നെ കാണാന്‍ പറ്റിയില്ലെങ്കിലോ.. അത് കൊണ്ടാണ് പത്രം നോക്കാത്തത്.എനിക്ക് എന്റെ മനസ്സിനെ അങ്ങനെ വിഷമിപ്പിക്കുന്നത് ഇഷ്ടമല്ല..(സിനിമയുടെ കാര്യത്തില്‍ മാത്രമേ ഉള്ളൂ ) .. പക്ഷെ ഇത് ഒരിക്കലും നടക്കാറില്ല. നാട്ടില്‍ ഉള്ള സിനിമ മാസികകള്‍  മൊത്തം വായിച്ചും അല്ലാതെയുമൊക്കെ എങ്ങനേലും അറിയും.. 


അങ്ങനെ  അന്നും അറിഞ്ഞു ഇന്ന് ലാല്‍ജോസ്- ദിലീപ് ടീമിന്റെ മീശമാധവന്‍ റിലീസ് ആകുമെന്ന്..  വിദ്യാസാഗറിന്റെ പാട്ടൊക്കെ ഹിറ്റ്‌ ആണ്..റിലീസ് തന്നെ  കാണേണ്ട പടമാണെന്ന് സിനിമയുടെ പൂജ യുടെ റിപ്പോര്‍ട്ട്‌ വായിച്ചപ്പോള്‍ തന്നെ തോന്നിയതാണ്.. അന്ന് കോളേജില്‍ പോവാന്‍ ഇറങ്ങിയപ്പോള്‍ തൊട്ടു മന്സീല് മീശമാധവനെ ഉള്ളൂ.. സെക്കന്റ്‌ ഷോ ക്കാന് സാധാരണ  പോവാറ്.. ക്ലാസ്സ്‌ കട്ട്‌ ചെയ്തു സിനിമ കാണല്‍ അപൂര്‍വ്വം ആരുന്നു പോവേണ്ട കാര്യം ഇല്ലാരുന്നു അത് തന്നെ. കാരണം സിനിമ കാണാന്‍ പോന്നത് വീട്ടില്‍ അറിഞ്ഞാലും പ്രശ്നമൊന്നുമില്ല.(പഠിക്കില്ല,സിനിമ കാണല്‍, ഈ 2 ദുശീലങ്ങളെ ഈയുളോന്  ഉള്ളൂന്ന് വീട്ടുകാര്‍ക്കും അറിയാം . )..


അന്ന് എങ്കില്‍ മീശ കണ്ടേക്കാം എന്ന്നു വിചാരിച്ചു.. ഞാന്‍ നേരത്തെ ഇറങ്ങി.. അപ്പോള്‍ കോളേജിന്റെ അടുത്ത് സുഹൃത്ത് ജോലി ചെയ്യുന്നുണ്ട്.. അവനോട് പറഞ്ഞു ഞാന്‍ സിനിമയ്ക്കു പോവാണെന്ന്.. അവനു അകെ ഞായരാഴ്ചെയെ അവധിയുള്ളൂ.. അവന്‍ പറഞ്ഞു ഡാ ഇന്ന് പോവണ്ടാ നമുക്ക് ഞായറാഴ്ച പോകാം എന്ന്.. കുറെ പറഞ്ഞപ്പോള്‍ ഞാനും സമ്മതിച്ചു..കാരണം അവനു ഒരു കമ്പനിയുമാകും.. ഞങ്ങള്‍ രണ്ടും കൂടെ കുറെ പടങ്ങള്‍ക്ക് പോയിട്ടുമുണ്ട്.. ഏതായാലും ക്ലാസ്സ്‌ കട്ട് ചെയ്തു സിനിമയ്ക്കു പോണത് തെറ്റാണു,, എന്നാല്‍ തിരിച്ചു ക്ലാസിനു പോണത് അതിലും വല്യ തെറ്റല്ലേ? അത് കൊണ്ട് മനസ്സിനെ സമാധാനിപ്പിച്ചു നേരെ വീട്ടിലോട്ടു പോന്നു.. 


അങ്ങനെ ഞായരാഴ്ചയായ് .. noonshow ക്ക് പോയേക്കാം എന്ന് തീരുമാനിച്ചു.. അവനു സിനിമ കാണല്‍ അല്പം റിസ്ക്‌ ആണ് .. വീട്ടില്‍ അറിഞ്ഞൊണ്ട് പോവാന്‍ പാടാണ് എങ്കില്‍ വേറെ വണ്ടിയെടുക്കാം എന്ന് പറഞ്ഞു ഒക്കെ സെരിയയപ്പോള്‍ സമയം പോയ്‌.. 
 . എനിക്ക് വണ്ടിയുമില്ല. 2 .30 നു പടം തുടങ്ങും.. പടം ഹിറ്റ്‌ ആയതു കാരണം നല്ല തിരക്കുമാവും.. ടിക്കറ്റ്‌ കിട്ടണമെങ്കില്‍ നേരത്തെ  പോണം..ഒടുവില്‍  2 ആയപ്പോള്‍ വണ്ടി കിട്ടി.. 7km ദൂരമുണ്ട് തിയേറ്ററില്‍ എത്താന്‍ എങ്ങന പോയാലും ഒരു 15 മിനിറ്റ് എങ്കിലും എടുക്കാം.ആകെ ടെന്‍ഷന്‍ ആയി.. കത്തിച്ചു വിട്ടോളാന്‍ പറഞ്ഞു.. എങ്ങനേലും അവടെ  എത്തിയാല്‍ ബ്ലാക്കിനെങ്ങിലും ടിക്കറ്റ്‌ എടുത്തു കാണാം. വണ്ടി നല്ല സ്പീഡില്‍ പോക്കൊണ്ടിരിക്കുവാണ് അടുക്കരായ്. വണ്ടിക്കു ഇത്രേം സ്പീടിലെ പോവാന്‍ പറ്റു.  അപ്പൊ ഞാന്‍ പുറകില്‍ സൈഡിലെ കാഴ്ചകള്‍  കണ്ടിരിക്കുവാരുന്നു.. ഞായര്‍ ആയോണ്ട് റോഡില്‍ തിരക്കില്ല. ഒരു 2 മിനിറ്റ്  കൂടി എടുക്കും തിയേറ്ററില്‍ എത്താന്‍....


 പെട്ടന്ന് എന്റെ കാല്‍മുട്ട്  എവ്ടോ ഇടിച്ചപോലെ തോന്നി .. പെട്ടന്ന് എന്തൊക്കെയോ സംഭവിച്ചു..(എന്താണ് പറ്റിയതെന്നു എനിക്കോര്‍മയില്ല).. ഏതായാലും പെട്ടന്ന് വണ്ടി ഇടിചെന്നു പിടി കിട്ടി. "ദൈവമേ മീശ കുളമായി."   . നോക്കിയപ്പോള്‍ ബൈക്ക് കിടക്കുന്നിടതൂന്നു ഒരു 15 മീറ്റര്‍ എങ്കിലും ദൂരെയാണ് ഞാന്‍ കിടക്ക്കുന്നത്.. എന്താന്നറിയാതെ എണീറ്റ്‌ നോക്കിയപ്പോള്‍  മുന്നില്‍ രവിവര്‍മ കോളേജിന്റെ മുന്നിലുള്ള രവിവര്‍മയുടെ പ്രതിമ എന്നെ നോക്കുന്നു... അതിനു അപ്പോള്‍ ജീവന്‍ വെച്ചിരുന്നെകില്‍ നല്ലൊരു പെയിന്റിങ്ങിനുള്ള  വക എന്റെ കിടപ്പില്‍ തന്നെ ഉണ്ടായേനെ.. :).  ആദ്യം അതാണ് കണ്ടത്.. പിന്നെ റോഡില്‍ കിടക്കുന്ന ബൈക്ക്  നേരെയാക്കുന്ന സുഹൃത്തിനെയും,, അടുത്ത് ഒരു ഓട്ടോറിക്ഷയും  കിടപ്പുണ്ട്.. അപ്പൊ ഇടിച്ചത് ഓട്ടോയില്‍ ആണെന്ന് മനസ്സിലായ്..  ഓട്ടോയുടെ  സൈഡിലെ കമ്പി  വളഞ്ഞിരിക്കുന്നത് കണ്ടപ്പോള്‍  എന്റെ കാലു ഇടിച്ചത് അവടെ ആണെന്ന് പിടി കിട്ടി.. വേറൊരു ഓട്ടോയെ overtake ചെയ്യാന്‍ നോക്കിയപ്പോള്‍ എതിരെ വന്നാ ഓട്ടോയില്‍ എന്റെ കാല് ഇടിച്ചതാണെന്നു അവന്‍ പറഞ്ഞു.. അങ്ങനെ കണ്ട്രോള്‍ പോയതാ.. പെട്ടന്ന് കുറച്ചു പേര്‍ ഓടി കൂടി..   അപ്പോളേക്കും എന്റ കാല്‍മുട്ട് മന്ത് വന്നവരെ പോലായി. പെട്ടന്ന് അവിടെ നിന്നാല്‍ തടി കേടകുമെന്നു ഉറപ്പാണ്‌.. അവന്‍ ബൈക്ക് മാറ്റി വെച്ചു. .അവന്‍ പേടിച്ചു..അപ്പോള്‍ എന്റെ കാലിന്റെ വേദന കൂടി.. എനിക്ക് എണീക്കാന്‍ വയ്യാതായ്.. പെട്ടന്ന് ഓടോക്കുള്ളില്‍ ഒരു കരച്ചില്‍.. അപ്പോള്‍ ഓട്ടോയില്‍ നിന്നും  ഒരു സ്ത്രീ വെളിയില്‍ ഇറങ്ങി നിലവിളിച്ചോണ്ട്  ബോധം   കേട്ടു വീണു. എനിക്കൊന്നും    മനസ്സിലായില്ലാ .. ഇനി  എന്റെ കിടപ്പ്  കണ്ടിട്ടാണോ?..ഏയ്‌  അല്ല .. പെട്ടന്ന് ഒരു ചെറിയ  കുട്ടി  കരയുന്ന ശബ്ദം കേട്ടു.. .. എന്നെ പൊക്കി  എടുക്കാന്‍  വന്നവരൊക്കെ  അവിടോട്ടു  ഓടി.. ആ കുട്ടി കാലു പുറത്തു  ഇട്ടിരിക്കുവാരുന്നു  ..ഇടിച്ച കൂട്ടത്തില്‍ എന്തോ തട്ടി അതിന്റെ 4 പിഞ്ചു വിരല് മുറിഞ്ഞു പോയി.. ഏകദേശം 5 വയസ്സ് കാണും ..അത് കണ്ടു  ഓടി എതിയൊരു  ദേഷ്യപ്പെട്ടിട്ടു  എന്നോട്  ചൂടായി .. അപ്പൊ ഓട്ടോ ക്കാരന്‍ വന്നു പറഞ്ഞു.. അവനല്ല ഓടിച്ചതെന്നു പറഞ്ഞു.. ( മുഖം ഓര്‍മയില്ലെങ്കിലും ഒരിക്കലും മറക്കില്ല അയാളെ. കാരണം ആയാല്‍ അങ്ങനെ പറഞ്ഞില്ലെങ്കില്‍  എനിക്ക് തല്ലു കിട്ടിയേനേം 100% ഉറപ്പാണ്‌ .. അപ്പോളേക്കും സുഹൃത്ത്  സ്ഥലം  വിട്ടു ..നിന്നാല്‍ 2 കിട്ടും ഉറപ്പാരുന്നു  അവന്റെയും  ഭാഗ്യം  അപ്പോള്‍ അവിടുന്ന് പോവാന്‍ തോന്നിയത് ..).. എല്ലാരും എന്നെ വിട്ടു കുഞ്ഞിന്റെ അടുത്തേക്കോടി.. (ഹ്ഹൂ.. മറക്ക്കില്ല ഒരിക്കലും ആ രംഗം.. ഒരു ചേട്ടന്‍  ഒരു ഇലയില്‍ ആ വിരല് എടുക്കുന്നത് ഞാന്‍  കണ്ടു) എന്ത്  ചെയ്യണമെന്നറിയാതെ   ഞാനും...ഒടുവില്‍ കുട്ട്യേ ആശുപത്രിയിലേക്ക്  കൊണ്ട് പോയി..പിനീട് ഇത് വരെ ആ കുട്ടിയെ  കുറിച്ച്  യാതൊരു വിവരവും ഇല്ല.. എന്നേലും ഒരിക്കല്‍ അതിനെ ചെന്നൊന്നു കാണണം എന്നൊരാഗ്രഹം ഇപ്പോലുമുണ്ട് ..


 അപ്പൊ ആരോ  വന്നു എന്നോട്  പൊക്കോളാന്‍  പറഞ്ഞു.. ഞാന്‍ എങ്ങോട്ട്  പോവാന്‍.. നടക്കാന്‍ കൂടി  വയ്യാതായി   .. കാലിനു  നല്ല വേദനയുണ്ട് .. നീര് വെച്ചു..ഒരു ഓട്ടോ പോലും വരുന്നില്ല.. ഓട്ടോ സ്റ്റാന്റ്  കുറച്ചു ദൂരെയാണ് .. അവിടെ വരെ നടക്കണം.. ഞാന്‍ പതിയെ നടന്നു ..അവിടെത്തി ഒരു ഓട്ടോ പിടിച്ചു നേരെ അടുത്തുള്ള  ഹോസ്പിറ്റലില്‍ എത്തി,, അവര് വേഗം first aid ഒക്കെ തന്നു..പക്ഷെ അവര്‍ക്കെന്തോ ഒരു തല്പ്പര്യമില്ലതപോലെ തോന്നി.. വേദനകൊണ്ട് എനിക്ക് നിക്കാനും വയ്യ ഇരിക്കാനും വയ്യ.എന്ന അവസ്ഥയിലായി.. ഒടുവില്‍ ഞാന്‍ കാര്യം തിരക്കി.. അവര് പറഞ്ഞു ഡോക്ടര്‍ ഇല്ലാന്ന്.. പക്ഷെ കാര്യം അതല്ലെന്ന് എനിക്ക് പിടികിട്ടി. അവരരോ പറയുന്നത് ഞാന്‍ കേട്ടു.. വെള്ളമാടിചോണ്ട് എവ്ടെലും കൊണ്ടിടിച്ചിട്ടു വന്നതാ.. അതും ഒറ്റയ്ക്ക്.. ഒടുവില്‍ പുലിവാലാകും എന്ന്.. ഞാന്‍ ഇത് കേട്ടതും ദേഷ്യവും സങ്കടവും ഒക്കെ കൊണ്ട് എന്തൊക്കെയോ വിളിച്ചു പറഞ്ഞു അവരോടു ചൂടായ്‌.അത് വീണ്ടും കുഴപ്പമായി.. അതിനു തൊട്ടടുത്താണ് എനിക്ക് ബന്ധു വീടുണ്ട്.. അവിടുത്തെ നമ്പറും അറിയില്ല.. പക്ഷെ എന്റെ അമ്മായിയും നേഴ്സ് ആണ്.. അത് വെച്ചു അവടെ ഉള്ള ഒരു സിസ്റെരോട് ചോദിച്ചു ഒരു ഉപകാരം ചെയ്യണം.. ഈ ആളെ അറിയുമോ? അവിടുത്തെ നമ്പറില്‍ ഒന്ന് വിളിച്ചു പറയുമോ എന്ന്.. എന്തോ ഭാഗ്യം പേര് പറഞ്ഞപ്പോഴേ ആളിനെ മനസ്സിലായി.. അവരുടന്‍ വിളിച്ചു പറഞ്ഞു.. അവരെല്ലാം എത്തി .. എനിക്ക് കുറച്ച ആശ്വാസമായി.. അപ്പോളും എങ്ങനെ വീട്ടില്‍ വിളിച്ചു പറയും.. ഡ്രസ്സ്‌ ചെയ്തിട്ട് ഉടന്‍ വീട്ടില്‍ പോകാമെന്നാണ്  ഞാന്‍ കരുതിയത്‌.പക്ഷെ അപ്പോള്‍ അവ്ടെതിയ ഡോക്ടര്‍ പറഞ്ഞു xray എടുക്കണം.. കണ്ടിട്ട് ഒടിഞ്ഞ പോലെ ഉണ്ടെന്നു..അമ്മ്മേ ..കുഴപ്പമായി.. അങ്ങനെ വീട്ടില്‍ വിളിചു പറഞ്ഞു.. അപ്പോളേക്കും എന്നെ അവിടുന്ന് മാറ്റം എന്ന് തീരുമാനിച്ചു.. അമ്മായി ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് എന്നെ  കൊണ്ട് പോയ്‌..




ഇതിനിടക്ക്‌ വീട്ടില്‍ ഞാന്‍ ഫോണ്‍ വിളിച്ചതരിഞ്ഞു കരച്ചിലും ബഹളവുമായി.. ഇതൊക്കെ കേട്ടു  വീട്ടില്‍ നിന്ന അപ്പുറത്തെ വീട്ടിലെ പയ്യന്‍ ഓടി പോയ്‌ വീടിനു തൊട്ടു മുന്നില്‍ ക്രിക്കറ്റ്‌ കളിചോണ്ട് നിന്ന എന്റ കൂട്ടുകാരോട് പോയ്‌ പറഞ്ഞു.. എന്നെ വണ്ടിയിടിച്ചു.. അതും പാണ്ടിലോറി .. അത് കേട്ടു എല്ലാരും ഉറപ്പിച്ചു.. ഇനി നോക്കീട്  കാര്യമില്ല,.. ഒക്കെ തീര്‍ന്നു.. ആരോ കരിംകൊടി വരെ കെട്ടി ക്കളഞ്ഞു.. പിന്നീടു ഇത് അവര്‍ക്ക് ചിരിക്കാനുള്ള വകയുമായി..


ഈ സമയം ഞാന്‍ xray ഒക്കെ എടുത്തു.. കാലിന്റെ മുട്ടിനു പൊട്ടല്‍ ഉണ്ട്.. അപ്പോളേക്കും വൈകുന്നേരം ആയി..  അപ്പോളാണ് ഒരാളെ അവടെ കൊണ്ട് വരുന്നത്.. കാലിനു വേദനയുമായി ..മറ്റാരുമല്ല ഉച്ചക്ക് വണ്ടി ഇടിച്ചപ്പോ കണ്ടതാപിന്നെ എവിടാനെന്നോ എങ്ങോട്ട് പോയെന്നോ യാതൊരു അറിവുമില്ലാത കക്ഷിയാണ്.... അവനോടും x-ray   എടുക്കാന്‍ പറഞ്ഞു.. അവന്റെ   വിരല് ഒടിഞ്ഞു..


പിന്നെ എന്നെ കാലിനു പ്ലാസ്റ്റര്‍ ഇടാനായി കൊണ്ട് പോയ്‌ ..  കാര്യം എന്താണെന്നു പറഞ്ഞവരോട് ഞാന്‍ ഉള്ള കാര്യം പറഞ്ഞു.. ഒരു സിനിമ കാണാന്‍ പോയ പോക്കാണെന്ന്.. ഒടുവില്‍ ഇവ്ടെതിയ നിന്നെന്നു.. അപ്പൊ വെളീല്‍ വല്യ ബഹളം കേട്ടു.. ആരൊക്കെയോ കരയുന്നു..ഞാനിപ്പോ കിടക്കുന്നത് operation theatre നുള്ളിലാനെന്നു  ഞാന്‍ അപ്പോല അറിഞ്ഞേ.. വീട്ടീന്ന് വന്നവരൊക്കെ അത് കണ്ടു കൂട്ടക്കരച്ചിലായി.. എന്തോ കാര്യമായി പറ്റിയട്ടുണ്ട്‌ അല്ലെതെ  operation theatre ല്‍ കിടത്തില്ലല്ലോ .  അപ്പോള്‍ ഞാന്‍ അവിടുള്ള സിസ്റ്റര്‍ മാരോട് കാര്യമൊക്കെ പറഞ്ഞു കിടക്കുവാണ്.. അവരെന്നെ  മീശമാധവാന്നു വിളിക്കാനും തുടങ്ങി.. ഒടുവില്‍ അവരും കാര്യമൊക്കെ അറിഞ്ഞു.. വല്യ കുഴപ്പമൊന്നുമില്ല..എല്ലാര്‍ക്കും ആശ്വാസം.. 


അങ്ങനെ 8 ദിവസം ലാവിഷ് ആയിട്ട് അവടെ കിടന്നു.രണ്ടിനേം ഒരു റൂമില്‍ തന്നെ കിടത്തി.. സംഭാവനകള്‍ ഗംഭീരമായി.. അത് കൊണ്ട് ഒന്നിനും ഒരു കുറവുമില്ല അപ്പൊ തോന്നി എന്നും കാലൊടിഞ്ഞു കിടന്നാലോന്നു.. .. പക്ഷേ പിന്നെ 60 ദിവസം bedrest കിട്ട്യപ്പോള്‍ അത് മാറിക്കിട്ടി.. അനുഫവിചെന്നു പറഞ്ഞ പോരെ.. മീശമാധവനും കണ്ടില്ല.. കാലും ഒടിഞ്ഞു.. 2 പേരില്ലാതെ ഒന്നും ചെയ്യാനും പറ്റില്ല.. ആകെ വട്ടായെന്നു പറഞ്ഞ മതിയല്ലോ.. 


അത്രേം നാള് അടങ്ങി  കിടന്നല്ലോ എന്ന് തോന്നുന്നുണ്ടോ,.. ഞാന്‍ ആ കിടപ്പില്‍ ആ ഒടിഞ്ഞ കാലുമായി തിയേറ്ററില്‍ പോയ്‌ സിനിമ കണ്ടു.. രജനി അണ്ണന്റെ "ബാബാ" നൂറനാട് ജനതയില്‍ റിലീസ് ആയതു ഞാന്‍ പോയ്‌ കണ്ടു..2  പേര് പൊക്കി ഓട്ടോയില്‍ കേറ്റി ഇരുത്തി പോയ്‌ കണ്ടു.. അന്ന് വന്നവര്‍ക്കൊകെ തിയേറ്ററില്‍ നടുക്ക്  ഒടിഞ്ഞ കാലും പൊക്കി  കസേരയില്‍ വെച്ചു ഇരുന്നു സിനിമ കാണുന്ന ഒരാളെ കാണാനുള്ള ഭാഗ്യമുണ്ടായി. ഇത്രേം വലിയ ഫാന്‍ ഉണ്ടെന്നു ആരേലും പറഞ്ഞു അറിഞ്ഞിരുന്നേല്‍  രജനി ചിലപ്പോള്‍ എന്നെ വന്നെ കണ്ടെനേം അല്ലെ.. പക്ഷെ അസൂയക്കരാരും ഇത് പുള്ളിയോട്  പോയ്‌ പറഞ്ഞില്ല.അങ്ങേനെലും ആ കത്തി പടത്തിന് 10 ആള് കേറിയെനേം..  .. (ആഗ്രഹം ആണ് കേട്ടോ.. പിന്നെ പുള്ളിക്കിതല്ലേ പണി?) . (എന്താ ചെയ്ക സിനിമ അത്രയ്ക്ക് വീക്നെസ്സ് ആയിപ്പോയ്.. നല്ല  വീക്ക് കിട്ടാത്ത കുറവാണോ? അറിയില്ല.. )


60 ദിവസം കഴിഞ്ഞു ഒക്കെ ശരിയായ് ആദ്യം ചെയ്തത് നേരെ മീശമാധവന്‍ കാണാന്‍ പോയി.. അത് കണ്ടു അത് വരെ അനുഫവിച്ച  വേദനയൊക്കെ മറന്നു.. അന്ന് തൊട്ടു റിലീസ് പടം കാണാന്‍ പോകുംബോലെല്ലാം ഈ സംഭവം ഓരമ വരും.. കാരണം സിനിമ കാണാന്‍ പോയിട്ട് കാണാതെ വന്നത് അന്ന് മാത്രമാണ്.. എങ്ങനേലും കണ്ടിരിക്കും.. അങ്ങനെ മീശമാധവന്‍ സിനിമ ചരിത്രത്തിലും എന്റെ ജീവിതത്തിലും  ഒരു വലിയ സംഭവം ആയി,മാറി. ..  പിന്നീടു പഠിക്കാന്‍ പോവാനും മടിയായി.. (അതിനു മുന്‍പ്  അമ്പോ എന്തൊരു പഠനം ആരുന്നു).. തിരികെ കോളേജില്‍ എത്തിയപ്പോള്‍  ഈ ക്ലാസില്‍ തന്നെ ഉള്ളതാണോ എന്ന് സാറിനെ കൊണ്ട് ചോധിപ്പിക്കാനുള്ള    ഭാഗ്യവും ഇത് കൊണ്ടുണ്ടായ്(ക്ലാസ്സില്‍  ഉളോര്‍ക്ക്  അത് കേട്ടു ചിരിക്കാനും )..


( ഇതോര്‍ക്കുമ്പോള്‍ മീശ മീശ മീശ മീശ മീശ പിരിച്ചാല്‍ എന്നുള്ള പാട്ട് സ്വന്തം മീശ പിരിച്ചു പാടണമെന്ന് തോന്നും  ..എന്താ ചെയ്ക  ശെരിക്കു  നല്ലൊരു മീശ ഇല്ലാത്ത കാരണം അതും നടക്കില്ല :(   )




                




(ഇത് ആ കുട്ടി എന്നേലും വായിക്കണം എന്നാണ് എന്റെ ആഗ്രഹം.. അതിന്റെ പേര് അറിയില്ല, വീട് അറിയില്ല, ഇപ്പോള്‍ എന്ത് ചെയ്യുകയാണെന്നും അറിയില്ല.. ഇതെന്റെ കാര്യം ആയി ആണ് എഴുതിയത്..തമാശ രീതിയില്‍..ഞങ്ങള്‍ മനപൂര്‍വ്വം അല്ലെങ്കിലും  ഞാന്‍ അനുഫവിച്ചതിന്റെ 100 ഇരട്ടി വേദന ആ പിഞ്ചു പ്രായത്തില്‍; അനുഫവിക്കേണ്ടി വന്ന അതിന്റെ കാര്യം ഓര്‍ക്കുവാന്‍ കൂടിയാണ് ഇതെഴുതിയത് .. എന്നെങ്കിലും അതിനെ കാണും എന്ന വിശ്വാസത്തോടെ .... )