സഹന ശക്തി ഉള്ളൊരു മാത്രം നോക്കുക..

warning:പ്രാകല്ലേ വായിച്ചിട്ട്



5.7.10

മാവേലിയുടെ ഓണാശംസകള്‍(പൂരത്തെറി) ..




ഓണാട്ടുകര എന്ന പേര് ഉള്ളതുകൊണ്ടാവും ഞങ്ങള്‍ക്ക്  ഓണം ആണ് മറ്റെതോരാഘോഷതെക്കളും വലുത്.. പടക്കം പോട്ടീരും  .നാടന്‍ കളികളും സിനിമ കാണലും (ഒരു ദിവസം 3 സിനിമ വരെയൊക്കെ കാണാനുള്ള ഭാഗ്യം ഈയുല്ലോനുണ്ടയിട്ടുണ്ട് (3  പടമേ  അന്ന് റിലീസ് ആയുള്ളൂ) )   ഒക്കെയായ് അടിച്ചു പൊളിക്കും.. എല്ലാരും വിഷുവിനും ദീപാവലിക്കും പടക്കമൊക്കെ പൊട്ടിക്കുമ്പോള്‍. ഞങ്ങള്‍ അപൂര്‍വമായേ അതൊക്കെ പടക്കം പൊട്ടിചാഘോഷിക്കരുള്ളൂ.. ഓണം അത്തം തൊട്ടു 10 നാളും പടക്കം  പോട്ടിക്കലാകും പ്രധാന പരിപാടി.. ആ കൊല്ലവും പതിവ് പോലെ ഓണം വന്നു.. ഞങ്ങളൊക്കെ തറ പറ ന്നു പഠിച്ച സ്കൂളിന്റെ മുന്നിലാണ് എല്ലാരും ഒത്തു കൂടുന്നത്.(സ്കൂളിന്റെ പടി കേറാത്ത ചെറുപ്പക്കാര്‍ ഞങ്ങടെ നാട്ടില്‍ അത് കൊണ്ട് കുറവാണെന്ന് പറയാം കാരണം സ്കൂളിന്റെ അകത്തും പൊട്ടിച്ചിടും ).. വടം വലി, കബഡി കളി. അടിച്ചേ ചാട്ടം . ഞോണ്ടി തൊടീല്‍...തിരുവാതിര കളി.. (ഹ്ഹോ കൊതി വരുന്നു.. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം )  .ഇമ്മാതിരി നാടന്‍ കളികള്‍ ഒക്കെ ഉണ്ടാകും മേമ്പോടിയയിട്ടു പടക്കം പോട്ടീരും  ..ഒക്കെ സന്ധ്യക്കനെന്നു മാത്രം.. ചിങ്ങ നിലാവ് ഉള്ളത് കാരണം രാവും പകലുപോലെയാകും.. ആകെപാടെ എല്ലാര്‍ക്കും സന്തോഷം.. എല്ലാരടേം കൈയിഇലെ കാശ് തീരും വരെ പടക്കം പൊട്ടും.. തൊട്ടു മുന്നില്‍ റോഡ്‌ ആണ്.. പടക്കം പൊട്ടീര് പലപോളും റോഡിലേക്കും വീഴാറുണ്ട്.. ആരുടെയൊക്കെയോ ഭാഗ്യം കൊണ്ട് ഒന്നും പറ്റാറില്ല.. കൂട്ടത്തില്‍  ഞാനുള്‍പ്പടെ തലതെറിച്ച പീക്കിരികള്‍ കുറെ ഉണ്ട്.. പടക്കം പൊട്ടീര് തക്രിത്യായ് നടക്കുന്നു.. അപ്പോളാണ് അടുത്ത സ്ഥലത്തെ ക്ലബ്കാര് എല്ലാ കൊല്ലത്തെയും പോലെ മാവേലിയെ ഒക്കെ അണിയിച്ചൊരുക്കി ഒരു ടെമ്പോ യില്‍ കൊണ്ട് വരുന്നത്.. അവരടുതതിയതും കൂട്ടത്തിലുള്ള ആരോ റോഡിലോട്ടു പടക്കം ഇട്ടു.. (ആരാണ് ഇട്ടെതെന്നു ഇപ്പോളും ആരും സമ്മതിച്ചിട്ടില്ല) .. തിരി കത്തിച്ച പടക്കത്തിന് ടെമ്പോ വരുമ്പോ പോട്ടരുതെന്നരിയില്ലല്ലോ.. അത് ടെമ്പോ വന്നപ്പോള്‍ തന്നെ പൊട്ടി.. ഡ്രൈവര്‍ സാറിന്റെ കണ്ട്രോള്‍ പോയ്‌  ടെമ്പോ അടുത്ത് നിന്ന ടെലഫോണ്‍  പോസ്റ്റ്‌ ഇടിച്ചു തകര്‍തിട്ടെ നിന്നുള്ളൂ .. അപ്പോള്‍ തന്നെ പടക്കം പോട്ടിചോനും ഇല്ല കൂടെ ഉള്ലോരും പെട്ടന്ന്   നിന്ന നിപ്പില്‍ കാണാതായി (കാരണം അവടെ നിന്നാല്‍  പിറ്റേന്ന് ഓണം  ഹോസ്പിറ്റലില്‍ കിടന്നാകും എന്നുറപ്പാണ്.എല്ലാത്തിനും പൂശു കിട്ടും )..    ഒന്നോ രണ്ടോ പേര്‍ക്ക് എങ്ങോട്ടും ഓടാന്‍ കഴിഞ്ഞില്ല.. അവര് പെട്ട് പോയ്‌..
വന്നവരെയൊക്കെ  ഞങ്ങള്‍ക്കറിയാം അത് കൊണ്ട് കാര്യമില്ലല്ലോ. അവരുടെ ഓണം  കുളമാക്കിയില്ലേ.. ഇടി ഉറപ്പാണ്‌.അവരെല്ലാം ചാടി ഇറങ്ങി .പെട്ടന്ന് മാവേലിയായ് വന്ന മഹാന്‍ ഇറങ്ങി 4 കൂട്ടം തെറി..@#$%^^&&@#$%^&@#$%^
കൂട്ടത്തില്‍ ഏറ്റോം ദേഷ്യം കക്ഷിക്കാണ് ..(ചേട്ടാ  മാപ്പ് ...പാവം വേഷം കെട്ടി നിക്കുന്നോനെ അതിന്റെ വിഷമം അറിയൂ .. അന്ന് ഞങ്ങടെ തടി മാത്രേ ഞങ്ങള് നോക്കിയുള്ളൂ.. അതാ ഓടിയത് ചേട്ടന്റെ വിഷമം മനസ്സിലാക്കാനുള്ള ബുധിയുണ്ടാരുന്നെ വരി വരിയായ്‌ നിന്ന് ഇടി മേടിച്ചേനെ )  .ഒടുവില്‍ വലിയോരോക്കെ എത്തി സംഗതി വഷളാകും മുന്പ് പറഞ്ജോതുക്കി ..പതിയെ  ഒളിവിലുരുന്ന ആള്‍ക്കാര് തല വെളീല്‍ ഇട്ടു തുടങ്ങി (ഇടി തല്ക്കാലം കൊള്ളില്ല എന്ന് ഉറപ്പായതിനു   ശേഷം ആണെന്ന്  മാത്രം.. ).. അവരെ ഒരു കണക്കില്‍ പറഞ്ഞ് വിട്ടു.. ഓടിയവര്‍ക്ക് പിന്നെ അവടെ നിന്നവരുടെ വക കിട്ടി..ഇന്നും അറിയില്ല ആരാണ് ആ പടക്കം ആ സമയത്ത് റോഡില്‍ ഇട്ടതെന്ന്..(അറിയണമെങ്കില്‍ narco analysis വേണ്ടി വരും കാശ് ചിലവല്ലെ അത് കൊണ്ട് വേണ്ടാന്ന്  വെച്ചു)
അങ്ങനെ ഒരു മറക്കാനാവാത്ത ഓണം ആരുന്നു ആ കൊല്ലം.. സാക്ഷാല്‍ മഹാബലി തമ്പുരാന്‍ ഉണ്ടാരുന്നേല്‍ അഭിനവ മാവേലി വിളിച്ച തെറി കേട്ടു നിന്ന നിപ്പില്‍ വാമനനെ സ്വന്തം കാശിനു വിളിച്ചു വരുത്തി അപ്പോളെ പാതാളത്തില്‍ പോയേനെ.. അത് പോലുള്ള തെറിയാണ് വിളിച്ചത്.(കേട്ടവര് പറഞ്ഞതാ ഞങ്ങള്‍ ഒളിവില്‍ ആരുന്നല്ലോ)  എന്തൊക്കെ ആയാലും പിറ്റേന്നും സംഭവങ്ങള്‍ പഴേ പോലെ നടന്നു..  ഓണമല്ലേ .. ഇത് പോലോക്കെയല്ലേ മറക്കാനാവാത്ത ഓണം ആഘോഷിക്കാന്‍ പറ്റൂ.. ടെലിഫോണ്‍ പോസ്റ്റ്‌ ഒന്ന് പോയാലെന്താ... ഞങ്ങളെ കൊണ്ട് ഇത്രെയൊക്കെ പറ്റൂ..



ഏതായാലും വായിച്ചു ബോര്‍ അടിചെങ്കില്‍ ഇപ്പൊ എന്താ ചെയ്ക?. :) 

1 comment:

prem said...

This is a true incident ...i know because I was there in that group .... :-). I think it was Mathew who did it (or at least everyone painted him as the culprit)..

Pravin , u write well ...I like the way you present your writings .... keep it up..