സഹന ശക്തി ഉള്ളൊരു മാത്രം നോക്കുക..

warning:പ്രാകല്ലേ വായിച്ചിട്ട്



4.7.10

വേദനയുടെ സുഖമുള്ള ഒരു ഏപ്രില്‍ ഫൂള്‍ ..

വേദനയുടെ സുഖമുള്ള ഒരു ഏപ്രില്‍ ഫൂള്‍ ..

5 ലെ പരീക്ഷയൊക്കെ കഴിഞ്ഞു.. ഇനി 2 മാസം തകര്‍ക്കാം. ആരും പഠിക്കാന്‍ പറയില്ല(പറഞ്ഞിട്ടും കാര്യമില്ല അത്  വേറെ കാര്യം)  .. എത്ര വേണേലും കളിക്കാം.. എന്തൊരു സമാധാനം.. നാളെ ഉത്സവമാണ്.. അതോടു കൂടി അവധിക്കാലം ആരംഭിക്കാം .. അകെ പാടെ സന്തോഷം.. ഉത്സവം മൊത്തം കണ്ടു വെളുപ്പിനെ വീട്ടില്‍ പോയ്‌ ഉറക്കം കഴിഞ്ഞു എണീറ്റപ്പോള്‍ തലക്കു നല്ല കനം.. എനീക്കാനും തോന്നുന്നില്ല.. നേരെ പോയ്‌ മുഖം ഒക്ക്ഇ കഴുകിയപ്പോള്‍  കഴുത്തിനൊരു വേദന..കാര്യമാക്കിയില്ല.. ഉറക്കം നിന്നെന്റെയവും എന്ന് കരുതി.. കണ്ണാടി എടുത്തു നോക്കിയപ്പോള്‍ ഞെട്ടി.. ഞാന്‍ മോഹന്‍ലാലിനെ പോലെ ഇരിക്കുന്നു.. അമ്മെ ഇതെന്തു പറ്റി? കഴുത്തും കവിളും ഒരു സൈഡ് ചാടി ഇരിക്കുന്നു.. വേഗം അമ്മയെ കൊണ്ട് കാണിച്ചു.. അമ്മയ്ക്കും കാര്യം പിടികിട്ട്യില്ല.. കൈ വെച്ച് കിടന്നെന്റെ ആകുമെന്ന് കരുതി..  പെട്ടന്ന് അമ്മ പറഞ്ഞ് ഇനി വല്ല 'മുണ്ടിനീര്' വല്ലതും ആണോ? അതിന്റെ സീസന്‍ ആണ്.. ഞാന്‍ അപ്പോള്‍ ഞെട്ടി.. ദൈവമേ ഇതിനു വരാന്‍ കണ്ട നേരം.. അയ്യോ .. ഇതിനു പഠിത്തം ഉള്ളപ്പോള്‍ വന്നു കൂടെ .. അത്രേം ദിവസം സ്കൂളില്‍ പോകാതിരിക്കാം.. കുട്ടുകാര്‍ക്കൊക്കെ  കണ്ണ് ധീനോം. മുണ്ടിനീരും വരുന്നത് കാണുമ്പോള്‍ അസൂയ ആരുന്നു.. എനിക്ക് മാത്രം ഇതെന്താ വരാത്തെ.. എന്നൊരു ദുഖവും ഉണ്ടാരുന്നു.. അത്രക്കിഷ്ടമാരുന്നു സ്കൂളില്‍ പോകാന്‍.. അപ്പൊ തന്നെ അമ്മ ഡോക്ടറെ കാണിക്കാന്‍ കൊണ്ട് പോയ്‌.. ഉറപ്പിച്ചു.. ഇത് അത് തന്നെ.. മുണ്ടി നീരിനെ അന്ന് അറിയാവുന്ന രീതിയിലൊക്കെ പ്രാകി..  കൂടാതെ നശിച്ച വേദനേം.. പുറത്തിറങ്ങാനും പറ്റില്ല.. പകുരുന്ന അസുഖമല്ലേ.. ആരും അടുപ്പിക്കില്ല.. അതിനു പുരട്ടുന്ന മരുന്നിണനെ ഒടുക്കത്തെ നാറ്റൊം.. ഒക്കെ സഹിക്കാം.. വീടിനു തൊട്ടു മുന്നില്‍ ബാക്കി  ഉള്ളൊരു   ക്രിക്കറ്റ്‌ കളിക്കുന്നത് കാനുംപോലാണ്   സങ്കടം വരുന്നത്.. എനിക്കീ നശിച്ച അസുഖം തന്നവനെ പ്രാകി കൊണ്ട് നോക്കിയിരിക്കാനെ നമുക്ക് പറ്റൂ.. ഒരവധി കിട്ടിയതില്‍ 10 ദിവസം പോയിക്കിട്ടി. .. വീട്ടില്‍ ഒരു മൂലക്കായ്‌ കിടപ്പ്.. താഴെ പായിട്ടു കിടത്തി...
പിറ്റേന്ന് ഏപ്രില്‍ ഫൂള്‍ ആണ്.. ആരേം പറ്റിക്കാന്‍ പറ്റാത്ത വിഷമം വേറെയുമുണ്ട്. ബാക്കി ഉള്ളൊരു എന്തെങ്കിലും പ്ലാന്‍ ചെയ്യുന്നുണ്ടാവും .നാളെ ആരുടെ വീട്ടിലാണോ കള്ള് ഷാപ്പിന്റെ ബോര്‍ഡ്‌ വരുന്നതെന്നും "പട്ടി ഉണ്ട്  സൂക്ഷിക്കുക ബോര്‍ഡ്‌ മാറ്റി അച്ചനുണ്ട് സൂക്ഷിക്കുക" ആകുന്നതെന്നും ആരൊക്കെ രാവിലെ എന്തൊക്കെ കാണേണ്ടി വരുമെന്നും ഒക്കെ ഓര്‍ത്തു  കിടന്നു ഉറക്കം ആയി.. എപ്പോളോ ഉറക്കത്തില്‍ എന്റെ കഴുത്തിനൊരു ചവിട്ടു.. സ്വപ്നമാണെന്ന് കരുതി. അല്ല നല്ല വേദനയും.. ഒരു വിളിച്ചുകൂവും കേട്ടു.. നിലവിളിച്ചോണ്ട് കണ്ണ് തുറന്നു നോക്കിയപ്പോ ഇരുട്ടത്ത്‌ നികുന്നത് അച്ഛനാണെന്ന് പിടികിട്യി..കൂടെ നല്ല മുടിയുള്ള ഒരാള്‍ എന്റെ തൊട്ടപ്പുറത്ത് കിടക്കുന്നു.. അമ്മെ.. കള്ളന്‍.. നിലവിളി മാറി.. (പിന്നെ സൌണ്ട് വന്നില്ലാ) കൂട്ടകരചിലായ്.. അച്ഛന്‍ എങ്ങനെയോ പോയ്‌ ലൈറ്റ് ഇട്ടു.. നോക്കിയപ്പോള്‍ ആ കരച്ചിലിനിടക്കും ചിരി വന്നു.. നല്ല പരിചയമുള്ള മുടി.. ഞങ്ങളെ പറ്റിക്കാന്‍ കൊലം കെട്ടി വാതിലില്‍ വെച്ചതാ.. വെച്ച ആളുകളെയും പിടി കിട്ടി.. എന്റെ മുണ്ടി നീരിനു ചവിട്ടു കിട്ടുമെന്ന് വെച്ചവരോര്തില്ല .. അവരും സംഗതി ഇത്രേം ഒക്കെ ആകുമെന്ന് കരുതിയില്ല. എനിക്ക് കരയണോ ചിരിക്കണോ എന്ന് അറിയാന്‍ പറ്റാത്ത അവസ്ഥയും.. കുറച്ച കരയും കുറച്ചു ചിരിക്കും..
അപ്പോള്‍ അച്ഛന്‍ കാര്യം പറഞ്ഞ്.. ആരോ പുറത്തു ഓടുന്നത് കേട്ടു വാതില്‍ തുറന്നതാണ് കക്ഷി ..വാതില്‍ തുറന്നും ഒരാള്‍ ദേഹതോട്ടു വീഴുന്നു.. അച്ഛന്‍ പേടിച്ചു ചാടി നേരെ വന്നു നിന്നപ്പോള്‍ ഒരു കാല് വന്നു ചവിട്ടിയത് താഴെ കിടന്ന എന്റെ മുണ്ടിനീരുള്ള അതെ കഴുത്തില്‍ തന്നെ.. കൂടുതല് ഇനി വിശദീകരിക്കണ്ടല്ലോ.. എന്റെ അവസ്ഥ അപ്പോള്‍  എങ്ങനെയാണെന്ന് ഊഹിക്കവുന്നവനെ ഉള്ളു.. 'മുണ്ടി നീരുവന്നവന്റെ കഴുത്തില്‍ ഒരു ചവിട്ടു കൂടി",,എന്ന് പുതിയ ഒരു  ചോല്ലുണ്ടാക്കാം ... എല്ലാരും അപ്പോളേക്കും ചിരി തുടങ്ങി.. ഞാനും കരച്ചില്‍ with ചിരി തുടങ്ങി.. അപ്പോളേക്കും നേരം വെളുത്തു.. എലാരും സംഭവം അറിഞ്ഞു..  അറിഞ്ഞവരൊക്കെ ചിരി.. എന്റെ ഇരുപ്പു കാണുമ്പോള്‍ സമാധാനിപ്പിക്കും .എന്നിട്ട് വീണ്ടും ചിരിക്കും.. ഏപ്രില്‍ ഫൂള്‍ സംഭവ ബഹുലമായെന്റെ  സന്തോഷം ഉണ്ടാക്കിയവര്‍ക്കും അതില്‍ പങ്കളിയയെന്റെ സന്തോഷം ഞങ്ങള്‍ക്കും..(എനിക്ക് വേദനയിലും സന്തോഷം) ..
ഇനി കാര്യം പറയാം ആയിടക്കാണ്‌ കൊച്ചുമോന്റെ പപ്പാ  വന്നപ്പോള്‍ ഒരു വിഗ് കൊണ്ട് വന്നത്. അവന്റെ ചേട്ടന്മാര്  ആള്‍ക്കാരെ പറ്റിക്കാന്‍   വേണ്ടി കൊലം കെട്ടിയപ്പോള്‍ അതിനു വിഗ് കൂടി വെച്ചപ്പോള്‍ നല്ല originality...കൊണ്ട് വെക്കാന്‍ കണ്ടത് ഞങ്ങടെ വീടും. അത് വെച്ച് കൊലം ഉണ്ടാക്കിയപ്പോ എനിക്ക് ചവിട്ടു കിട്ടുമെന്നോ   ഇത്രേം പോലിക്കുമേന്നോ  അവരും കരുതിയില്ല..സംഗതി ഗംഭീര കോമഡി ആയി എനിക്ക് കിട്ടിയ ചവിട്ടു ഇതിനിടയിലൊരു  ട്രാജഡി യും     അവര് വീട്ടില്‍ കൊണ്ട്  വാതിലില്‍ ചാരി വെച്ച് രാവിലെ എണീക്കുമ്പോള്‍  പേടിക്കണം എന്നെ ഉധേശിച്ചുള്ളൂ..  പക്ഷെ അവര് വെക്കാന്‍ വന്നപ്പോള്‍ അപ്പുപ്പന്‍ ഉണര്‍ന്നു .. അത് കേട്ടു അവരോടി.. അത് കേട്ടാണ് അച്ഛന്‍ എണീറ്റത്.. പിന്നീടാണ്‌ ബാകി നടന്ന സംഭവങ്ങള്‍ അരങ്ങേറിയത് .. ഞാന്‍ ആണ്‌ കരഞ്ഞത് പോലെ പിന്നെ ഇത് വരെ വേദന കൊണ്ട് കരഞ്ഞിട്ടുമില്ല.. അത് പോലെ അത്രേം ഓര്‍ത്തോര്‍ത്തു  ചിരിക്കാനുള്ള വക പിന്നീട് ഒട്ടു ഉണ്ടായിട്ടുമില്ല.. ഇപ്പോളും ഏപ്രില്‍ ഫൂള്‍ എന്ന് കേക്കുമ്പോള്‍.. അറിയാതെ കഴുത് തടവും..


ഇത് വായിക്കുന്നോര്‍ക്ക് ചിരിക്കണോ ചിന്തിക്കാനോ ഒന്നുമുണ്ടാവില്ല.. പക്ഷെ ഇതെഴുതുമ്പോളും  ഞാന്‍ ചിരിച്ചൊരു പരുവമായ് കാരണം ഇത് പോലെ ഒന്ന് പിനീടുണ്ടയിട്ടില്ല  .. കഴുത്തിലെ അന്നത്തെ വേദന ഓര്മ വന്നു.. പിന്നെ കടന്നു വന്ന എല്ലാ ഏപ്രില്‍ ഫൂള്‍ ദിവസങ്ങളിലും , വിഗ് കാണുമ്പോളും .മുണ്ടിനീര് വന്നോരെ കാണുമ്പോളും .ഇടക്കൊക്കെ പഴേ കാര്യങ്ങള്‍ പറയുമ്പോളും ഒക്കെ അന്നത്തെ ഈ കാര്യം ഓര്മ വരും..
ഇത് വായിക്കുന്നവരില്‍ ആരേലും ഇതോര്‍ത്ത് ചിരിച്ചു കാണും എന്ന വിശ്വാസതോടുകൂടി  തല്ക്കാലം നിര്‍ത്താം..(ബോര്‍ അടിപ്പിചെങ്കില്‍ സഹിക്കുക)



  .. 

No comments: