സഹന ശക്തി ഉള്ളൊരു മാത്രം നോക്കുക..

warning:പ്രാകല്ലേ വായിച്ചിട്ട്



6.7.10

എന്നാലും എന്റെ പട്ടി.(നന്ദിയുണ്ട്)



പട്ടി കടി കിട്ടിയവരു നാട്ടില്‍ കുറെ ഉണ്ടല്ലോ.. ഇത് അറിയാതെ വായിക്കുന്നോരില്‍ പലര്‍ക്കും കിട്ടയിട്ടുമുണ്ടാവും.. എന്നാലും ഒറ്റ വട്ടം കൊണ്ട് 14 കടി കിട്ടയവരു അപൂര്‍വമാരിക്കും( ഗിന്നെസ് ബുക്കില്‍ ഒന്ന് വിളിച്ചു ചോദിക്കണം) .  എനിക്ക അസുലഭ ഭാഗ്യം സിദ്ധിച്ചിട്ടുള്ള കാര്യം ഞാന്‍ എന്റെ രീതിയില്‍ ഒന്ന്  എഴുതാന്‍ നോക്കട്ടെ(പാവം പട്ടി കടിച്ചപ്പോവിചാരിച്ചു കാണില്ല ഇവന്‍ വളര്‍ന്നു വലുതായ് മുട്ടന്‍ ബ്ലോഗ്ഗര്‍ ആയി അവനെ വീര ശൂര പരാക്രമിയായ്‌ അവതരിപ്പിക്കുമെന്ന് അല്ലെങ്കില്‍ അവനന്നു റെക്കോര്‍ഡ്‌ ഇട്ടേനെ ഉറപ്പാ(എല്ലുപോലും  വെച്ചേക്കില്ല അത് വേറെ കാര്യം)  .. )

കാര്യത്തിലേക്ക് കടക്കാം..
ഒന്നിലെ തറ പറ പഠനംകഴിഞ്ഞു അവധിയായി .. ചുമ്മാ കളിച്ചു നടക്കുന്ന സമയത്താണ് സംഭവം നടക്കുന്നത്.. രണ്ടു മാസം അവ്ധിയുണ്ടല്ലോ.. ആ ദിവസങ്ങളില്‍ ഏതോ ഒന്നിലാണ്.. അന്ന് ഞങളുടെ   പാടത്തു എള്ള് കൊയ്യുന്ന ദിവസം ആരുന്നു.. എല്ലാരും പാടത്താണ്.. വീടീന്നു കുറച്ചു ദൂരെയാണ് പാടം.. ഞാനും ഉണ്ട് കൂട്ടത്തില്‍ വേറെ ഒന്നുമല്ല കാര്യം ഈ എല്ലൊക്കെ ഒന്ന് പറിച്ചിട്ടു വേണം കളി തുടങ്ങാന്‍.. അപ്പോളാണ് ദൂരേന്നു ഒരു സൌണ്ട് കേട്ടത് കറ്റാനം ഗാനത്തില്‍ നാളെ മുതല്‍ എന്ന് .. സിനിമ പരസ്യം ആണ് നോട്ടീസ് കിട്ടും.. അന്ന് അത് വല്യ കാര്യമാ സിനിമയുടെ കഥ കുറച്ചുണ്ടാവും പിന്നെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് പടവും .. ഇപ്പോളും പഴേ സിനിമ കാണുമ്പോള്‍ ആ കാലം ഓര്‍ക്കും.. കുറെ കുട്ടികള്‍ സിനിമ  അനൌന്സിമെന്റിന്റെ പുറകെ ഓടുന്നത് പഴേ ഗ്രാമത്തിന്റെ നന്മ നിറഞ്ഞ ധാരാളം  ചിത്രങ്ങളില്‍  കാണിച്ചിട്ടുണ്ട്.. ഇപ്പോളും ഇടയ്ക്കു അതൊക്കെ കാണുമ്പോള്‍ ഞാന്‍   ഈ സംഭവം ഓര്‍ക്കാറുണ്ട്.. ..ഞാനും കുറെ ഓടിയട്ടുണ്ട് അതുപോലെ..

കാര്യത്തിലേക്ക് കടക്കാം..ശബ്ദം കേട്ടപ്പോ  എനിക്ക് ഓടാതിരിക്കാന്‍ കഴിഞ്ഞില്ല.. പക്ഷെ അവ്ടുന്നു വീടിനത് വഴിയുള്ള വഴിക്ക് വരെ ഓടിയേ പറ്റൂ.. എന്നെ കണ്ടാലെ അവര് നോട്ടീസ് തരൂ.. അപ്പൊ തന്നെ ആരോടും പറയാതെ ഓടി.. വീട് കഴിഞ്ഞു ഒരു പറമ്പുണ്ട് അതും കഴിഞ്ഞാണ് റോഡ്‌.. അവ്ടെത്തണം.. ഓട്ടത്തിനിടയില്‍ തൊട്ടു പടിഞ്ഞാറെ വീട്ടിലെ പട്ടി നിക്കുന്നതും കണ്ടു.. അതിനെ അഴിച്ചു വിട്ടു അപൂര്‍വമായേ  കണ്ടിട്ടുള്ളൂ.. കടിക്കുന്ന കൂട്ടത്തിലാനന്ന് കേട്ടിട്ടുണ്ട്..( ഇപ്പൊ സംശയം തോന്നാം തൊട്ടയല്‍ പക്കത്തെ വീട്ടിലെ പട്ടിയെ പറ്റി അറിഞ്ഞു കൂടെന്നു.. കാര്യം പറയം എന്റെ സ്കൂളിലെ സാറിന്റെ വീടാണ് അത് കൊണ്ട് ഞാന്‍ അങ്ങോട്ട്‌ നോക്കാരെ ഇല്ലാരുന്നു) പട്ടി കടിക്കുമെന്നറിയാം.. എന്നാലും ഞാന്‍ ഓടി.. ഇത്രേം പാട് പെട്ട് വന്നിട്ട് നോട്ടീസ് കിട്ടതയ്ല്‍ വിഷമമാകില്ലേ( ഇപ്പോളും അങ്ങനാ പിഞ്ഞുമനസ്സാണ്  ) ..ഓടുമ്പോള്‍ പട്ടി കുറെ ദൂരത്താണ് നിക്ക്കുന്നത് .. പിന്നെ മനസ്സില്‍ നോട്ടീസ് മത്രോം.. ഓടി പോയ്‌ ഫാഗ്യം നോട്ടീസ് കിട്ടി.. സന്തോഷമായി.. പെട്ടന്ന് ഒരു പേടി മനസ്സില്‍ ഉണ്ടായ.. അങ്ങോട്ട്‌ പോയപ്പോള്‍ പട്ടിയെ കണ്ടു .. ഇനി അതെങ്ങാനും വല്ലോം ചെയ്താലോ? .. ആരും അവ്ടെങ്ങും ഇല്ല താനും.. പതിയെ ദേഹത്തൊരു വിറയല്‍ ഒക്കെ വന്നു തുടങ്ങി.. ഒന്നും നോക്കിയില്ല ഓടി.. എന്റെ കഷ്ടകാലം(ഇപ്പോള്‍ തോന്നുന്നില്ല)  അല്ലാതെന്താ അത് വരെ പട്ടി എന്നെ കണ്ടു അനങ്ങിയില്ലാരുന്നു .. ഞാന്‍ ഓടിയതും പട്ടിക്ക് ദേഷ്യം വന്നെന്നു തോന്നുന്നു.. അത് നേരെ എന്റെ നേര്‍ക്ക്‌ ചാടി വന്നു .. ഞാന്‍ പെട്ടന്ന് സ്റ്റോപ്പ്‌ ആയി.. പറ്റിയും  സ്റ്റോപ്പ്‌ ആയി. അപ്പോള്‍ ആരോ ഓടി വരുന്നത് കണ്ടു.. കുറച്ച ആശ്വാസമായി.. സാറിന്റെ വീട്ടിലെ ചേച്ചിയാ.. ഓടി വന്നു പട്ടിയെ തുടലില്‍ പിടിച്ചു..  ഹാവൂ ആശ്വാസമായി.. ഞാന്‍ ഒന്നും നോക്കിയില്ല വീണ്ടും ഓടി.. പെട്ടന്ന് പട്ടി ചേച്ചീടെ കയ്യീന്ന് കുതറി ഓടി.. എന്റെ പുറകെ കുരചോണ്ട് ഓടി..കടി ഉറപ്പായ്‌.. ഞാന്‍ വിളിച്ചു കൂവി കൊണ്ട് ഓടി.. പട്ടി പുറകിനും .. ഞാന്‍ അപ്പൊ തോന്നിയ ബുദ്ധിക്കു നേരെ കണ്ടത് മുന്നില്‍ ഒരു ചെറിയ മാവ് ആണ് കേരിയലോന്നല്ലോചിച്ചു.. പട്ടി കുറച്ചു പുറകിലാണ്.. കേറി കിട്ട്യാല്‍ കടി കൊള്ളില്ലാ .. വേഗം കേറാന്‍ നോക്കിയതും പൊത്തോന്നു താഴെ വീണതും ഒരുമിച്ചരുന്നു.. അപ്പോളേക്കും പട്ടി അടുതെത്തി.. ഒരു കണക്കിന് വീണ്ടും ഓടിയപ്പോ മുന്നില്‍ ഒരു തെങ്ങ്.. അതില്‍ കേരാനായി തെങ്ങില്‍ പിടിച്ചതും ആദ്യ കടി വീണു.. കരഞ്ഞോണ്ട് തെങ്ങില്‍ കെട്ടി പിടിച്ചങ്ങ് നിക്കാനേ പറ്റിയുള്ളൂ .. പട്ടി  കാലു മൊത്തം കടിച്ചങ്ങു പറിച്ചു..താഴേന്നു തുടങ്ങാം എന്ന് കരുതി പട്ടി.. ഞാന്‍ കെട്ടിപ്പിടിച്ചു നിന്ന് നിലവിളിച്ചോണ്ട് ഓരോ കടിയും ഏറ്റു വാങ്ങി.. (കെട്ടിപിടിച്ചു നിന്നോണ്ട് വിലപ്പെട്ട പലതും തിരിച്ചു കിട്ടി.. അയ്യോ അല്ലെങ്കില്‍ ഇപ്പൊ ഇതെഴുതാന്‍ ഞാന്‍ ഉണ്ടാവില്ല ഉറപ്പാ..പട്ടി ഒക്കെ കടിചെടുത്തെനെ.എന്റെ അങ്ങനുള്ള ആ അവസ്ഥ ഒന്നാലോചിച്ചു നോക്കിയേ? .)

പട്ടിക്കു റെക്കോര്‍ഡ്‌ ഇടാന്‍ പറ്റിയില്ല അപ്പോളേക്കും മാമന്‍ എവ്ടുന്നോ ഓടി വന്നൂ. പട്ടിയെ അടിച്ചോടിച്ചു.. എന്തോ ഭാഗ്യത്തിന് അത് വഴി പോയതാ.. അപ്പൊ ബഹളം കേട്ടു മാമന്‍ ഓടി വന്നില്ലരുന്ണേല്‍ ഇത് വയിക്കുന്നൊരു രക്ഷപെട്ടെനെ..അന്ന് പട്ടിയെന്നെ  കൊന്നേനെ ഉറപ്പാ.നിങ്ങള്‍ക്കിത് വായിക്കാനുള്ള അവസരോം ഉണ്ടാവില്ല..

ഞാന്‍ കരച്ചില്‍ തുടങ്ങി.
അപ്പോളേക്കും ആള്‍ക്കാര് ഓടി കൂടി എന്റെ ദേഹം മൊത്തം ചോരയായി..
അമ്മുമ്മ യൊക്കെ വന്നു കൂട്ടകരചിലായി..
ആള്‍ക്കാരെ കണ്ടതും കുഞ്ഞല്ലേ വാവിട്ടു കരച്ചിലായി... .. അന്ന് സൈക്കിള്‍ മാത്രേ ഉള്ളൂ ആശുപത്രി 2km ദൂരെയാണ് ..എന്നെ സൈക്കിള്‍ ചവിട്ടി അവടെത്തിക്കണം.. അപ്പോളേക്കും കുറെ ആള്കാരെത്തി.. അപ്പൊ സാറിന്റെ ഭാര്യ വന്നിട്ട് അമ്മൂമ്മേടെ കയ്യില്‍ എന്തു കാശ് വെച്ചു കൊടുക്കുന്നത് കണ്ടു,, അമ്മുമ്മ അപ്പ്ലാതെ ദേഷ്യത്തില്‍ ഒറ്റ ആട്ടു..ഫ്ഫ്ഫ്ഫ്ഫാ@#$% ... നിങ്ങടെ കാശ് ഞങ്ങക്കുവേണ്ടാന്നും പറഞ്ഞു.. അവര് ചൂളിപ്പോയി.. അത് കേട്ടു അതിനിടക്കും ഞാന്‍ ചിരിച്ചു കുറച്ച ആശ്വാസം കിട്ട്യപോലെ.. അപ്പോളേക്കും കുറെ സൈക്കിള്‍ കാരെത്തി.. മാമന്റെ കൂട്ടുകാരാണ്.. എല്ലാരും കൂടെ എന്നെ കൊണ്ട് പോയ്‌.. അപ്പൊ എന്റെ കരച്ചില്‍ സ്റ്റൈല്‍ മാറി.. സൈക്കിള്‍ കൂടെ വരുന്ന ഓരോരുത്തരെയും പേര് വിളിച്ചു പറഞ്ഞ് എനിക്കിപ്പോ പട്ടിയെ കൊല്ലണം എന്ന് പറഞ്ഞായി കരച്ചില്‍.. അവസാനം ആശുപത്രി എത്തി.. അവര് മരുന്ന് വെക്കാന്‍ കേറ്റി.. അപ്പോള്‍ പുറത്തൊരു ബഹളം കേട്ടൂ.. ഞാന്‍ ഒന്നും അറിഞ്ഞില്ല.. പിന്നെയാ അറിഞ്ഞേ  അവിടം വരെ എന്നെ കൊണ്ട് വന്ന മാമന്‍ എന്റെ കാലു കണ്ടു ബോധം കേട്ടു വീണു.. :) .. അതിന്റെ ബഹളമ പുറത്തു കേട്ടത്..പാവം അത് വരെ പിടിച്ചു നിക്കുവാരുന്നു 14 കടി ഉണ്ടാന്നരിഞ്ഞപ്പോ ഉള്ള ബോധം  പോയതാ .. അവസാനം മാമനും ഞാനും ഒരുമിച്ചു വീട്ടിലെത്തി..


 അപ്പോളേക്കും  സ്കൂള്‍ തുറക്കരായ്.. സാറ് വീട്ടില്‍ വന്നു പറഞ്ഞു ഇനി ഒക്കെ ഭേദമായിട്ടു സ്കൂളില്‍ വന്നാ മതിയെന്ന്..
ഞാന്‍ അങ്ങനെ 2 മാസം കഴിഞ്ഞാണ് സ്കൂളില്‍ പോയത്.. അപ്പോള്‍ എനിക്ക് പട്ടിയെ കൊല്ലാനല്ല തോന്നിയത് ഇടയ്ക്കിടയ്ക്ക്  ഇതിനു വന്നു ഒന്ന് കടിച്ചരുനെ സ്കൂളിലെ പോവെണ്ടല്ലോ എന്നായി പിന്നെ ചിന്ത..അന്ന് തുടങ്ങിയ മടിയാണ് പിന്നെ സ്കൂള്‍ ജീവിതം തീരും വരെ കൂടെ ഉണ്ടാരുന്നു.(ഇപ്പോളും മടിയനാണ്) .

14 കടിയുടെ പാടും ഇപ്പോളും കാലിലുണ്ട്.. പാവം ആ പട്ടി ചത്ത്‌ പോയി..  ഇതിലെന്ത് കാര്യം എന്നാവും ഇപ്പൊ തോന്നുക.. ഞാന്‍ ആ തെങ്ങില്‍ കെട്ടിപിടിച്ചു നിന്നില്ലാരുന്നെങ്കില്‍ എന്റെ അവസ്ഥ ഒന്നാലോചിച്ചു നോക്കിയേ?... :)
.







No comments: